അ​മി​ത് ഷാ​യു​ടെ യോ​ഗ​സ്ഥ​ല​ത്ത് വേ​ദി​യി​ൽ തീ
അ​മി​ത് ഷാ​യു​ടെ യോ​ഗ​സ്ഥ​ല​ത്ത് വേ​ദി​യി​ൽ തീ
Sunday, April 22, 2018 1:41 AM IST
റാ​​യ്ബ​​റേ​​ലി: ബി​​ജെ​​പി ദേ​​ശീ​​യ അ​​ധ്യ​​ക്ഷ​​ൻ അ​​മി​​ത് ഷാ​​യു​​ടെ യോ​​ഗ​​സ്ഥ​​ല​​ത്തു വേ​​ദി​​യി​​ൽ തീ​​പ​​ട​​ർ​​ന്ന​​ത് പ​​രി​​ഭ്രാ​​ന്തി​​പ​​ര​​ത്തി. സോ​​ണി​​യാ ഗാ​​ന്ധി​​യു​​ടെ മ​​ണ്ഡ​​ല​​മാ​​യ റാ​​യ്ബ​​റേ​​ലി​​യി​​ലാ​ണു സം​​ഭ​​വം. ഉ​​ട​​ൻ​​ത​​ന്നെ തീ ​​അ​​ണ​​യ്ക്കാ​​നാ​​യി. ഷോ​​ർ​​ട്ട്സ​​ർ​​ക്യൂ​​ട്ടാ​​ണ് തീ​​പി​​ടി​​ത്ത​​ത്തി​​നു കാ​​ര​​ണ​​മെ​​ന്നു ക​​രു​​തു​​ന്നു.

സം​​ഭ​​വം ന​​ട​​ക്കു​​മ്പോ​​ൾ അ​​മി​​ത് ഷാ​​യും ഉ​​ത്ത​​ർ​​പ്ര​​ദേ​​ശ് മു​​ഖ്യ​​മ​​ന്ത്രി യോ​​ഗി ആ​​ദി​​ത്യ​​നാ​​ഥും വേ​​ദി​​യി​​ലു​​ണ്ടാ​​യി​​രു​​ന്നു. സം​​സ്ഥാ​​ന ബി​​ജെ​​പി അ​​ധ്യ​​ക്ഷ​​ൻ മ​​ഹേ​​ന്ദ്ര​​നാ​​ഥ് പാ​​ണ്ഡെ പ്ര​​വ​​ർ​​ത്ത​​ക​​രെ സം​​ബോ​​ധ​​ന ചെ​​യ്തു പ്ര​​സം​​ഗി​​ക്കു​​ന്ന​​തി​​നി​​ടെ​​യാ​​ണ് തീ​​യും പു​​ക​​യും ശ്ര​​ദ്ധ​​യി​​ൽ​​പെ​​ട്ട​​ത്. ഇ​​തോ​​ടെ യോ​​ഗ​ന​​ട​​പ​​ടി​ അ​​ൽ​​പ​​സ​​മ​​യം നി​​ർ​​ത്തി​​വ​​യ്ക്കേ​​ണ്ടി​​വ​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.