ടൈപ്പിംഗ് പിശക്: പത്താം ക്ലാസിലെ ഇംഗ്ലീഷ് പരീക്ഷയ്ക്ക് രണ്ടു മാർക്ക് സൗജന്യം
ടൈപ്പിംഗ് പിശക്: പത്താം ക്ലാസിലെ ഇംഗ്ലീഷ് പരീക്ഷയ്ക്ക് രണ്ടു മാർക്ക് സൗജന്യം
Friday, April 20, 2018 12:56 AM IST
ന്യൂ​​​ഡ​​​ൽ​​​ഹി: സി​​​ബി​​​എ​​​സ്ഇ പ​​​ത്താം ക്ലാ​​​സ് ഇം​​​ഗ്ലീ​​​ഷ് ചോ​​​ദ്യ​​​പേ​​പ്പ​​​റി​​​ൽ ടൈ​​​പ്പിം​​​ഗ് പി​​​ശ​​​ക് സം​​​ഭ​​​വി​​​ച്ച ചോ​​​ദ്യ​​​ത്തി​​നു ര​​​ണ്ടു ​മാ​​​ർ​​​ക്ക് സൗ​​​ജ​​​ന്യം ന​​​ൽ​​​കും.

തെ​​​റ്റാ​​​യി അ​​​ച്ച​​​ടി​​​ച്ച ചോ​​​ദ്യ​​​ത്തി​​​ന് ഉ​​​ത്ത​​​രം എ​​​ഴു​​​തി​​​യ കു​​​ട്ടി​​​ക​​​ൾ​​​ക്കാ​​ണു മാ​​​ർ​​​ക്ക് ന​​​ൽ​​​കു​​​ന്ന​​​ത്. കോ​​​പ്രി​​​ഹെ​​​ൻ​​​ഷ​​​ൻ പാ​​​സേ​​​ജി​​​ലാ​​​ണ് തെ​​​റ്റു ​ക​​​ട​​​ന്നു​​കൂ​​​ടി​​​യ​​​ത്. പാ​​​സേ​​​ജ് വാ​​​യി​​​ച്ച ശേ​​​ഷം മൂ​​​ന്നു വാ​​​ക്കു​​​ക​​​ളു​​​ടെ പ​​​ര്യാ​​​യ​​​മെ​​​ഴു​​​താ​​​നാ​​​യി​​​രു​​​ന്നു ചോ​​​ദ്യം. എ​​​ന്നാ​​​ൽ, അ​​​തി​​​നാ​​​യി അ​​​ട​​​യാ​​​ള​​​പ്പെ​​​ടു​​​ത്തി​​​യ ഭാ​​​ഗം തെ​​​റ്റി​​​പ്പോ​​​വു​​​ക​​​യാ​​​യി​​​രു​​​ന്നു. എ​​​ൻ​​​ഡ്യു​​​റ​​​ൻ​​​സ്, ഒ​​​ബ്സ്ട്ര​​​ക്‌​​​ഷ​​​ൻ, മോ​​​ട്ടി​​​വേ​​​ഷ​​​ൻ എ​​​ന്നീ വാ​​​ക്കു​​​ക​​​ളു​​​ടെ പ​​​ര്യാ​​​യ​​​മാ​​​ണ് എ​​​ഴു​​​താ​​​ൻ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടി​​​രു​​​ന്ന​​​ത്. നി​​​ര​​​വ​​​ധി അ​​​ധ്യാ​​​പ​​​ക​​​രും വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളും തെ​​​റ്റു ചൂ​​​ണ്ടി​​​ക്കാ​​​ട്ടി​​​യ​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്നാ​​​ണ് മാ​​​ർ​​​ക്ക് ന​​​ൽ​​​കാ​​​ൻ അ​​​ധി​​​കൃ​​​ത​​​ർ തീ​​​രു​​​മാ​​​നി​​​ച്ച​​​ത്. മാ​​​ർ​​​ച്ച് 12 നാ​​​യി​​​രു​​​ന്നു പ​​​രീ​​​ക്ഷ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.