ജ​​​​മ്മു കാ​​​​ഷ്മീ​​​​രി​​​​ൽ വ​​​​ന​​​​ത്തി​​​​ൽ ഏ​​​റ്റു​​​മു​​​ട്ട​​​ൽ; അഞ്ചു ഭീകരരെ സൈന്യം വധിച്ചു; അഞ്ച് സുരക്ഷാ ഉദ്യോഗസ്ഥർക്കു വീരമൃത്യു
ജ​​​​മ്മു കാ​​​​ഷ്മീ​​​​രി​​​​ൽ വ​​​​ന​​​​ത്തി​​​​ൽ ഏ​​​റ്റു​​​മു​​​ട്ട​​​ൽ; അഞ്ചു ഭീകരരെ സൈന്യം വധിച്ചു;  അഞ്ച് സുരക്ഷാ ഉദ്യോഗസ്ഥർക്കു വീരമൃത്യു
Thursday, March 22, 2018 2:38 AM IST
ശ്രീ​​​​ന​​​​ഗ​​​​ർ: ജ​​​​മ്മു കാ​​​​ഷ്മീ​​​​രി​​​​ലെ കു​​​​പ്‌​​​​വാ​​​​ര ജി​​​​ല്ല​​​​യി​​​​ൽ വ​​​​ന​​​​ത്തി​​​​ലു​​​ണ്ടാ​​​യ ഏ​​​റ്റു​​​മു​​​ട്ട​​​ലി​​​ൽ അഞ്ചു ഭീ​​​​ക​​​​ര​​​​രെ സൈ​​​​ന്യം വ​​​​ധി​​​​ച്ചു. മൂന്നു സൈ​​​​നി​​​​ക​​​​രും ര​​​​ണ്ടു പോ​​​​ലീ​​​​സു​​​​കാ​​​​രു​​​​മു​​​​ൾ​​​​പ്പെ​​​​ടെ അഞ്ചു സു​​​​ര​​​​ക്ഷാ ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ർ വീ​​​​ര​​​​മൃ​​​​ത്യു വ​​​​രി​​​​ച്ചു. കു​​​​പ്‌​​​​വാ​​​​ര​​​​യി​​​​ലെ ജി​​​​ല്ലാ ആ​​​​സ്ഥാ​​​​ന​​​​ത്തു​​​​നി​​​​ന്ന് 12 കി​​​​ലോ​​​​മീ​​​​റ്റ​​​​ർ അ​​​​ക​​​​ലെ വ​​​​ന​​​​ത്തി​​​​ൽ ചൊ​​​​വ്വാ​​​​ഴ്ച​​​​യാ​​​​ണ് ഏ​​​​റ്റു​​​​മു​​​​ട്ട​​​​ൽ ആ​​​​രം​​​​ഭി​​​​ച്ച​​​​ത്.

