കേരളത്തിലെ ക്രമസമാധാനം മികച്ചതെന്നു തെലുങ്കാനയില്‍ പിണറായി
കേരളത്തിലെ ക്രമസമാധാനം മികച്ചതെന്നു തെലുങ്കാനയില്‍ പിണറായി
Monday, April 23, 2018 1:11 AM IST
ഹൈ​ദ​രാ​ബാ​ദ്: സം​സ്ഥാ​ന​ത്തു ക​സ്റ്റ​ഡി മ​ര​ണ​ത്തി​ല്‍ പ്ര​തി​ക​ളാ​യി പോ​ലീ​സു​കാ​ര്‍ അ​റ​സ്റ്റി​ലാ​യ വി​വാ​ദം ക​ത്തി​നി​ൽ​ക്കു​ന്പോ​ഴും കേ​ര​ളം ക്ര​മ​സ​മാ​ധാ​ന​ത്തി​ല്‍ ഇ​ന്ത്യ​യി​ലെ ഏ​റ്റ​വും മി​ക​ച്ച മാ​തൃ​ക​യാ​ണെ​ന്നു സ​മ​ര്‍ഥി​ച്ചു മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. സി​പി​എം പാ​ര്‍ട്ടി കോ​ണ്‍ഗ്ര​സ് സ​മാ​പ​ന സ​മ്മേ​ള​ന​ത്തെ അ​ഭി​സം​ബോ​ധ​ന ചെ​യ്തു സം​സാ​രി​ക്ക​വേ​യാ​ണു പി​ണ​റാ​യി സ്വ​ന്തം സം​സ്ഥാ​ന​ത്തെ വി​വി​ധ നേ​ട്ട​ങ്ങ​ള്‍ എ​ണ്ണി​യെ​ണ്ണി പ​റ​ഞ്ഞ​ത്.

സ്ത്രീ​ക​ളു​ടെ സു​ര​ക്ഷ​യ്ക്കാ​യി പി​ങ്ക് പട്രോ​ളിം​ഗ് ഏ​ര്‍പ്പെ​ടു​ത്തി, ഭി​ന്ന​ലിം​ഗ​ക്കാ​രു​ടെ അ​വ​കാ​ശസം​ര​ക്ഷ​ണം ഉ​റ​പ്പു വ​രു​ത്തി, കാ​ര്‍ഷി​ക ഉ​ത്പാ​ദ​നം വ​ര്‍ധി​ച്ചു. പൊ​തു​വി​ദ്യാ​ഭ്യാ​സ രം​ഗ​ത്തു മു​ന്നേ​റി എ​ന്നി​ങ്ങ​നെ നേ​ട്ട​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ല്‍ കൊ​ച്ചി മെ​ട്രോ​യും ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണു തെ​ലു​ങ്കാ​ന​യി​ല്‍ പി​ണ​റാ​യി സ്വ​ന്തം സം​സ്ഥാ​ന​ത്തെ പു​ക​ഴ്ത്തി​യ​ത്. ബി​ജെ​പി​യെ പ​രാ​ജ​യ​പ്പെ​ടു​ത്തേ​ണ്ട​ത് അ​നി​വാ​ര്യ​മാ​ണെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണു പി​ണ​റാ​യി ഇം​ഗ്ലീ​ഷി​ൽ പ്ര​സം​ഗി​ച്ച​ത്. ത​ത്സ​മ​യ തെ​ലു​ങ്ക് പ​രി​ഭാ​ഷ​യും ഉ​ണ്ടാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.