ഉഡുപ്പി മഠാധിപതി കർണാടകയിൽ സ്വതന്ത്രനായി മത്സരിക്കുന്നു
Sunday, April 22, 2018 1:50 AM IST
മം​​ഗ​​ളൂ​​രു: അ​​ഷ്ട മ​​ഠ​​ങ്ങ​​ളി​​ലൊ​​ന്നാ​​യ ഉ​​ഡു​​പ്പി ശി​​രൂ​​ർ മ​​ഠാ​​ധി​​പ​​തി ശ്രീല​​ക്ഷ്മി​​വ​​ര തീ​​ർ​​ഥസ്വാ​​മി​​ ക​​ർ​​ണാ​​ട​​ക നി​​യ​​മ​​സ​​ഭാ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ സ്വ​​ത​​ന്ത്ര​​നാ​​യി പ​​ത്രി​​ക സ​​മ​​ർ​​പ്പി​​ച്ചു. ബി​​ജെ​​പി ടി​​ക്ക​​റ്റി​​നു​​വേ​​ണ്ടി ശ്ര​​മി​​ച്ചെ​​ങ്കി​​ലും ല​​ഭി​​ക്കാ​​ത്ത​​തി​​നാ​​ലാ​​ണ് മ​​ഠാ​​ധി​​പ​​തി സ്വ​​ത​​ന്ത്ര​​നാ​​യി മ​​ത്സ​​രി​​ക്കു​​ന്ന​​ത്.

ജ​​യം ഉ​​റ​​പ്പാ​​ണെ​​ന്നാ​​ണു ശ്രീ ​​ല​​ക്ഷ്മി​​വ​​ര തീ​​ർ​​ഥ സ്വാ​​മി അ​​വ​​കാ​​ശ​​പ്പെ​​ടു​​ന്ന​​ത്. അ​​ഷ്ടമ​​ഠ​​ങ്ങ​​ളു​​ടെ ച​​രി​​ത്ര​​ത്തി​​ൽ ആ​​ദ്യ​​മാ​​യാ​​ണ് ഒ​​രാ​​ൾ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ മ​​ത്സ​​രി​​ക്കു​​ന്ന​​ത്. സം​​സ്ഥാ​​ന ഫി​​ഷ​​റീ​​സ്, സ്പോ​​ർ​​ട്സ് മ​​ന്ത്രി പ്ര​​മോ​​ദ് മ​​ധ്വ​​രാ​​ജാ​​ണ് കോ​​ൺ​​ഗ്ര​​സ് സ്ഥാ​​നാ​​ർ​​ഥി. മു​​ൻ എം​​എ​​ൽ​​എ ര​​ഘു​​പ​​തി ഭ​​ട്ട് ബി​​ജെ​​പി ടി​​ക്ക​​റ്റി​​ൽ മ​​ത്സ​​രി​​ക്കു​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.