കു​ട്ടി​ക്ക​ളി കാ​ര്യ​മാ​യി; കാ​ർ കൊ​ക്ക​യി​ലേ​ക്കു മ​റി​ഞ്ഞ് ഏ​ഴു പേ​ർ മ​രി​ച്ചു
കു​ട്ടി​ക്ക​ളി കാ​ര്യ​മാ​യി;  കാ​ർ കൊ​ക്ക​യി​ലേ​ക്കു മ​റി​ഞ്ഞ്  ഏ​ഴു പേ​ർ മ​രി​ച്ചു
Sunday, April 22, 2018 12:18 AM IST
ഗാ​​സി​​യാ​​ബാ​​ദ്: കാ​​റി​​നു​​ള്ളി​​ലെ കു​​ട്ടി​​ക്ക​​ളി കാ​​ര്യ​​മാ​​യി, കു​​ട്ടി​​യു​​ടെ കൈ​​ത​​ട്ടി ഹാ​​ൻ​​ഡ് ബ്രേ​​ക്ക് മാ​​റി​​യ​​തി​​നെ​ത്തു​​ട​​ർ​​ന്ന് കാ​​ർ ഉ​​രു​​ണ്ട് കൊ​​ക്ക​​യി​​ലേ​​ക്കു മ​​റി​​ഞ്ഞ് ഏ​​ഴു പേ​​ർ മ​​രി​​ച്ചു.

ഉ​​ത്ത​​ർ​​പ്ര​​ദേ​​ശി​​ലെ ഗാ​​സി​​യാ​​ബാ​​ദി​​ലാ​​യി​​രു​​ന്നു സം​​ഭ​​വം. മ​​ക​​ന്‍റെ വി​​വാ​​ഹ ച​​ട​​ങ്ങി​​ൽ സം​​ബ​​ന്ധി​​ക്കാ​​നെ​​ത്തി​​യ പി​​താ​​വും ആ​​റ് ബ​​ന്ധു​​ക്ക​​ളു​​മാ​ണു മ​​രി​​ച്ച​​ത്. ഇ​​തി​​ൽ ഒ​​രു കു​​ട്ടി​​യും നാ​​ലു സ്ത്രീ​​ക​​ളു​​ം ഉൾപ്പെടുന്നു.

ബ​​റേ​​ലി രാം​​പു​​ർ സ്വ​​ദേ​​ശി​​യാ​​യ ഓം ​​പ്ര​​കാ​​ശ് ര​​സ്തോ​​ഗി​​യും (55) ബ​​ന്ധു​​ക്ക​​ളു​​മാ​​ണ് അ​​പ​​ക​​ട​​ത്തി​​ൽ​​പെ​​ട്ട​​ത്. ഇ​​ദ്ദേ​​ഹ​​വും ബ​​ന്ധു​​ക്ക​​ളാ​​യ 11 പേ​​രു​​മാ​​ണ് മ​​ക​​ന്‍റെ വി​​വാ​​ഹ​​ത്തി​​ൽ പ​​ങ്കെ​​ടു​​ക്കാ​​ൻ ഗാ​​സി​​യാ​​ബാ​​ദി​​ൽ എ​​ത്തി​​യ​​ത്. ടാ​​റ്റാ സു​​മോ കാ​​റി​​ലാ​​ണ് ഇ​​വ​​ർ സ​​ഞ്ച​​രി​​ച്ച​​ത്.


ഗാ​​സി​​യാ​​ബാ​​ദി​​ലെ വി​​ജ​​യ് ന​​ഗ​​റി​​ൽ ദേ​​ശീ​​യ​​പാ​​ത -24 ൽ ​​ആ​​യി​​രു​​ന്നു അ​​പ​​ക​​ടം. റോ​​ഡ​​രി​​കി​​ൽ കാ​​ർ നി​​ർ​​ത്തി​​യി​​ട്ടി​​രി​​ക്കു​​മ്പോ​​ഴാ​​ണ് അ​​പ​​ക​​ട​​മു​​ണ്ടാ​​യ​​ത്. മു​​ന്നി​​ൽ ഇ​​രു​​ന്നി​​രു​​ന്ന കു​​ട്ടി ഡ്രൈ​​വ​​ർ പു​​റ​​ത്തി​​റ​​ങ്ങി​​യ​​പ്പോ​​ൾ ഹാ​​ൻ​​ഡ് ബ്രേ​​ക്ക് മാ​​റ്റു​​ക​​യാ​​യി​​രു​​ന്നു. ഇ​​തോ​​ടെ കാ​​ർ ത​​നി​​യെ ഉ​​രു​​ണ്ട് കൊ​​ക്ക​​യി​​ലേ​​ക്കു മ​​റി​​ഞ്ഞു. അ​​പ​​ക​​ട​​ത്തി​​ൽ അ​​ഞ്ചു പേ​​ർ​​ക്കു പ​​രി​​ക്കേ​​റ്റു. ഇ​​വ​​രു​​ടെ നി​​ല ഗു​​രു​​ത​​ര​​മാ​​ണ്. അ​​പ​​ക​​ട​​ത്തി​​നു ശേ​​ഷം ഡ്രൈ​​വ​​റെ കാ​​ണാ​​താ​​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.