സി​ദ്ധ​രാ​മ​യ്യ ബ​ദാ​മി​യിലും മത്സരിക്കും
സി​ദ്ധ​രാ​മ​യ്യ ബ​ദാ​മി​യിലും മത്സരിക്കും
Sunday, April 22, 2018 1:41 AM IST
ബം​​​ഗ​​​ളൂ​​​രു: ക​​​ർ​​​ണാ​​​ട​​​ക നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ മു​​​ഖ്യ​​​മ​​​ന്ത്രി സി​​​ദ്ധ​​​രാ​​​മ​​​യ്യ ചാ​​​മു​​​ണ്ഡേ​​​ശ്വ​​​രി മ​​​ണ്ഡ​​​ല​​​ത്തി​​​നു പു​​​റ​​​മേ ബാ​​​ഗ​​​ൽ​​​കോ​​​ട്ടി​​​ലെ ബ​​​ദാ​​​മി​​​യി​​​ൽ​​​നി​​​ന്നും മ​​​ത്സ​​​രി​​​ക്കും. ര​​​ണ്ടു മ​​​ണ്ഡ​​​ല​​​ങ്ങ​​​ളി​​​ൽ മ​​​ത്സ​​​രി​​​ക്കാ​​​ൻ ഹൈ​​​ക്ക​​​മാ​​​ൻ​​​ഡ് അ​​​നു​​​വാ​​​ദം ന​​​ല്കി​​​യ​​​തോ​​​ടെ​​​യാ​​​ണ് ഈ ​​​തീ​​​രു​​​മാ​​​നം. നാ​​​ളെ അ​​​ദ്ദേ​​​ഹം നാ​​​മ​​​നി​​​ർ​​​ദേ​​​ശ പ​​​ത്രി​​​ക സ​​​മ​​​ർ​​​പ്പി​​​ക്കും. ര​​​ണ്ടി​​​ട​​​ത്തു മ​​​ത്സ​​​രി​​​ക്കാ​​​ൻ പാ​​​ർ​​​ട്ടി സം​​​സ്ഥാ​​​ന നേ​​​തൃ​​​ത്വം നി​​​ർ​​​ദേ​​​ശി​​​ച്ചി​​​രു​​​ന്നെ​​​ങ്കി​​​ലും പാ​​​ർ​​​ട്ടി അ​​​ധ്യ​​​ക്ഷ​​​ൻ രാ​​​ഹു​​​ൽ ഗാ​​​ന്ധി​​​യു​​​മാ​​​യി ആ​​​ലോ​​​ചി​​​ച്ച് തീ​​​രു​​​മാ​​​ന​​​മെ​​​ടു​​​ക്കു​​​മെ​​​ന്നാ​​​ണ് അ​​​ദ്ദേ​​​ഹം നേ​​​ര​​​ത്തെ അ​​​റി​​​യി​​​ച്ചി​​​രു​​​ന്ന​​​ത്.

ബ​​​ദാ​​​മി​​​യി​​​ൽ​ മ​​​ത്സ​​​രി​​​ക്കാ​​​ൻ ബാ​​​ഗ​​​ൽ​​​കോ​​​ട്ട്, ബി​​​ജാ​​​പു​​​ർ ജി​​​ല്ല​​​ക​​​ളി​​​ൽ​​​നി​​​ന്നു​​​ള്ള നേ​​​താ​​​ക്ക​​​ൾ സ​​​മ്മ​​​ർ​​​ദം ചെ​​​ലു​​​ത്തി​​​യി​​​രു​​​ന്ന​​​താ​​​യും സി​​​ദ്ധ​​​രാ​​​മ​​​യ്യ പ​​​റ​​​ഞ്ഞു. ചാ​​​മു​​​ണ്ഡേ​​​ശ്വ​​​രി മ​​​ണ്ഡ​​​ല​​​ത്തി​​​ൽ മ​​​ത്സ​​​രി​​​ക്കു​​​ന്ന​​​തി​​​നാ​​​യി വെ​​​ള്ളി​​​യാ​​​ഴ്ച അ​​​ദ്ദേ​​​ഹം നാ​​​മ​​​നി​​​ർ​​​ദേ​​​ശ​​​പ​​​ത്രി​​​ക സ​​​മ​​​ർ​​​പ്പി​​​ച്ചി​​​രു​​​ന്നു.


ചാ​​​മു​​​ണ്ഡേ​​​ശ്വ​​​രി മ​​​ണ്ഡ​​​ല​​​ത്തി​​​ൽ സി​​​ദ്ധ​​​രാ​​​മ​​​യ്യ​​​യെ പ​​​രാ​​​ജ​​​യ​​​പ്പെ​​​ടു​​​ത്താ​​​ൻ ബി​​​ജെ​​​പി​​​യും ജെ​​​ഡി-​​​എ​​​സും ര​​​ഹ​​​സ്യ​​​ധാ​​​ര​​​ണ​​​യു​​​ണ്ടാ​​​ക്കി​​​യി​​​രി​​​ക്കു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​ണ് ര​​​ണ്ടാ​​​മ​​​തൊ​​​രു സീ​​​റ്റി​​​ൽ​​​കൂ​​​ടി ജ​​​ന​​​വി​​​ധി തേ​​​ടാ​​​ൻ സി​​​ദ്ധ​​​രാ​​​മ​​​യ്യ തീ​​​രു​​​മാ​​​നി​​​ച്ച​​​ത്. സി​​​ദ്ധ​​​രാ​​​മ​​​യ്യ ഉ​​​ൾ​​​പ്പെ​​​ടു​​​ന്ന കു​​​റു​​​ബ വി​​​ഭാ​​​ഗ​​​ത്തി​​​ന്‍റെ ശ​​​ക്തി​​​കേ​​​ന്ദ്ര​​​മാ​​​യ ബ​​​ദാ​​​മി തെ​​​ര​​​ഞ്ഞെ​​​ടു​​​ത്ത​​​തും വി​​​ജ​​​യം മാ​​​ത്രം മു​​​ന്നി​​​ൽ​​​ക്ക​​​ണ്ടാ​​​ണ്. ചാ​​​മു​​​ണ്ഡേ​​​ശ്വ​​​രി മ​​​ണ്ഡ​​​ല​​​ത്തി​​​ൽ പോ​​​രാ​​​ട്ടം അ​​​തി​​​ശ​​​ക്ത​​​മാ​​​യി​​​രി​​​ക്കു​​​മെ​​​ന്നാ​​​ണ് ഇ​​​ന്‍റ​​​ലി​​​ജ​​​ൻ​​​സ് റി​​​പ്പോ​​​ർ​​​ട്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.