വനിതകൾ പാർലമെന്‍റിലും ചൂഷണത്തിന് ഇരയാകുന്നുണ്ടെന്നു രേണുക ചൗധരി
വനിതകൾ പാർലമെന്‍റിലും ചൂഷണത്തിന് ഇരയാകുന്നുണ്ടെന്നു രേണുക ചൗധരി
Wednesday, April 25, 2018 12:45 AM IST
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് പാ​ർ​ല​മെ​ന്‍റ് ഉ​ൾ​പ്പ​ടെ​യു​ള്ള സ്ഥാ​പ​ന​ങ്ങ​ൾ സ്ത്രീ​ക​ൾ​ക്കു നേ​രെ​യു​ള്ള ലൈം​ഗി​കാ​​തി​ക്ര​മ​ങ്ങ​ളി​ൽ​നി​ന്നു മു​ക്ത​മ​ല്ലെ​ന്നു കോ​ണ്‍​ഗ്ര​സ് നേ​താ​വും മു​ൻ​എം​പി​യു​മാ​യ രേ​ണു​ക ചൗ​ധ​രി. ബോ​ളി​വു​ഡി​ലെ കാ​സ്റ്റിം​ഗ് കൗ​ച്ച് സം​ബ​ന്ധി​ച്ച് നൃ​ത്ത സം​വി​ധാ​യി​ക സ​രോ​ജ് ഖാ​ന്‍റെ വി​വാ​ദ പ്ര​സ്താ​വ​യോ​ട് പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു രേ​ണു​ക.

കാ​സ്റ്റിം​ഗ് കൗ​ച്ച് എ​ന്ന​ത് ക​യ്ക്കു​ന്ന സ​ത്യ​മാ​ണ്. ഒ​രു​പ​ക്ഷേ മൊ​ത്തം സി​നി​മാ വ്യ​വ​സാ​യം ത​ന്നെ ത​നി​ക്കു നേ​രേ വി​ര​ൽ ചൂ​ണ്ടി​യേ​ക്കാം. എ​ന്നാ​ൽ, ഇ​ത്ത​രം ലൈം​ഗി​ക ചൂ​ഷ​ണ​ങ്ങ​ൾ എ​ല്ലാ​യി​ട​ത്തും ന​ട​ക്കു​ന്നു​ണ്ട്. എ​ല്ലാ തൊ​ഴി​ലി​ട​ങ്ങ​ളി​ലും ഇ​ത്ത​രം അ​തി​ക്ര​മ​ങ്ങ​ൾ ന​ട​ക്കു​ന്നു. പാ​ർ​ല​മെ​ന്‍റ് പോ​ലും ഇ​തി​ൽനി​ന്നു മോ​ചി​ത​മാ​ണെ​ന്നു ക​രു​തേ​ണ്ട​തി​ല്ലെ​ന്നു​മാ​ണ് രേ​ണു​ക പ​റ​ഞ്ഞ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.