ഡോ. പീറ്റർ മച്ചാഡോ ബംഗളൂരു ആർച്ച്ബിഷപ്
ഡോ. പീറ്റർ  മച്ചാഡോ ബംഗളൂരു ആർച്ച്ബിഷപ്
Tuesday, March 20, 2018 12:16 AM IST
ബം​​​ഗ​​​ളൂ​​​രു: ബെ​​​ൽ​​​ഗാം ബി​​​ഷ​​​പ് ഡോ. ​​​പീ​​​റ്റ​​​ർ മ​​​ച്ചാ​​​ഡോ​​​യെ ബം​​​ഗ​​​ളൂ​​​രു ആ​​​ർ​​​ച്ച്ബി​​​ഷ​​​പ്പാ​​​യി നി​​​യ​​​മി​​​ച്ചു. ഡോ. ​​​ബെ​​​ർ​​​ണാ​​​ർ​​​ഡ് ബ്ലാ​​​സി​​​യൂ​​​സ് മൊ​​​റാ​​​സ് പ്രാ​​​യ​​​പ​​​രി​​​ധി എ​​​ത്തി​​​യ​​​തി​​​നെത്തുട​​​ർ​​​ന്നു സ​​​മ​​​ർ​​​പ്പി​​​ച്ച രാ​​​ജി സ്വീ​​​ക​​​രി​​​ച്ചാ​​​ണ് ഈ ​​​നി​​​യ​​​മ​​​നം. ഡോ. ​​​മ​​​ച്ചാ​​​ഡോ സ്ഥാ​​​ന​​​മേ​​​ൽ​​​ക്കും വ​​​രെ ഡോ. ​​​മൊ​​​റാ​​​സ് അ​​​തി​​​രൂ​​​പ​​​ത​​​യു​​​ടെ അ​​​ഡ്മി​​​നി​​​സ്ട്രേ​​​റ്റ​​​ർ ആ​​​യി തു​​​ട​​​രും.

1954 മേ​​​യ് 26-നു ​​​ഹൊ​​​ന്ന​​​വാ​​​റി​​​ലാ​​​ണ് ഡോ. ​​​മ​​​ച്ചാ​​​ഡോ​​​യു​​​ടെ ജ​​​ന​​​നം. 1978-ൽ ​​​പൗ​​​രോ​​​ഹി​​​ത്യം സ്വീ​​​ക​​​രി​​​ച്ചു. 2006-ൽ ​​​ബെ​​​ൽ​​​ഗാം ബി​​​ഷ​​​പ്പാ​​​യി നി​​​യ​​​മി​​​ത​​​നാ​​​യി. ആ ​​​വ​​​ർ​​​ഷം മാ​​​ർ​​​ച്ച് 30നാ​​​യി​​​രു​​​ന്നു മെ​​​ത്രാ​​​ഭി​​​ഷേ​​​കം.

കാ​​​ന​​​ൻ ലോ​​​യി​​​ൽ ഡോ​​​ക്‌​​​ട​​​റേ​​​റ്റു​​​ള്ള ഇ​​​ദ്ദേ​​​ഹം അ​​​ല്മാ​​​യ​​​ർ​​​ക്കു​​​ള്ള ക​​​ർ​​​ണാ​​​ട​​​ക ബി​​​ഷ​​​പ്സ് കൗ​​​ൺ​​​സി​​​ൽ ക​​​മ്മീ​​​ഷ​​​ന്‍റെ സെ​​​ക്ര​​​ട്ട​​​റി​​​യാ​​​യി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.