കുട്ടികൾക്കെതിരേയുള്ള അതിക്രമം പെരുകുന്നതായി കണക്കുകൾ
കുട്ടികൾക്കെതിരേയുള്ള അതിക്രമം പെരുകുന്നതായി കണക്കുകൾ
Saturday, April 21, 2018 11:51 PM IST
ന്യൂ​​ഡ​​ൽ​​ഹി: രാ​​ജ്യ​​ത്ത് കു​​ട്ടി​​ക​​ൾ​​ക്കെ​​തി​​രേ​​യു​​ള്ള ലൈം​​ഗി​​ക പീ​​ഡ​​ന​ക്കേ​​സു​​ക​​ൾ കൂ​​ടി​​വ​​രു​​ന്ന​​താ​​യി കേ​​ന്ദ്ര​​സ​​ർ​​ക്കാ​​രി​​ന്‍റെ ക​​ണ​​ക്കു​​ക​​ൾ. 2016ൽ ​​മാ​​ത്രം കു​​ട്ടി​​ക​​ളെ മാ​​ന​​ഭം​​ഗ​​പ്പെ​​ടു​​ത്തി​​യ 18,862 കേ​​സു​​ക​​ളാ​​ണ് ര​​ജി​​സ്റ്റ​​ർ ചെ​​യ്ത​​ത്.​ ദി​​വ​​സ​​വും അ​​ന്പ​​തി​​ലേ​​റെ കു​​ട്ടി​​ക​​ൾ ലൈം​​ഗി​​ക അ​​തി​​ക്ര​​മ​​ത്തി​​ന് ഇ​​ര​​യാ​​കു​​ന്ന സ്ഥി​​തി ’ദേ​​ശീ​​യ അ​​ടി​​യ​​ന്ത​​രാ​​വ​​സ്ഥ’ ആ​​യി മാ​​റി​​യെ​​ന്ന് നോ​​ബേ​​ൽ സ​​മ്മാ​​ന ജേ​​താ​​വ് കൈ​​ലാ​​ഷ് സ​​ത്യാ​​ർ​​ഥി പ​​റ​​ഞ്ഞു.


ഇ​​ന്ത്യ​​യി​​ൽ കു​​ട്ടി​​ക​​ൾ​​ക്കും മു​​തി​​ർ​​ന്ന​​വ​​ർ​​ക്കും എ​​തി​​രേ​​യു​​ള്ള മാ​​ന​​ഭം​​ഗ​ക്കേ​സു​​ക​​ൾ ഓ​​രോ വ​​ർ​​ഷ​​വും ഞെ​​ട്ടി​​ക്കു​​ന്ന രീ​​തി​​യി​​ലാ​​ണു കൂ​​ടു​​ന്ന​​ത്. മാ​​ന​​ഭം​​ഗ​ക്കേ​​സു​​ക​​ളി​​ൽ പ​​കു​​തി​​യി​​ലേ​​റെ കു​​ട്ടി​​ക​​ളാ​​ണ് ഇ​​ര​​ക​​ൾ. 2012ൽ 25,000 ​​മാ​​ന​​ഭം​​ഗ​ക്കേ​​സു​​ക​​ൾ ഉ​​ണ്ടാ​​യി​​രു​​ന്ന​​ത് 2016ൽ 40,000 ​​കേ​​സു​​ക​​ളാ​​യാ​​ണ് കൂ​​ടി​​യ​​തെ​​ന്നു ദേ​​ശീ​​യ ക്രൈം ​​റി​​ക്കാ​​ർ​​ഡ്സ് ബ്യൂ​​റോ​​യു​​ടെ ക​​ണ​​ക്ക് പ​​റ​​യു​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.