സ്മൃ​തി ഇ​റാ​നി​യെ ശ​ല്യ​പ്പെ​ടു​ത്തി​യ കേസ്; നാലു വിദ്യാർഥികൾക്കെതിരേ കുറ്റപത്രം
സ്മൃ​തി ഇ​റാ​നി​യെ ശ​ല്യ​പ്പെ​ടു​ത്തി​യ കേസ്; നാലു വിദ്യാർഥികൾക്കെതിരേ കുറ്റപത്രം
Wednesday, April 18, 2018 12:58 AM IST
ന്യൂ​​​​ഡ​​​​ൽ​​​​ഹി: കേ​​​​ന്ദ്ര​​​​മ​​​​ന്ത്രി സ്മൃ​​​​തി ഇ​​​​റാ​​​​നി​​​​യെ ശ​​​​ല്യ​​​​പ്പെ​​​​ടു​​​​ത്തി​​​​യെ​​​​ന്ന കേ​​​​സി​​​​ൽ ഡ​​​​ൽ​​​​ഹി​​​​യി​​​​ലെ നാ​​​​ല് വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ൾ​​​​ക്കെ​​​​തി​​​​രേ പോ​​​​ലീ​​​​സ് കു​​​​റ്റ​​​​പ​​​​ത്രം സ​​​​മ​​​​ർ​​​​പ്പി​​​​ച്ചു. ഡ​​​​ൽ​​​​ഹി സ​​​​ർ​​​​വ​​​​ക​​​​ലാ​​​​ശാ​​​​ല​​​​യ്ക്കു കീ​​​​ഴി​​​​ലു​​​​ള്ള രാം​​​​ലാ​​​​ൽ ആ​​​​ന​​​​ന്ദ് കോ​​​​ള​​​​ജി​​​​ലെ വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ൾ​​​​ക്കെ​​​​തി​​​​രേ​​​​യാ​​​​ണ് പോ​​​​ലീ​​​​സ് ന​​​​ട​​​​പ​​​​ടി. ശ​​​​ല്യ​​​​പ്പെ​​​​ടു​​​​ത്തു​​​​ന്ന വി​​​​ധ​​​​ത്തി​​​​ൽ പി​​​​ന്തു​​​​ട​​​​ര​​​​ൽ, ഭ​​​​യ​​​​പ്പെ​​​​ടു​​​​ത്ത​​​​ൽ, സ്ത്രീ​​​​ത്വ​​​​ത്തെ അ​​​​പ​​​​മാ​​​​നി​​​​ക്ക​​​​ൽ തു​​​​ട​​​​ങ്ങി​​​​യ വ​​​​കു​​​​പ്പു​​​​ക​​​​ൾ പ്ര​​​​കാ​​​​ര​​​​മാ​​​​ണ് കു​​​​റ്റം ചു​​​​മ​​​​ത്തി​​​​യി​​​​രി​​​​ക്കു​​​​ന്ന​​​​ത്.

ക​​​​ഴി​​​​ഞ്ഞ വ​​​​ർ​​​​ഷ​​​​മാ​​​​ണ് സം​​​​ഭ​​​​വ​​​​മു​​​​ണ്ടാ​​​​യ​​​​ത്. ഇ​​​​ന്ദി​​​​രാ ഗാ​​​​ന്ധി എ​​​​യ​​​​ർ​​​​പോ​​​​ർ​​​​ട്ടി​​​​ൽ നി​​​​ന്നു ചാ​​​​ണ​​​​ക്യ​​​​പു​​​​രി​​​​യി​​​​ലെ വ​​​​സ​​​​തി​​​​യി​​​​ലേ​​​​ക്കു മ​​​​ട​​​​ങ്ങി​​​​യ മ​​​​ന്ത്രിയെ ബൈ​​​​ക്കി​​​​ൽ പി​​​​ന്തു​​​​ട​​​​ർ​​​​ന്ന വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ൾ ശ​​​​ല്യ​​​​പ്പെ​​​​ടു​​​​ത്തി​​​​യെ​​​​ന്നാ​​​​ണ് കേ​​​​സ്.

