അ​​മി​​ത് ഷാ ​​ജൈ​​ന​​മ​​തസ്ഥൻ, ഇ​​ക്കാ​​ര്യം തു​​റ​​ന്നു​​പ​​റ​​യ​​ണം: സി​​​ദ്ധ​​​രാ​​​മ​​​യ്യ
അ​​മി​​ത് ഷാ ​​ജൈ​​ന​​മ​​തസ്ഥൻ, ഇ​​ക്കാ​​ര്യം തു​​റ​​ന്നു​​പ​​റ​​യ​​ണം: സി​​​ദ്ധ​​​രാ​​​മ​​​യ്യ
Saturday, April 21, 2018 1:50 AM IST
മൈ​​​സൂ​​​രു: ചാ​​​മു​​​ണ്ഡേ​​​ശ്വ​​​രി​​​ക്കു പു​​​റ​​​മെ ബാ​​​ഗ​​​ൽ​​​കോ​​​ട്ട് ജി​​​ല്ല​​​യി​​​ലെ ബ​​​ദാ​​​മി മ​​​ണ്ഡ​​​ല​​​ത്തി​​​ൽ​​​കൂ​​​ടി മ​​​ത്സ​​​രി​​​ക്കു​​​ന്ന കാ​​​ര്യം പാ​​​ർ​​​ട്ടി​​​യ​​​ധ്യ​​​ക്ഷ​​​ൻ രാ​​​ഹു​​​ൽ​​​ഗാ​​​ന്ധി​​​യു​​​മാ​​​യി ച​​​ർ​​​ച്ച​​​ചെ​​​യ്തു തീ​​​രു​​​മാ​​​നി​​​ക്കു​​​മെ​​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി സി​​​ദ്ധ​​​രാ​​​മ​​​യ്യ. ചാ​​​മു​​​ണ്ഡേ​​​ശ്വ​​​രി മ​​​ണ്ഡ​​​ല​​​ത്തി​​​ൽ പ​​​ത്രി​​​ക സ​​​മ​​​ർ​​​പ്പി​​​ച്ച​​​ശേ​​​ഷം മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​രോ​​​ടു സം​​​സാ​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം. താ​​​ൻ ര​​​ണ്ടു സീ​​​റ്റി​​​ൽ മ​​​ത്സ​​​രി​​​ക്ക​​ണ​​മോ​​​യെ​​​ന്ന കാ​​​ര്യം ഹൈ​​​ക്ക​​​മാ​​​ൻ​​​ഡ് തീ​​​രു​​​മാ​​​നി​​​ക്കു​​​മെ​​​ന്നും സി​​​ദ്ധ​​​രാ​​​മ​​​യ്യ വ്യ​​​ക്ത​​​മാ​​​ക്കി.

തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ കോ​​​ണ്‍​ഗ്ര​​​സ് മ​​​റ്റൊ​​​രു പാ​​​ർ​​​ട്ടി​​​യു​​​മാ​​​യും സ​​​ഖ്യ​​​ത്തി​​​നി​​​ല്ല. ബി​​​ജെ​​​പി​​​യു​​​മാ​​​യി ഒ​​​ളി​​​ഞ്ഞും തെ​​​ളി​​​ഞ്ഞും സ​​​ഖ്യ​​​ത്തി​​​ലേ​​​ർ​​​പ്പെ​​​ട്ടി​​​രി​​​ക്കു​​​ന്ന ജെ​​​ഡി-​​​എ​​​സ് മ​​​തേ​​​ത​​​ര പാ​​​ർ​​​ട്ടി​​​യ​​​ല്ല.

ബീ​​​ഫ് നി​​​രോ​​​ധ​​​ന​​​ത്തെ​​​ക്കു​​​റി​​​ച്ചു വാ​​​തോ​​​രാ​​​തെ സം​​​സാ​​​രി​​​ക്കു​​​ന്ന ബി​​​ജെ​​​പി എ​​​ന്തു​​​കൊ​​​ണ്ടാ​​​ണു ബീ​​​ഫ് ക​​​യ​​​റ്റു​​​മ​​​തി നി​​​രോ​​​ധി​​​ക്കാ​​​ത്ത​​​ത്. എ​​​ന്തു​​​കൊ​​​ണ്ടാ​​​ണു വ​​​ട​​​ക്കു​​​കി​​​ഴ​​​ക്ക​​​ൻ സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ൽ ബീ​​​ഫ് നി​​​രോ​​​ധി​​​ക്കാ​​​ൻ അ​​​വ​​​ർ ത​​​യാ​​​റാ​​​കാ​​​ത്ത​​​ത്. ഈ ​​​ഇ​​​ര​​​ട്ട​​​ത്താ​​​പ്പ് ജ​​​ന​​​ങ്ങ​​​ൾ മ​​​ന​​​സി​​​ലാ​​​ക്കു​​​ന്നു​​​ണ്ട്.


നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ കോ​​​ണ്‍​ഗ്ര​​​സ് വി​​​ജ​​​യി​​​ക്കും. അ​​​ടു​​​ത്ത വ​​​ർ​​​ഷം ന​​​ട​​​ക്കു​​​ന്ന ലോ​​​ക്സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ കോ​​​ണ്‍​ഗ്ര​​​സും സ​​​മാ​​​ന​​​മ​​​ന​​​സ്ക​​​രാ​​​യ പാ​​​ർ​​​ട്ടി​​​ക​​​ളും ചേ​​​ർ​​​ന്നു​​​ള്ള സ​​​ഖ്യം അ​​​ധി​​​കാ​​​ര​​​ത്തി​​​ലേ​​​റും.

താൻ ഏ​​​തു മ​​​ത​​​ത്തി​​​ൽ​​​പ്പെ​​​ട്ട​​​യാ​​​ളാ​​​ണെ​​​ന്നു വ്യ​​​ക്ത​​​മാ​​​ക്കാ​​​ൻ ബി​​​ജെ​​​പി അ​​​ധ്യ​​​ക്ഷ​​​ൻ അ​​​മി​​​ത്ഷാ ത​​​യാ​​​റാ​​​ക​​​ണം. സി​​​ദ്ധ​​​രാ​​​മ​​​യ്യ ഹൈ​​​ന്ദ​​​വ​​​ന​​​ല്ലെ​​​ന്നാ​​​ണ് അ​​​മി​​​ത് ഷാ ​​​പ​​​റ​​​ഞ്ഞ​​​ത്. എ​​​ന്നാ​​​ൽ, അ​​​മി​​​ത് ഷാ ​​​ഹൈ​​​ന്ദ​​​വ വി​​​ഭാ​​​ഗ​​​ത്തി​​​ൽ​​​പ്പെ​​​ട്ട​​​യാ​​​ള​​​ല്ലെ​​​ന്ന​​​താ​​​ണ് യാ​​​ഥാ​​​ർ​​​ഥ്യം. അ​​​ദ്ദേ​​​ഹം ജൈ​​​നമ​​​ത​​​ക്കാ​​​ര​​​നാ​​​ണ്. താ​​​ൻ ജൈ​​​നമ​​​ത​​​ക്കാ​​​ര​​​നാ​​​ണെ​​​ന്ന് ഇ​​​നി​​​യെ​​​ങ്കി​​​ലും തു​​​റ​​​ന്നു​​​പ​​​റ​​​യാ​​ൻ അ​​​മി​​​ത് ഷാ ​​​ത​​യാ​​റാ​​ക​​ണം -​സി​​​ദ്ധ​​​രാ​​​മ​​​യ്യ വെ​​ല്ലു​​വി​​ളി​​ച്ചു.

സി.കെ. കുര്യാച്ചൻ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.