കേരള കോൺഗ്രസ്: ഇടതുതീരുമാനം സംസ്ഥാനത്ത്
കേരള കോൺഗ്രസ്: ഇടതുതീരുമാനം സംസ്ഥാനത്ത്
Friday, March 23, 2018 3:06 AM IST
ന്യൂ​ഡ​ൽ​ഹി: ചെ​ങ്ങ​ന്നൂ​ർ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​നു മു​ന്നോ​ടി​യാ​യി കേ​ര​ള കോ​ണ്‍ഗ്ര​സ് എ​മ്മു​മാ​യി സ​ഹ​ക​ര​ണം വേ​ണോ​യെ​ന്ന കാ​ര്യ​ത്തി​ൽ സി​പി​എം- സി​പി​ഐ കേ​ന്ദ്ര നേ​തൃ​ത്വം ന​ട​ത്തി​യ ച​ർ​ച്ച​യി​ൽ ഭി​ന്ന​ത നി​ല​നി​ന്ന​തോ​ടെ തീ​രു​മാ​നം ഇ​രു​പാ​ർ​ട്ടി​ക​ളും സം​സ്ഥാ​ന നേ​തൃ​ത്വ​ത്തി​നു വി​ട്ടു.

കേ​ര​ള കോ​ണ്‍ഗ്ര​സ് എ​മ്മി​ന്‍റെ മു​ന്ന​ണി പ്ര​വേ​ശ​ന​ത്തെ എ​തി​ർ​ക്കു​ന്ന സി​പി​ഐ​യു​ടെ സം​സ്ഥാ​ന ഘ​ട​ക​ത്തി​ന്‍റെ നി​ല​പാ​ട് സി​പി​ഐ ജ​ന​റ​ൽ സെ​ക്ര​ട്ട​റി സു​ധാ​ക​ർ റെ​ഡ്ഡി അറിയിച്ചതോ​ടെ​യാ​ണ് ച​ർ​ച്ച വ​ഴി​മു​ട്ടി​യ​ത്. അ​ന്തി​മ തീ​രു​മാ​നം സം​സ്ഥാ​ന നേ​തൃ​ത്വം കൈ​ക്കൊ​ള്ളു​മെ​ന്ന് യോ​ഗ​ത്തി​നു ശേ​ഷം സി​പി​എം പി​ബി അം​ഗം എ​സ്. രാ​മ​ച​ന്ദ്ര​ൻ പി​ള്ള​യും സു​ധാ​ക​ർ റെ​ഡ്ഡി​യും അ​റി​യി​ച്ചു.


കേ​ര​ള കോ​ണ്‍ഗ്ര​സി​നെ കൂ​ടെ​നി​ർ​ത്തി​യാ​ൽ ചെ​ങ്ങ​ന്നൂ​ർ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ വി​ജ​യ സാ​ധ്യ​ത കൂ​ടു​മെ​ന്നും അ​ഭി​മാ​ന പോ​രാ​ട്ട​മാ​ണെ​ന്നും സി​പി​എം ജ​ന​റ​ൽ സെ​ക്ര​ട്ട​റി സീ​താ​റാം യെ​ച്ചൂ​രി​യും എ​സ്. രാ​മ​ച​ന്ദ്ര​ൻ പി​ള്ള​യും ചൂ​ണ്ടി​ക്കാ​ട്ടി​.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.