ലിംഗായത്തുകൾക്കു മതപദവി: കർണാടക ശിപാർശ ചെയ്യും
Tuesday, March 20, 2018 12:16 AM IST
ബം​​​​ഗ​​​​ളു​​​​രു: സാ​​​​മൂ​​​​ഹ്യ​​​​പ​​​​രി​​​​ഷ്ക​​​​ർ​​​​ത്താ​​​​വ് ബ​​​​സ​​​​വേ​​​​ശ്വ​​​​ര​​​​യു​​​​ടെ ത​​​​ത്ത്വ​​ശാ​​​​സ്ത്രം പി​​​​ന്തു​​​​ട​​​​രു​​​​ന്ന ലിം​​​​ഗാ​​​​യ​​​​ത്തു​​​​ക​​​ൾ​​​ക്കും വീ​​​​ര​​​​ശൈ​​​​വ ലിം​​​​ഗാ​​​​യ​​​​ത്തു​​​​ക​​​ൾ​​​ക്കും മ​​​​ത​​​​ന്യൂ​​​​ന​​​​പ​​​​ക്ഷ​​​​പ​​​ദ​​​വി ന​​​ല്കാ​​​ൻ ക​​​ർ​​​ണാ​​​ട​​​ക​​​ സ​​​ർ​​​ക്കാ​​​ർ കേ​​​ന്ദ്ര​​​ത്തി​​​നു ശി​​​പാ​​​ർ​​​ശ ന​​​ൽ​​​കും.

സം​​​​സ്ഥാ​​​​ന ന്യൂ​​​​ന​​​​പ​​​​ക്ഷ​​​​ ക​​​​മ്മീഷ​​​​ൻ ഇ​​​​തു​​​​സം​​​​ബ​​​​ന്ധി​​​​ച്ചു ന​​​​ൽ​​​​കി​​​​യ ശി​​​​പാ​​​​ർ​​​​ശ സ്വീ​​​​ക​​​​രി​​​​ക്കാ​​​​ൻ ക​​​​ർ​​​​ണാ​​​​ട​​​​ക മ​​​​ന്ത്രി​​​​സ​​​​ഭ തീ​​​​രു​​​​മാ​​​​നി​​​​ച്ചു. കേ​​​​ന്ദ്ര ന്യൂ​​​​ന​​​​പ​​​​ക്ഷ ക​​​​മ്മീഷ​​​​ൻ നി​​​​യ​​​​മ​​​​പ്ര​​​​കാ​​​​രം വി​​​​ജ്ഞാ​​​​പ​​​​നം പു​​​​റ​​​​പ്പെ​​​​ടു​​​​വി​​​​ക്കാ​​​​നാ​​​​ണ് സം​​​​സ്ഥാ​​​​ന​​​​സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ ശി​​​​പാ​​​​ർ​​​​ശ​​​യെ​​​ന്ന് ക​​​​ർ​​​​ണാ​​​​ട​​​​ക നി​​​യ​​​മ​​​മ​​​ന്ത്രി ടി.​​​ബി.​​​ ജ​​​യ​​​ച​​​ന്ദ്ര പ​​​റ​​​ഞ്ഞു.


ജ​​​​സ്റ്റീ​​​​സ് ന​​​​ാഗ്‌​​​​മോ​​​​ഹ​​​​ൻ ദാ​​​​സ് അ​​​​ധ്യ​​​​ക്ഷ​​​​നാ​​​​യ വി​​​​ദ​​​​ഗ്ധ​​​​സ​​​​മി​​​​തി​​​​യു​​​​ടെ റി​​​​പ്പോ​​​​ർ​​​​ട്ട് അം​​​​ഗീ​​​​ക​​​​രി​​​​ച്ചാ​​​​ണു സം​​​​സ്ഥാ​​​​ന ന്യൂ​​​​ന​​​​പ​​​​ക്ഷ ക​​​​മ്മീഷ​​​​ൻ അ​​​നു​​​കൂ​​​ല​​​റി​​​പ്പോ​​​ർ​​​ട്ട് സ​​​​ർ​​​​ക്കാ​​​​രി​​​​നു സ​​​​മ​​​​ർ​​​​പ്പി​​​​ച്ച​​​​ത്. ഇ​​​​തു​​​​വ​​​​ഴി മ​​​​റ്റ് ഭാ​​​​ഷാ ​​​​ന്യൂ​​​​ന​​​​പ​​​​ക്ഷ​​​​ങ്ങ​​​​ൾ​​​​ക്കോ ന്യൂ​​​​ന​​​​പ​​​​ക്ഷ​​​​ വി​​​​ഭാ​​​​ഗ​​​​ങ്ങ​​​​ൾ​​​​ക്കോ ല​​​​ഭി​​​​ക്കു​​​​ന്ന ആ​​​​നൂ​​​​കൂ​​​​ല്യ​​​​ങ്ങ​​​​ളി​​​​ൽ കു​​​​റ​​​​വു​​​​ണ്ടാ​​​​കി​​​​ല്ലെ​​​​ന്നും മ​​​​ന്ത്രി അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.