പത്രസ്വാതന്ത്ര്യം: ഇന്ത്യ വീണ്ടും താഴോട്ട്
പത്രസ്വാതന്ത്ര്യം:  ഇന്ത്യ വീണ്ടും താഴോട്ട്
Thursday, April 26, 2018 1:57 AM IST
ന്യൂ​ഡ​ൽ​ഹി: പ​ത്ര​സ്വാ​ത​ന്ത്ര്യ സൂ​ചി​ക​യി​ൽ ഇ​ന്ത്യ വീ​ണ്ടും താ​ഴോ​ട്ട്. അ​തി​രു​ക​ളി​ല്ലാ​ത്ത റി​പ്പോ​ർ​ട്ട​ർ​മാ​ർ (ആ​ർ​എ​സ്എ​ഫ്) എ​ന്ന സ്വ​ത​ന്ത്ര സം​ഘ​ട​ന ത​യാ​റാ​ക്കി​യ പ​ട്ടി​ക​യി​ൽ ഇ​ന്ത്യ 136-ൽ​നി​ന്നു 138-ാം സ്ഥാ​ന​ത്തേ​ക്കു താ​ണു. മാ​ധ്യ​മ​ങ്ങ​ൾ അ​ടി​ച്ച​മ​ർ​ത്ത​പ്പെ​ടു​ന്ന രാ​ജ്യ​ങ്ങ​ളി​ലാ​ണ് ഇ​ന്ത്യ​യു​ടെ സ്ഥാ​നം.

ക​ർ​ണാ​ട​ക​യി​ലെ ല​ങ്കേ​ഷ് പ​ത്രി​ക പ​ത്രാ​ധി​പ​ർ ഗൗ​രി ല​ങ്കേ​ഷ് വ​ധി​ക്ക​പ്പെ​ട്ട​ത​ട​ക്കം പ​ത്ര​പ്ര​വ​ർ​ത്ത​ക​ർ​ക്കു നേ​രേ ഉ​ണ്ടാ​കു​ന്ന അ​ക്ര​മ​ങ്ങ​ളാ​ണ് ഇ​ന്ത്യ​യു​ടെ ത​രം​താ​ഴ്ത്ത​ലി​ലേ​ക്കു ന​യി​ച്ച​ത്. വി​ദ്വേ​ഷ പ്ര​ചാ​ര​ണ​മാ​ണു മ​റ്റൊ​രു വി​ഷ​യം. 2014-ൽ ​ന​രേ​ന്ദ്ര മോ​ദി പ്ര​ധാ​ന​മ​ന്ത്രി ആ​യ​തു മു​ത​ൽ സാ​മു​ദാ​യി​ക വി​ദ്വേ​ഷ​വും സ്പ​ർ​ധ​യും വ​ള​ർ​ത്തു​ന്ന പ്ര​ചാ​ര​ണം വ​ർ​ധി​ച്ചു വ​രി​ക​യാ​ണ്. ഭ​ര​ണ​ക​ക്ഷി​യെ​യോ ഹി​ന്ദു​ത്വ​യെ​യോ വി​മ​ർ​ശി​ക്കു​ന്ന ഏ​തി​നു​മെ​തി​രേ ഓ​ൺ​ലൈ​ൻ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യും അ​ല്ലാ​തെ​യും വി​ദ്വേ​ഷ പ്ര​ചാ​ര​ണം ന​ട​ക്കു​ന്നു. പ​ട്ടി​ക​യ്ക്കൊ​പ്പം പു​റ​ത്തി​റ​ക്കി​യ റി​പ്പോ​ർ​ട്ടി​ൽ ആ​ർ​എ​സ്എ​ഫ് പ​റ​ഞ്ഞു. പ​ല​പ്പോ​ഴും റി​പ്പോ​ർ​ട്ട​റെ വ​ധി​ക്കാ​ൻ ആ​ഹ്വാ​നം ചെ​യ്യു​ന്നു. പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ട്രോ​ൾ പ​ട​യി​ൽ നി​ന്നാ​ണ് ഇ​തി​ന്‍റെ ഉ​ദ്ഭ​വം എ​ന്നും റി​പ്പോ​ർ​ട്ടി​ൽ വി​മ​ർ​ശി​ച്ചു.

180 രാ​ജ്യ​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ൽ ചൈ​ന 175-ാം സ്ഥാ​ന​ത്തു മാ​റ്റ​മി​ല്ലാ​തെ തു​ട​ർ​ന്നു. മാ​ധ്യ​മ​സ്വാ​ത​ന്ത്ര്യം ചൈ​ന​യി​ൽ ഇ​ല്ലെ​ന്നാ​ണ് റി​പ്പോ​ർ​ട്ട് പ​റ​യു​ന്ന​ത്.

നോ​ർ​വേ​യാ​ണ് ഒ​ന്നാം സ്ഥാ​ന​ത്ത്. സ്വീ​ഡ​ൻ, നെ​ത​ർ​ലാ​ൻ​ഡ്സ്, ഫി​ൻ​ല​ൻ​ഡ്, സ്വി​റ്റ്സ​ർ​ല​ൻ​ഡ് എ​ന്നി​വ​യാ​ണു തു​ട​ർ​ന്നു​ള്ള സ്ഥാ​ന​ങ്ങ​ളി​ൽ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.