ലോക്സഭ കാര്യോപദേശക സമിതി യോഗം കോണ്‍ഗ്രസ് ബഹിഷ്കരിച്ചു
ലോക്സഭ കാര്യോപദേശക സമിതി യോഗം കോണ്‍ഗ്രസ് ബഹിഷ്കരിച്ചു
Friday, March 16, 2018 12:28 AM IST
ന്യൂ​ഡ​ൽ​ഹി: പാ​ർ​ല​മെ​ന്‍റ് ന​ട​പ​ടി​ക​ൾ തു​ട​ർ​ച്ച​യാ​യി സ്തം​ഭി​ക്കു​ന്ന​തി​നു പി​ന്നാ​ലെ ലോ​ക്സ​ഭ​യി​ൽ കാ​ര്യോ​പ​ദേ​ശ​ക സ​മി​തി യോ​ഗ​ത്തി​ൽനി​ന്ന് കോ​ണ്‍ഗ്ര​സ് ഇ​റ​ങ്ങി​പ്പോ​യി. ലോ​ക്സ​ഭ ന​ട​പ​ടി​ക​ൾ അ​ട്ടി​മ​റി​ക്കു​ന്നു എ​ന്നാ​രോ​പി​ച്ചാ​ണ് കോ​ണ്‍ഗ്ര​സ് യോ​ഗം ബ​ഹി​ഷ്ക​രി​ച്ച​ത്.

അ​ടു​ത്ത ആ​ഴ്ച​ത്തേ​ക്കു​ള്ള ലോ​ക്സ​ഭ​യു​ടെ കാ​ര്യ​പ​രി​പാ​ടി​ക​ൾ തീ​രു​മാ​നി​ക്കു​ന്ന​തി​നാ​യി സ്പീ​ക്ക​ർ സു​മി​ത്ര മ​ഹാ​ജ​ന്‍റെ ചേം​ബ​റി​ലാ​ണ് യോ​ഗം ചേ​ർ​ന്ന​ത്. വി​വി​ധ ക​ക്ഷി നേ​താ​ക്ക​ൾ പ​ങ്കെ​ടു​ത്തി​രു​ന്നു.

ച​ർ​ച്ച​ക​ളി​ല്ലാ​തെ ബി​ല്ലു​ക​ൾ പാ​സാ​ക്കു​ന്ന​തി​നെ​തി​രേ കാ​ര്യോ​പ​ദേ​ശ​ക സ​മി​തി യോ​ഗ​ത്തി​ൽ രൂ​ക്ഷ വി​മ​ർ​ശ​നം ഉ​ന്ന​യി​ച്ച കോ​ണ്‍ഗ്ര​സ് ചീ​ഫ് വി​പ്പ് കെ.​സി വേ​ണു​ഗോ​പാ​ൽ യോ​ഗ​ത്തി​ൽനി​ന്ന് ഇറ​ങ്ങിപ്പോകു​ക​യും സ​ർ​ക്കാ​ർ ജ​നാ​ധി​പ​ത്യ മ​ര്യാ​ദ​ക​ൾ അ​ട്ടി​മ​റി​ക്കു​ക​യാ​ണെ​ന്ന് ആ​രോ​പി​ക്കു​ക​യും ചെ​യ്തു.


പ​ഞ്ചാ​ബ് നാ​ഷ​ണ​ൽ ബാ​ങ്ക് ത​ട്ടി​പ്പ് കേ​സി​ൽ ഉ​ൾ​പ്പ​ടെ സ​ർ​ക്കാ​ർ ച​ർ​ച്ച​ക​ളി​ൽ നി​ന്നൊ​ഴി​ഞ്ഞു മാ​റാ​ൻ ശ്ര​മി​ക്കു​ക​യാ​ണെ​ന്നും വേ​ണു​ഗോ​പാ​ൽ ആ​രോ​പി​ച്ചു.

സ​ർ​ക്കാ​ർ ച​ർ​ച്ച​ക​ളി​ല്ലാ​തെ ബി​ല്ലു​ക​ൾ പാ​സാ​ക്കു​ക​യും വി​ഷ​യ​ങ്ങ​ൾ​ക്ക് ജ​നാ​ധി​പ​ത്യ രീ​തി​യി​ൽ പ​രി​ഹാ​രം ക​ണ്ടെ​ത്തു​ന്ന​തി​ന് താ​ത്പ​ര്യം എ​ടു​ക്കു​ന്നി​ല്ലെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു. കൂ​ടു​ത​ൽ ബി​ല്ലു​ക​ൾ അ​വ​ത​രി​പ്പി​ക്കാ​ൻ സ​മ​യം ന​ൽ​കു​ന്ന​ത് ച​ർ​ച്ച​ക​ൾ ഒ​ഴി​വാ​ക്കാ​നാ​ണെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.