ഏ​​​​റ്റുമു​​​​ട്ട​​​​ലി​​​​ൽ മ​​​​രി​​​​ച്ച സൈ​​​​നി​​​​ക​​​​രു​​​​ടെ എ​​​​ണ്ണം ക​​​​ര​​​​സേ​​​​ന ഔ​​​​ദ്യോ​​​​ഗി​​​​ക​​​​മാ​​​​യി പു​​​​റ​​​​ത്തു​​​​വി​​​​ട്ടി​​​​ല്ല. മ​​​​രി​​​​ച്ച ദീ​​​​പ​​​​ക്, അ​​​​ഷ​​​​റ​​​​ഫ് എ​​​​ന്നീ പോ​​​​ലീ​​​​സു​​​​കാ​​​​രെ തി​​​​രി​​​​ച്ച​​​​റി​​ഞ്ഞ​​താ​​​​യി പോ​​​​ലീ​​​​സ് വൃ​​​​ത്ത​​​​ങ്ങ​​​​ൾ അ​​​​റി​​​​യി​​​​ച്ചു. സൈ​​​​ന്യ​​​​ത്തി​​​​ന്‍റെ അ​​​​തീ​​​​വസു​​​​ര​​​​ക്ഷ​​​​യു​​​​ള്ള നി​​​​യ​​​​ന്ത്ര​​​​ണരേ​​​​ഖ​​​​യി​​​​ലെ പ​​​​ഴു​​​​തി​​​​ലൂ​​​​ടെ​​​​യാ​​​​ണ് ഭീ​​​​ക​​​​ര​​​​ർ നു​​​​ഴ​​​​ഞ്ഞു​​​​ക​​​​യ​​​​റി​​​​യെ​​​​ത്തി​​​​യ​​​​ത്. നി​​​​യ​​​​ന്ത്ര​​​​ണ​​​​രേ​​​​ഖ​​​​യി​​​​ലെ ഷം​​​​സ​​​​ബാ​​​​രി പ​​​​ർ​​​​വ​​​​ത​​​​നി​​​​ര​​​​യി​​​​ലെ ര​​​​ണ്ടു കൊ​​​​ടു​​​​മു​​​​ടി​​​​ക​​​​ൾ ക​​​​ട​​​​ന്ന് ഏ​​​​ക​​​​ദേ​​​​ശം എ​​​​ട്ടു കി​​​​ലോ​​​​മീ​​​​റ്റ​​​​ർ സ​​​​ഞ്ച​​​​രി​​​​ച്ചാ​​​​ണ് ഭീ​​​​ക​​​​ര​​​​ർ കു​​​​പ്‌​​​​വാ​​​​ര​​​​യ്ക്കു സ​​​​മീ​​​​പം എ​​​​ത്തി​​​​യ​​​​ത്.


ഷം​​​​സ​​​​ബാ​​​​രി പ​​​​ർ​​​​വ​​​​തം ക​​​​ട​​​​ന്നെ​​​​ത്തി​​​​യ ഭീ​​​​ക​​​​ര​​​​രും സ​​​​ഹാ​​​​യി​​​​ക​​​​ളും വ​​​​ന​​​​ത്തി​​​​ൽ യോ​​​​ഗം ചേ​​​​രു​​​​ന്ന​​​​തി​​​​നി​​​​ടെ​​​​യാ​​​​ണു പോ​​​​ലീ​​​​സ് ഇ​​​​വ​​​​രെ ക​​​​ണ്ടെ​​​​ത്തി​​​​യ​​​​ത്.

കു​​​​പ്‌​​​​വാ​​​​ര ന​​​​ഗ​​​​രം ല​​​​ക്ഷ്യ​​​​മാ​​​​ക്കി​​​​യാ​​​​ണ് ഭീ​​​​കര​​​​ർ നീ​​​​ങ്ങി​​​​യി​​​​രു​​​​ന്ന​​​​ത്. മോ​​​​സ്കി​​​​ൽ ഒ​​​​ളി​​​​ച്ചി​​​​രു​​​​ന്ന ഭീ​​​​ക​​​​ര​​​​ർ വ​​​​ന​​​​ത്തി​​​​നുള്ളി​​​​ലേ​​​​ക്ക് ക​​​​ട​​​​ന്നെ​​​​ങ്കി​​​​ലും നാ​​​​ലു പേ​​​​രെ സൈ​​​​ന്യം ഏ​​​​റ്റ​​​​മു​​​​ട്ട​​​​ലി​​​​ൽ വ​​​​ധി​​​​ച്ചു. ര​​​​ണ്ടു ഭീ​​​​കര​​​​ർ വ​​​​ന​​​​ത്തി​​​​ൽ ഒ​​​​ളി​​​​ച്ചി​​​​രു​​​​ന്ന് ആ​​​​ക്ര​​​​മ​​​​ണം തു​​​ട​​​രു​​​ക​​​യാ​​​ണെ​​​ന്നും സൈ​​​​നി​​​​ക വൃ​​​​ത്ത​​​​ങ്ങ​​​​ൾ അ​​​​റി​​​​യി​​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.