ചന്ദ്രയാൻ 2 വിക്ഷേപണം ഒക്ടോബറിൽ
ചന്ദ്രയാൻ 2 വിക്ഷേപണം ഒക്ടോബറിൽ
Thursday, April 19, 2018 12:41 AM IST
ന്യൂ​ഡ​ൽ​ഹി:​ ഇ​ന്ത്യ​ൻ ബ​ഹി​രാ​കാ​ശ ഗ​വേ​ഷ​ണ സം​ഘ​ട​ന(​ഇ​സ്രോ)​യു​ടെ ര​ണ്ടാ​മ​ത്തെ ചാ​ന്ദ്ര​ദൗ​ത്യ​മാ​യ ച​ന്ദ്ര​യാ​ൻ 2ന്‍റെ വി​ക്ഷേ​പ​ണം മാ​റ്റി. ഈ ​മാ​സം തീ​രു​മാ​നി​ച്ചി​രു​ന്ന വി​ക്ഷേ​പ​ണ​മാ​ണ് മാ​റ്റി​യി​രി​ക്കു​ന്ന​ത്. ഈ ​വ​ർ​ഷം അ​വ​സാ​ന​ത്തോ​ടെ മാ​ത്ര​മേ വി​ക്ഷേ​പ​ണം ന​ട​ക്കു​ക​യു​ള്ളൂ​വെ​ന്ന് ഇ​സ്രോ ചെ​യ​ർ​മാ​ൻ കെ. ​ശി​വ​ൻ സ​ർ​ക്കാ​രി​നെ അ​റി​യി​ച്ചു. ശ്രീ​ഹ​രി​ക്കോ​ട്ട​യി​ൽ നി​ന്ന് ഒ​ക്ടോ​ബ​ർ-​ന​വം​ബ​ർ മാ​സ​ത്തോ​ടെ വി​ക്ഷേ​പ​ണം ന​ട​ക്കു​ക​യു​ള്ളൂ​വെ​ന്ന് അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

നേ​ര​ത്തെ ച​ന്ദ്ര​യാ​ന്‍ ഒ​ന്നി​ലൂ​ടെ ആ​ദ്യ​ത്തെ ച​ന്ദ്ര​യാ​ത്ര പേ​ട​ക​ത്തെ വി​ക്ഷേ​പി​ച്ച് ഇ​സ്രോ ച​രി​ത്ര​ത്തി​ലി​ടം പി​ടി​ച്ചി​രു​ന്നു. ച​ന്ദ്ര​യാ​ന്‍ ര​ണ്ടി​ലൂ​ടെ ബ​ഹി​രാ​കാ​ശ രം​ഗ​ത്ത് പു​തി​യ നേ​ട്ട​ങ്ങ​ള്‍ സ്വ​ന്ത​മാ​ക്കാ​നാ​ണ് ഇ​ന്ത്യ ല​ക്ഷ്യ​മി​ടു​ന്ന​ത്. നേ​ര​ത്തെ ച​ന്ദ്ര​ന്‍റെ ഉ​പ​രി​ത​ല​ത്തി​ലെ ഭൗ​മ​ശാ​സ്ത്ര​പ​ര​മാ​യ പ്ര​ത്യേ​ക​ത​ക​ളെ കൃ​ത്യ​മാ​യി പ​ഠി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് ച​ന്ദ്ര​യാ​ന്‍ ഒ​ന്ന് വി​ക്ഷേ​പി​ച്ച​ത് വി​ക്ഷേ​പ​ണ സ​മ​യ​ത്ത് 1380 കി​ലോ​യാ​യി​രു​ന്നു ഭാ​രം. ച​ന്ദ്ര​ന്‍റെ ഉ​പ​രി​ത​ല​ത്തി​ല്‍ ജ​ല​മു​ണ്ടെ​ന്ന ക​ണ്ടെ​ത്ത​ല്‍ ചാ​ന്ദ്ര​യാ​ൻ ഒ​ന്നി​ന്‍റേ​താ​യി​രു​ന്നു.


ലോ​ക​ത്തു​ള്ള എ​ല്ലാ ബ​ഹി​രാ​കാ​ശ ശാ​സ്ത്ര​ജ്ഞ​രും ശ്ര​ദ്ധി​ക്കു​ന്ന സ്ഥ​ല​മാ​ണ് ച​ന്ദ്ര​ന്‍റെ ദ​ക്ഷി​ണ ധ്രു​വം. ഇ​വി​ടെ​ത്തെ കാ​ര്യ​ങ്ങ​ൾ കൃ​ത്യ​മാ​യി മ​ന​സി​ലാ​ക്കാ​ൻ ശാ​സ്ത്ര​ലോ​ക​ത്തി​ന് ഇ​തു​വ​രെ ക​ഴി​ഞ്ഞി​ട്ടി​ല്ല. ഇ​വി​ടെ പ്ര​ത്യേ​ക പ​ഠ​ന​ത്തി​ന് സാ​ധി​ക്കു​ന്ന വി​ധ​ത്തി​ലാ​ണ് ച​ന്ദ്ര​യാ​ൻ ര​ണ്ട് നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്.

800 കോ​ടി​രൂ​പ​യാ​ണ് ച​ന്ദ്ര​യാ​ൻ 2ന്‍റെ ചെ​ല​വെ​ന്ന് ശി​വ​ൻ പ​റ​ഞ്ഞു. 200 കോ​ടി​രൂ​പ വി​ക്ഷേ​പ​ണ​ത്തി​നും 600 കോ​ടി രൂ​പ ഉ​പ​ഗ്ര​ഹ നി​ർ​മി​തി​ക്കും . വി​ക്ഷേ​പ​ണം വി​ദേ​ശ​ത്തെ ഏ​തെ​ങ്കി​ലും വി​ക്ഷേ​പ​ണ​ത്ത​റ​യി​ൽ നി​ന്നാ​ണെ​ങ്കി​ൽ ചെ​ല​വ് ഇ​ര​ട്ടി​യാ​കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.