ശബ്ദരേഖ വ്യാജമെന്ന് കോൺഗ്രസ് എംഎൽഎ
Tuesday, May 22, 2018 1:31 AM IST
ബം​​​​ഗ​​​​ളൂ​​​​രു: ബി​​​​ജെ​​​​പി​​​​ക്കാ​​​​ർ ത​​​​ന്നെ ചാ​​​​ക്കി​​​​ട്ടു പി​​​​ടി​​​​ക്കാ​​​​ൻ ശ്ര​​​​മി​​​​ച്ചെ​​​​ന്നാ​​​​രോ​​​​പി​​​​ച്ച് കോ​​​​ൺ​​​​ഗ്ര​​​​സ് പു​​​​റ​​​​ത്തു​​​​വി​​​​ട്ട ശ​​​​ബ്ദ​​​​രേ​​​​ഖ വ്യാ​​​​ജ​​​​മാ​​​​ണെ​​​​ന്ന് കോ​​ൺ​​ഗ്ര​​സ് എം​​എ​​ൽ​​എ​​ശി​​​​വ​​​​റാം ഹെ​​​​ബ്ബ​​​​ർ.​​വി​​​​ശ്വാ​​​​സ​​​​വോ​​​​ട്ടെ​​​​ടു​​​​പ്പി​​​​ൽ യെ​​​​ദി​​​​യൂ​​​​ര​​​​പ്പ​​​​യ്ക്കൊ​​​​പ്പം നി​​​​ന്നാ​​​​ൽ മ​​​​ന്ത്രി​​​​സ്ഥാ​​​​ന​​​​വും മ​​​​ക​​​​ന്‍റെ പേ​​​​രി​​​​ല്ലു​​​​ള്ള കേ​​​​സും പി​​​​ൻ​​​​വ​​​​ലി​​​​ക്കാ​​​​മെ​​​​ന്ന് ഹെ​​​​ബ്ബ​​​​റി​​​​ന്‍റെ ഭാ​​​​ര്യ​​ക്കു ബി​​​​ജെ​​​​പി നേ​​​​താ​​​​ക്ക​​​​ൾ വാ​​​​ഗ്ദാ​​​​നം ന​​​​ൽ​​​​കു​​​​ന്ന​​​​തി​​​​ന്‍റെ ഓ​​​​ഡി​​​​യോ ക്ലി​​​​പ്പാ​​​​ണ് കോ​​​​ൺ​​​​ഗ്ര​​​​സ് പു​​​​റ​​​​ത്തു​​​​വി​​​​ട്ട​​​​ത്.


ഓ​​​​ഡി​​​​യോ ക്ലി​​​​പ്പി​​​​ലു​​​​ള്ള ശ​​​ബ്ദം ത​​​ന്‍റെ ഭാ​​​​ര്യ​​​​യു​​​​ടേത​​​​ല്ല. ഇ​​​​ത്ത​​​​ര​​​​ത്തി​​​​ൽ ഒ​​​​രു ഫോ​​​​ൺ​​​​കോ​​​​ളും അ​​​​വ​​​​ർ​​​​ക്കു ല​​​​ഭി​​​​ച്ചി​​​​ട്ടി​​​​ല്ല. ഓ​​​​ഡി​​​​യോ വ്യാ​​​​ജ​​​​മാ​​​​ണ്. ഞാ​​​​ൻ ഇ​​​​തു നി​​​​ഷേ​​​​ധി​​​​ക്കു​​​​ന്നു- ഹെ​​​​ബ്ബ​​​​ർ ഫേ​​​​സ്ബു​​​​ക്കി​​​​ൽ കു​​​​റി​​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.