ക​ണ്ണൂ​ർ സ്വ​ദേ​ശി​യാ​യ വി​ദ്യാ​ർ​ഥി ബംഗളൂരുവിൽ ബൈക്കപകടത്തിൽ മരിച്ചു
Monday, May 21, 2018 11:39 PM IST
ബം​ഗ​ളൂ​രു: ദി​വ്യ​ബ​ലി​ക്കു പോ​യി മ​ട​ങ്ങു​ക​യാ​യി​രു​ന്ന ക​ണ്ണൂ​ർ സ്വ​ദേ​ശി​യാ​യ വി​ദ്യാ​ർ​ഥി ബൈ​ക്ക​പ​ക​ട​ത്തി​ൽ മ​രി​ച്ചു. കു​ടി​യാ​ന്മ​ല​യ്ക്കു സ​മീ​പം അ​ര​ങ്ങി​ലെ ആ​നി​മൂ​ട്ടി​ൽ പ​രേ​ത​നാ​യ അ​ഗ​സ്റ്റി​ന്‍റെ മ​ക​ൻ അ​ഖി​ൽ (20) ആ​ണ് മ​രി​ച്ച​ത്. വ​ടി​വാ​ള പോ​ലീ​സ് സ്റ്റേ​ഷ​നു സ​മീ​പം ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​ര​മാ​യി​രു​ന്നു അ​പ​ക​ടം. ഉ​ട​ൻ സെ​ന്‍റ് ജോ​ൺ​സ് ആ​ശു​പ​ത്രി​യി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ഇ​ന്ന​ലെ പു​ല​ർ​ച്ചെ​യോ​ടെ മ​രി​ച്ചു.

സം​സ്കാ​രം നാ​ളെ രാ​വി​ലെ 11ന് ​പൊ​ന്മ​ല സെ​ന്‍റ് ജോ​സ​ഫ്സ് ദേ​വാ​ല​യ​ത്തി​ൽ. മാ​താ​വ്: ലീ​ലാ​മ്മ. സ​ഹോ​ദ​രി: റോ​സ്മേ​രി (എ​ട്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥി). വി​പ്രോ​യി​ൽ ജീ​വ​ന​ക്കാ​ര​നും ബ​ന്ധു​വു​മാ​യ ബെ​നി​ക്സ​ൺ തോ​മ​സി​നൊ​പ്പം സെ​ന്‍റ് തോ​മ​സ് ദേ​വാ​ല​യ​ത്തി​ലെ ദി​വ്യ​ബ​ലി​ക്കു ശേ​ഷം ഇ​ല​ക്ട്രോ​ണി​ക് സി​റ്റി​യി​ലേ​ക്ക് യ​മ​ഹ ബൈ​ക്കി​ൽ തി​രി​ച്ചു​വ​രു​ന്പോ​ൾ ഐ 20 ​കാ​ർ പി​ന്നി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് ദൃ​ക്സാ​ക്ഷി​ക​ൾ പ​റ​ഞ്ഞു. തെ​റി​ച്ചു​വീ​ണ അ​ഖി​ലി​നെ ക​ർ​ണാ​ട​ക പ്ര​വാ​സി കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രാ​ണ് ഉ​ട​ൻ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്. ബം​ഗ​ളൂ​രു ക്രി​സ്തു​ജ​യ​ന്തി കോ​ള​ജി​ൽ​നി​ന്നും ബി​സി​എ പാ​സാ​യി നാ​ട്ടി​ലെ​ത്തി​യ അ​ഖി​ൽ ദി​വ​സ​ങ്ങ​ൾ​ക്കു മു​ന്പാ​ണ് ജോ​ലി​യ​ന്വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ബം​ഗ​ളൂ​രു​വി​ൽ തി​രി​ച്ചെ​ത്തി​യ​ത്. അ​പ​ക​ട​മു​ണ്ടാ​യ നി​മി​ഷം മു​ത​ൽ ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കു​ന്ന​തി​നും മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കു​ന്ന​തി​നും പ്ര​വാ​സി​കോ​ൺ​ഗ്ര​സ് വോ​ള​ണ്ടി​യ​ർ​മാ​രാ​യ അ​ല​ക്സ് ജോ​സ​ഫ്, ജോ​ഷി ജോ​സ​ഫ്, സു​നീ​ഷ്, കെ.​ജെ. വ​ർ​ഗീ​സ്, ജ​യ്സ​ൺ ലൂ​ക്കോ​സ്, സി​ദ്ദി​ഖ് ത​ങ്ങ​ൾ എ​ന്നി​വ​രാ​ണ് നേ​തൃ​ത്വം ന​ല്കി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.