ചോദ്യപേപ്പർ വാട്സാപ്പിലെന്നു പരാതി; ചോർന്നിട്ടില്ലെന്ന് സിബിഎസ്ഇ
ചോദ്യപേപ്പർ വാട്സാപ്പിലെന്നു പരാതി; ചോർന്നിട്ടില്ലെന്ന് സിബിഎസ്ഇ
Friday, March 16, 2018 1:25 AM IST
ന്യൂ​ഡ​ൽ​ഹി: സി​ബി​എ​സ്ഇ പ​ന്ത്ര​ണ്ടാം ക്ലാ​സ് പ​രീ​ക്ഷ​യു​ടെ അ​ക്കൗ​ണ്ട​ൻ​സി ചോ​ദ്യപേപ്പ​ർ ചോ​ർ​ന്ന​താ​യി പ​രാ​തി. എ​ന്നാ​ൽ, ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ന്നി​ട്ടി​ല്ലെ​ന്നും ഇ​തു സം​ബ​ന്ധി​ച്ചു സോ​ഷ്യ​ൽ മീ​ഡി​യ​ക​ളി​ൽ ഉ​ൾ​പ്പെടെ ന​ട​ക്കു​ന്ന പ്ര​ചാ​ര​ണ​ങ്ങ​ൾ അ​ടി​സ്ഥാ​ന ര​ഹി​ത​മാ​ണെ​ന്നും സി​ബി​എ​സ്ഇ.

എ​ന്നാ​ൽ, പ​രീ​ക്ഷ പേ​പ്പ​ർ ചോ​ർ​ന്ന വി​വ​രം സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്നു ഡ​ൽ​ഹി ഉ​പ​മു​ഖ്യ​മ​ന്ത്രി മ​നീ​ഷ് സി​സോ​ദി​യ പ​റ​ഞ്ഞു. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ വാ​ട്സ് ആ​പ്പ് വ​ഴി ചോ​ർ​ന്ന സി​ബി​എ​സ്ഇ അ​ക്കൗ​ണ്ട​ൻ​സി ര​ണ്ടാം സെ​റ്റ് ചോ​ദ്യ​പേ​പ്പ​റി​ന് ഒ​റി​ജി​ന​ലു​മാ​യി സാ​മ്യ​മു​ണ്ടെ​ന്നാ​ണ് വി​ദ്യാ​ഭ്യാ​സ മ​ന്ത്രി കൂ​ടി​യാ​യ സി​സോ​ദി​യ പ​റ​ഞ്ഞ​ത്.


സി​ബി​എ​സ്ഇ​യു​ടെ ഇ​ന്ന​ലെ ന​ട​ന്ന അ​ക്കൗ​ണ്ട​ൻ​സി പ​രീ​ക്ഷ​യു​ടെ ചോ​ദ്യ​പേ​പ്പ​റു​ക​ളാ​ണ് ചോ​ർ​ന്നു​വെ​ന്ന് ആ​രോ​പ​ണം ഉ​യ​ർ​ന്ന​ത്. ചോ​ദ്യ​പേ​പ്പ​റി​ന്‍റെ ര​ണ്ടാം സെ​റ്റി​ലു​ള്ള ചോ​ദ്യ​ങ്ങ​ളാ​ണ് വാ​ട്സ് ആ​പ്പ് വ​ഴി പ്ര​ച​രി​ച്ച​ത്. എ​ന്നാ​ൽ, ഇ​ക്കാ​ര്യം നി​ഷേ​ധി​ച്ച സി​ബി​എ​സ്ഇ ചോ​ദ്യ​പേപ്പ​റു​ക​ൾ സു​ര​ക്ഷി​ത​മാ​യി​രു​ന്നു എ​ന്നു​റ​പ്പി​ച്ചു പ​റ​യു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.