നാ​​​​ലു പേ​​​​രും മ​​​​ദ്യ​​​​പി​​​​ച്ച അ​​​​വ​​​​സ്ഥ​​​​യി​​​​ലാ​​​​യി​​​​രു​​​​ന്നു. മ​​​​ന്ത്രി​​​​ക്കു നേ​​​​രെ വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ൾ അ​​​​ശ്ലീ​​​​ല ആം​​​​ഗ്യ​​​​ങ്ങ​​​​ളും പ​​​​ദ​​​​പ്ര​​​​യോ​​​​ഗ​​​​ങ്ങ​​​​ളും ന​​​​ട​​​​ത്തി​​​​യ​​​​താ​​​​യും പ​​​​രാ​​​​തി​​​​യി​​​​ൽ ആ​​​​രോ​​​​പി​​​​ച്ചി​​​​രു​​​​ന്നു. ഇ​​​​തേ തു​​​​ട​​​​ർ​​​​ന്ന് വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ളെ അ​​​​റ​​​​സ്റ്റ് ചെ​​​​യ്ത പോ​​​​ലീ​​​​സ് ഇ​​​​വ​​​​രെ ജാ​​​​മ്യ​​​​ത്തി​​​​ൽ വി​​​​ടു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. തി​​​​ങ്ക​​​​ളാ​​​​ഴ്ച കേ​​​​സ് പ​​​​രി​​​​ഗ​​​​ണി​​​​ച്ച മെ​​​​ട്രോ​​​​പൊ​​​​ളീ​​​​റ്റ​​​​ൻ മ​​​​ജി​​​​സ്ട്രേ​​​​റ്റ് സ്നി​​​​ഗ്ധ സ​​​​ർ​​​​വ​​​​രി​​​​യ, വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ൾ​​​​ക്കു സ​​​​മ​​​​ൻ​​​​സ് അ​​​​യ​​​​യ്ക്കാ​​​​ൻ തീ​​​​രു​​​​മാ​​​​നി​​​​ച്ചു. സം​​​​ഭ​​​​വ​​​​ത്തി​​​​ൽ മാ​​​​പ്പ​​​​പേ​​​​ക്ഷ ന​​​​ട​​​​ത്തി​​​​യി​​​​രു​​​​ന്ന​​​​താ​​​​യി ഒ​​​​രു വി​​​​ദ്യാ​​​​ർ​​​​ഥി പ്ര​​​​തി​​​​ക​​​​രി​​​​ച്ചു. കാ​​​​റി​​​​ലു​​​​ണ്ടാ​​​​യി​​​​രു​​​​ന്ന​​​​തു മ​​​​ന്ത്രി​​​​യാ​​​​ണെ​​​​ന്നു അ​​​​റി​​​​ഞ്ഞി​​​​രു​​​​ന്നി​​​​ല്ല. റോ​​​​ഡ് നി​​​​യ​​​​മ​​​​ങ്ങ​​​​ൾ പാ​​​​ലി​​​​ച്ചി​​​​ല്ലെ​​​​ന്ന കാ​​​​ര്യം സ​​​​മ്മ​​​​തി​​​​ക്കു​​​​ന്നെ​​​​ന്നും എ​​​​ന്നാ​​​​ല​​​​ത് മ​​​​ന്ത്രി​​​​ക്കെ​​​​തി​​​​രേ​​​​യു​​​​ള്ള ഭീ​​​​ഷ​​​​ണി വി​​​​ഷ​​​​യ​​​​മാ​​​​ക്കി മാ​​​​റ്റു​​​​മെ​​​​ന്നു ക​​​​രു​​​​തി​​​​യി​​​​ല്ലെ​​​​ന്നും വി​​​​ദ്യാ​​​​ർ​​​​ഥി വി​​​​ശ​​​​ദ​​​​മാ​​​​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.