സിബിഐക്കും ഹരിയാന സർക്കാരിനും സുപ്രീംകോടതി നോട്ടീസ്
സിബിഐക്കും ഹരിയാന  സർക്കാരിനും സുപ്രീംകോടതി നോട്ടീസ്
Tuesday, March 20, 2018 12:19 AM IST
ന്യൂ​​ഡ​​ൽ​​ഹി: ബീ​​ഫ് കൈ​​വ​​ശം​​ വ​​ച്ചെ​​ന്ന് ആ​​രോ​​പി​​ച്ച് ട്രെ​​യി​​നി​​ൽ ആ​​ൾ​​ക്കൂ​​ട്ടം യു​​വാ​​വി​​നെ കൊ​​ല​​പ്പെ​​ടു​​ത്തി​​യ സം​​ഭ​​വ​​ത്തി​​ൽ സി​​ബി​​ഐ അ​​ന്വേ​​ഷ​​ണം ആ​​വ​​ശ്യ​​പ്പെ​​ട്ടു​​ള്ള ഹ​​ർ​​ജി​​യി​​ൽ സു​​പ്രീം കോ​​ട​​തി സി​​ബി​​ഐ​​ക്കും ഹ​​രി​​യാ​​ന സ​​ർ​​ക്കാ​​രി​​നും നോ​​ട്ടീ​​സ് അ​​യ​​ച്ചു. ആ​​ക്ര​​മ​​ണ​​ത്തി​​ൽ കൊ​​ല്ല​​പ്പെ​​ട്ട ജു​​നൈ​​ദ് ഖാ​​ന്‍റെ പി​​താ​​വ് ജ​​ലാ​​ലു​​ദീ​​ൻ ന​​ൽ​​കി​​യ ഹ​​ർ​​ജി​​യി​​ലാ​​ണ് ജ​​സ്റ്റീ​​സ് കു​​ര്യ​​ൻ ജോ​​സ​​ഫ് അ​​ധ്യ​​ക്ഷ​​നാ​​യ ബെ​​ഞ്ചി​​ന്‍റെ ന​​ട​​പ​​ടി. ജു​​നൈ​​ദ് ഖാ​​ന്‍റെ കൊ​​ല​​പാ​​ത​​ക​​ത്തി​​ൻ​​മേ​​ലു​​ള്ള വി​​ചാ​​ര​​ണ ന​​ട​​പ​​ടി​​ക​​ളും സു​​പ്രീംകോ​​ട​​തി സ്റ്റേ ​​ചെ​​യ്തു.


കൊ​​ല​​പാ​​ത​​കം സി​​ബി​​ഐ അ​​ന്വേ​​ഷി​​ക്ക​​ണ​​മെ​​ന്ന ഹ​​ർ​​ജി പ​​ഞ്ചാ​​ബ്, ഹ​​രി​​യാ​​ന ഹൈ​​ക്കോ​​ട​​തി ത​​ള്ളി​​യ​​തി​​നെ​​തി​​രേ​​യാ​​ണ് ജ​​ലാ​​ലു​​ദീ​​ൻ സു​​പ്രീംകോ​​ട​​തി​​യെ സ​​മീ​​പി​​ച്ച​​ത്. ഈ​​ദ് ആ​​ഘോ​​ഷ​​ത്തി​​നാ​​യി ഡ​​ൽ​​ഹി​​യി​​ലെ​​ത്തി​​യ ജു​​നൈ​​ദും സം​​ഘ​​വും മ​​ഥു​​ര വ​​ഴി ട്രെ​​യി​​നി​​ൽ മ​​ട​​ങ്ങവേയാണ് ആ​​ക്ര​​മി​​ക്ക​​പ്പെ​​ട്ട​​ത്. മ​​ർ​​ദി​​ച്ചു കൊ​​ല​​പ്പെ​​ടു​​ത്തി​​യ​​ശേ​​ഷം ഫ​​രീ​​ദാ​​ബാ​​ദി​​ലെ അ​​സൗ​​ട്ടി ഗ്രാ​​മ​​ത്തി​​ൽ ജു​​നൈ​​ദി​​ന്‍റെ മൃ​​ത​​ദേ​​ഹം ഉ​​പേ​​ക്ഷി​​ക്കു​​കയായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.