ജിസാറ്റ് 11 ഉപഗ്രഹം തിരിച്ചുവിളിച്ചു
ജിസാറ്റ് 11 ഉപഗ്രഹം തിരിച്ചുവിളിച്ചു
Thursday, April 26, 2018 12:22 AM IST
ബം​​ഗ​​ളൂ​​രു: അ​​ടു​​ത്ത​​മാ​​സം വി​​ക്ഷേ​​പി​​ക്കാ​​നി​​രു​​ന്ന ജി​​സാ​​റ്റ്-11 ഉ​​പ​​ഗ്ര​​ഹം തി​​രി​​ച്ചു​​വി​​ളി​​ച്ചു. എ​ന്താ​ണു ത​ക​രാ​ർ എ​ന്ന​റി​വാ​യി​ട്ടി​ല്ല. കൂ​​ടു​​ത​​ൽ പ​​രി​​ശോ​​ധ​​ന​​ക​​ൾ​​ക്കാ​​യാ​​ണ് ഇ​​തെ​​ന്ന് ഇ​​ന്ത്യ​​ൻ ബ​​ഹി​​രാ​​കാ​​ശ ഗ​​വേ​​ഷ​​ണ​​ സം​​ഘ​​ട​​ന (ഇ​​സ്രോ) പ​​റ​​ഞ്ഞു. ക​ഴി​ഞ്ഞ​മാ​സം വി​ക്ഷേപി​ച്ച ജി​സാ​റ്റ് 6എ​യു​ടെ പ​രാ​ജയ​ത്തി​നു തൊ​ട്ടു​പി​ന്നാ​ലെ​യാണി​ത്.

ഫ്ര​​ഞ്ച് ഗ​​യാ​​ന​​യി​​ലെ കൗ​​റൂ​​വി​​ൽ​​നി​​ന്ന് മേ​​യ് 26-നു ​​വി​​ക്ഷേ​​പി​​ക്കേ​​ണ്ട​​താ​​യി​​രു​​ന്നു വാ​​ർ​​ത്താവി​​നി​​മ​​യ​​ത്തി​​നു​​ള്ള ഈ ​​ഉ​​പ​​ഗ്ര​​ഹം. 5,700 കി​​ലോ​​ഗ്രാം ഭാ​​ര​​മു​​ള്ള ഇ​​ത് കൗ​​റൂ​​വി​​ൽ ഏ​​താ​​നും ദി​​വ​​സം മു​​ന്പ് എ​​ത്തി​​ച്ചി​​രു​​ന്നു. ഇ​​നി ഇ​​തു പ​​രി​​ശോ​​ധ​​ന ന​​ട​​ത്തി തി​​രി​​ച്ചു​​വി​​ടാ​​ൻ ആ​​ഴ്ച​​ക​​ളെ​​ടു​​ക്കും. വി​​ക്ഷേ​​പ​​ണ തീ​​യ​​തി മാ​​റ്റി നി​​ശ്ച​​യി​​ക്ക​​ണം.

ഇ​​ന്ത്യ നി​​ർ​​മി​​ച്ച​​തി​​ൽ ഏ​​റ്റ​​വും ഭാ​​ര​​മേ​​റി​​യ വാ​​ർ​​ത്താവി​​നി​​മ​​യ ഉ​​പ​​ഗ്ര​​ഹ​​മാ​​ണി​​ത്. കെ​​എ, കെ​​യു ബാ​​ൻ​​ഡു​​ക​​ളി​​ൽ 12 ജി​​ബി​​പി​​എ​​സ് ഇ​​ന്‍റ​​ർ​​നെ​​റ്റ് ബ്രോ​​ഡ്ബാ​​ൻ​​ഡ് സേ​​വ​​നം ന​​ല്കാ​​ൻ ഉ​​ദ്ദേ​​ശി​​ച്ചു​​ള്ള​​താ​​ണ് ഇ​​ത്. 1,117 കോ​​ടി രൂ​​പ​​യാ​​ണു 2016-ൽ ​​ഈ ഉ​​പ​​ഗ്ര​​ഹ​​ത്തി​​നും വി​​ക്ഷേ​​പ​​ണ​​ത്തി​​നു​​മാ​​യി അ​​നു​​വ​​ദി​​ച്ച ബ​​ജ​​റ്റ്.


ഉ​​പ​​ഗ്ര​​ഹ​​ത്തി​​ന്‍റെ ത​​ക​​രാ​​ർ എ​​ന്താ​​ണെ​​ന്ന് ഇ​​സ്രോ പ​​റ​​ഞ്ഞി​​ല്ല. മാ​​ർ​​ച്ച് ഒ​​ടു​​വി​​ൽ ഇ​​ന്ത്യ വി​​ക്ഷേ​​പി​​ച്ച ജി​​സാ​​റ്റ് 6എ ​​ശ​​രി​​യാ​​യ ഭ്ര​​മ​​ണ​​പ​​ഥ​​ത്തി​​ലെ​​ത്തി​​ക്കാ​​നോ അ​​തു​​മാ​​യി ബ​​ന്ധം പു​​ല​​ർ​​ത്താ​​നോ ക​​ഴി​​ഞ്ഞി​​ട്ടി​​ല്ല. ക​​ഴി​​ഞ്ഞ ഓ​​ഗ​​സ്റ്റി​​ൽ വി​​ക്ഷേ​​പി​​ച്ച ഒ​​രു ഗ​​തി​​നി​​ർ​​ണ​​യ ഉ​​പ​​ഗ്ര​​ഹ ദൗ​​ത്യ​​വും പ​​രാ​​ജ​​യ​​മാ​​യി​​രു​​ന്നു. ഈ ​​മാ​​സം ന​​ട​​ത്താ​​നി​​രു​​ന്ന ര​​ണ്ടാം ച​​ന്ദ്ര​​യാ​​ൻ ദൗ​​ത്യം വ​​ർ​​ഷാ​​വ​​സാ​​ന​​ത്തേ​​ക്കു നീ​​ട്ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.