എൻഡി-വിശാഖ് എപി എക്സ്പ്രസ് ട്രെയിനിൽ തീ, ആളപായമില്ല
എൻഡി-വിശാഖ് എപി എക്സ്പ്രസ് ട്രെയിനിൽ തീ, ആളപായമില്ല
Tuesday, May 22, 2018 1:30 AM IST
ഗ്വാ​​​​ളി​​​​യ​​​​ർ(​​​​മ​​​​ധ്യ​​​​പ്ര​​​​ദേ​​​​ശ്): ന്യൂ​​​​ഡ​​​​ൽ​​​​ഹി-​​​​വി​​​​ശാ​​​​ഖ​​​​പ​​​​ട്ട​​​​ണം എ​​​​പി എ​​​​ക്സ്പ്ര​​​​സ് ട്രെ​​​​യി​​​​നി​​​​ലെ ര​​​​ണ്ട് എ​​​​സി കോ​​​​ച്ചു​​​​ക​​​​ളി​​​​ൽ തീ ​​​​പ​​​​ട​​​​ർ​​​​ന്ന​​​​തു പ​​​​രി​​​​ഭ്രാ​​​​ന്തി പ​​​​ര​​​​ത്തി. രാ​​​​വി​​​​ലെ 11.45നു ​​​​ട്രെ​​​​യി​​​​ൻ മ​​​​ധ്യ​​​​പ്ര​​​​ദേ​​​​ശി​​​​ലെ ബി​​​​ർ​​​​ള​​​​ന​​​​ഗ​​​​ർ സ്റ്റേ​​​​ഷ​​​​നി​​​​ൽ എ​​​​ത്തി​​​​യ​​​​പ്പോ​​​​ഴാ​​​​യി​​​​രു​​​​ന്നു സം​​​​ഭ​​​​വം. ആ​​​​ർ​​​​ക്കും പ​​​​രി​​​​ക്കി​​​​ല്ലെ​​​​ന്നും കോ​​​​ച്ചു​​​​ക​​​​ൾ ഭാ​​​​ഗി​​​​ക​​​​മാ​​​​യി ക​​​​ത്തി​​​​ന​​​​ശി​​​​ച്ചെ​​​​ന്നും നോ​​​​ർ​​​​ത്ത് സെ​​​​ൻ​​​​ട്ര​​​​ൽ റെ​​​​യി​​​​ൽ​​​​വേ ചീ​​​​ഫ് പ​​​​ബ്ലി​​​​ക് റി​​​​ലേ​​​​ഷ​​​​ൻ​​​​സ് ഓ​​​​ഫീ​​​​സ​​​​ർ ഗൗ​​​​ര​​​​വ് കൃ​​​​ഷ്ണ പ​​​​റ​​​​ഞ്ഞു.

തീ ​​​​ശ്ര​​​​ദ്ധ​​​​യി​​​​ൽ​​പ്പെ​​​​ട്ട​​​​യു​​​​ട​​​​ൻ യാ​​​​ത്ര​​​​ക്കാ​​​​ർ ച​​​​ങ്ങ​​​​ല വ​​​​ലി​​​​ച്ചു പു​​​​റ​​​​ത്തി​​​​റ​​​​ങ്ങി​​​​യ​​​​തി​​​​നാ​​​​ൽ വ​​​​ലി​​​​യ അ​​​​പ​​​​ക​​​​ടം ഒ​​​​ഴി​​​​വാ​​​​യി. പ​​​​രി​​​​ശീ​​​​ല​​​​നം പൂ​​​​ർ​​​​ത്തി​​​​യാ​​​​ക്കി മ​​​​ട​​​​ങ്ങി​​​​യ 37 ഡെ​​​​പ്യൂ​​​​ട്ടി ക​​​​ള​​​​ക്ട​​​​ർ​​​​മാ​​​​രാ​​​​ണു കോ​​​​ച്ചു​​​​ക​​​​ളി​​​​ലു​​​​ണ്ടാ​​​​യി​​​​രു​​​​ന്ന​​​​ത്. കോ​​​​ച്ചു​​​​ക​​​​ൾ ഉ​​​ട​​​ൻ നീ​​​​ക്കം ചെ​​​​യ്തു ട്രെ​​​​യി​​​​ൻ ഗ്വാ​​​​ളി​​​​യ​​​​റി​​​​ലേ​​​​ക്കു യാ​​​​ത്ര തു​​​​ട​​​​ർ​​​​ന്നു. അ​​​പ​​​ക​​​ട​​​കാ​​​ര​​​ണം ഷോ​​​​ർ​​​​ട്ട് സ​​​​ർ​​​​ക്യൂ​​​​ട്ടാ​​​​ണോ എ​​​​ന്നു പ​​​​രി​​​​ശോ​​​​ധി​​​​ച്ചു​​​​വ​​​​രു​​​​ന്ന​​​​താ​​​​യി റെ​​​​യി​​​​ൽ​​​​വേ ബോ​​​​ർ​​​​ഡ് പ​​​​ബ്ലി​​​​സി​​​​റ്റി ഡ​​​​യ​​​​റ​​​​ക്ട​​​​ർ വേ​​​​ദ പ്ര​​​​കാ​​​​ശ് പ​​​​റ​​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.