മഹാരാഷ്‌ട്രയിൽ 14 മാവോയിസ്റ്റുകളെ വധിച്ചു
മഹാരാഷ്‌ട്രയിൽ 14 മാവോയിസ്റ്റുകളെ വധിച്ചു
Monday, April 23, 2018 1:10 AM IST
മും​​​​ബൈ: മ​​​​ഹാ​​​​രാ​​​​ഷ്‌​​​​ട്ര​​​​യി​​​​ൽ ഗ​​​​ഡ്ചി​​​​രോ​​​​ലി ജി​​​​ല്ല​​​​യി​​​​ൽ സു​​​​ര​​​​ക്ഷാ​​​​സേ​​​​ന​​​​യു​​​​മാ​​​​യു​​​​ണ്ടാ​​​​യ ഏ​​​​റ്റു​​​​മു​​​​ട്ട​​​​ലി​​​​ൽ 14 മാ​​​​വോ​​​​യി​​​​സ്റ്റു​​​​ക​​​​ൾ കൊ​​​​ല്ല​​​​പ്പെ​​​​ട്ടു.​​​​ ഗ​​​​ഡ്ചി​​​​രോ​​​​ലി പോ​​​​ലീ​​​​സി​​​​ന്‍റെ മാ​​​​വോ​​​​യി​​​​സ്റ്റ് വേ​​​ട്ട​​​യ്ക്കു​​​ള്ള സം​​​ഘ​​​മാ​​​യ സി-60 ​​​​ക​​​​മാ​​​​ൻ​​​​ഡോ​​​​ക​​​​ളാ​​​​ണു മാ​​​​വോ​​​​യി​​​​സ്റ്റു​​​​ക​​​​ളെ വ​​​​ധി​​​​ച്ച​​​​ത്.

ഛത്തീ​​​സ്ഗ​​​ഡ് അ​​​തി​​​ർ​​​ത്തി​​​യി​​​ലു​​​ള്ള കാ​​​സ​​​നാ​​​സു​​​ർ വ​​​​ന​​​​ത്തി​​​​ൽ ഇ​​​​ന്ന​​​​ലെ രാ​​​​വി​​​​ലെ​​​​യാ​​​​യി​​​​രു​​​​ന്നു ഏ​​​​റ്റു​​​​മു​​​​ട്ട​​​​ൽ. കൊ​​​​ല്ല​​​​പ്പെ​​​​ട്ട മാ​​​​വോ​​​​യി​​​​സ്റ്റു​​​​ക​​​​ളി​​​​ൽ സാ​​​​യി​​​​നാ​​​​ഥ്, സ​​​​യ്ന്യു എ​​​​ന്നീ ക​​​​മാ​​​​ൻ​​​​ഡ​​​​ർ​​​​മാ​​​​രും ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ന്നു. 12 മാ​​​വോ​​​യി​​​സ്റ്റു​​​ക​​​ളു​​​ടെ മൃ​​​ത​​​ദേ​​​ഹ​​​ങ്ങ​​​ൾ ക​​​ണ്ടെ​​​ടു​​​ത്തെ​​​ന്നും സു​​​ര​​​ക്ഷാ സേ​​​ന​​​യു​​​ടെ ഭാ​​​ഗ​​​ത്ത് ആ​​​ർ​​​ക്കും കാ​​​ര്യ​​​മാ​​​യ പ​​​രി​​​ക്കി​​​ല്ലെ​​​ന്നും ഡി​​​ജി​​​പി സ​​​തീ​​​ഷ് മാ​​​ഥു​​​ർ പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.