ഭൂമിയിടപാട്: സുപ്രീം കോടതിയിൽ ഹർജി
ഭൂമിയിടപാട്:  സുപ്രീം കോടതിയിൽ ഹർജി
Friday, March 23, 2018 2:37 AM IST
ന്യൂ​​​ഡ​​​ൽ​​​ഹി: എ​​​റ​​​ണാ​​​കു​​​ളം -അ​​​ങ്ക​​​മാ​​​ലി അ​​​തി​​​രൂ​​​പ​​​ത​​​യു​​​ടെ ഭൂ​​​മി ഇ​​​ട​​​പാ​​​ടു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട കേ​​​ര​​​ളാ ഹൈ​​​ക്കോ​​​ട​​​തി ഉ​​​ത്ത​​​ര​​​വി​​​നെ​​​തി​​​രേ സു​​​പ്രീം കോ​​​ട​​​തി​​​യി​​​ൽ ഹ​​​ർ​​​ജി. ഭൂ​​​മി ഇ​​​ട​​​പാ​​​ടു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് കേ​​​ര​​​ളാ ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ൽ ഇ​​​ട​​​ക്കാ​​​ല അ​​​പേ​​​ക്ഷ ന​​​ൽ​​​കി​​​യ മാ​​​ർ​​​ട്ടി​​​ൻ പ​​​യ്യ​​​പ്പ​​​ള്ളി​​​യാ​​​ണ് ഹ​​​ർ​​​ജി ന​​​ൽ​​​കി​​​യ​​​ത്.

ഭൂ​​​മി ഇ​​​ട​​​പാ​​​ടു കേ​​​സി​​​ൽ അ​​​ന്വേ​​​ഷ​​​ണം ത​​​ട​​​ഞ്ഞ ഹൈ​​​ക്കോ​​​ട​​​തി ഡി​​​വി​​​ഷ​​​ൻ ബെ​​​ഞ്ചി​​​ന്‍റെ ഇ​​​ട​​​ക്കാ​​​ല ഉ​​​ത്ത​​​ര​​​വ് റ​​​ദ്ദാ​​​ക്ക​​​ണ​​​മെ​​​ന്നാ​​​ണ് ഹ​​​ർ​​​ജി​​​യി​​​ൽ ആ​​​വ​​​ശ്യ​​​പ്പെ​​​ടു​​​ന്ന​​​ത്. ഹ​​​ർ​​​ജി അ​​​ടി​​​യ​​​ന്ത​​​ര​​​മാ​​​യി പ​​​രി​​​ഗ​​​ണി​​​ക്ക​​​ണ​​​മെ​​​ന്നു ആ​​​വ​​​ശ്യം ഇ​​​ന്ന് ചീ​​​ഫ് ജ​​​സ്റ്റീ​​​സ് ദീ​​​പ​​​ക് മി​​​ശ്ര അ​​​ധ്യ​​​ക്ഷ​​​നാ​​​യ ബെ​​​ഞ്ചി​​​നു മു​​​ന്പാ​​​കെ ഉ​​​ന്ന​​​യി​​​ച്ചേ​​​ക്കും.


ഭൂ​​​മി ഇ​​​ട​​​പാ​​​ടു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട കേ​​​സി​​​ൽ ഏ​​​പ്രി​​​ൽ മൂ​​​ന്നി​​​നു ഹൈ​​​ക്കോ​​​ട​​​തി ഡി​​​വി​​​ഷ​​​ൻ ബെ​​​ഞ്ച് അ​​​ന്തി​​​മ വാ​​​ദം കേ​​​ൾ​​​ക്കാ​​​ൻ തീ​​​രു​​​മാ​​​നി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​തി​​​നി​​​ടെ​​​യാ​​​ണ് സു​​​പ്രീം കോ​​​ട​​​തി​​​യി​​​ൽ ഹ​​​ർ​​​ജി ന​​​ൽ​​​കി​​​യി​​​രി​​​ക്കു​​​ന്ന​​​ത്.

അ​​​തേ​​​സ​​​മ​​​യം, കേ​​​സി​​​ൽ ത​​​ന്‍റെ വാ​​​ദം കേ​​​ൾ​​​ക്കാ​​​തെ ഇ​​​ട​​​ക്കാ​​​ല ഉ​​​ത്ത​​​ര​​​വ് പു​​​റ​​​പ്പെ​​​ടു​​​വി​​​ക്ക​​​രു​​​തെ​​​ന്ന് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു ഫാ. ​​​സെ​​​ബാ​​​സ്റ്റ്യ​​​ൻ വ​​​ട​​​ക്കും​​​പാ​​​ട​​​ൻ ത​​​ട​​​സ ഹ​​​ർ​​​ജി ന​​​ൽ​​​കി​​​യി​​​ട്ടു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.