ത്രിപുരയിലെ ചാരിലാമിൽ ബിജെപി
ത്രിപുരയിലെ ചാരിലാമിൽ ബിജെപി
Friday, March 16, 2018 12:21 AM IST
അ​​ഗ​​ർ​​ത്ത​​ല: ത്രി​​പു​​ര​​യി​​ലെ ചാ​​രി​​ലാം നി​​യ​​മ​​സ​​ഭാ മ​​ണ്ഡ​​ല​​ത്തി​​ൽ ബി​​ജെ​​പി സ്ഥാ​​നാ​​ർ‌​​ഥി ഉ​​പ​​മു​​ഖ്യ​​മ​​ന്ത്രി ജി​​ഷ്ണു​​കു​​മാ​​ർ ദേ​​ബ് ബ​​ർ​​മ​​നു വ​​ൻ വി​​ജ​​യം. 25,550 വോ​​ട്ടി​​ന്‍റെ ഭൂ​​രി​​പ​​ക്ഷ​​ത്തി​​നാ​​ണു ദേ​​ബ് ബ​​ർ​​മ​​ൻ വി​​ജ​​യി​​ച്ച​​ത്. സി​​പി​​എ​​മ്മി​​ലെ പ​​ലാ​​ഷ് ദേ​​ബ​​ർ​​മ​​യ്ക്ക് 1030 വോ​​ട്ടാ​​ണു ല​​ഭി​​ച്ച​​ത്.

കോ​​ൺ​​ഗ്ര​​സി​​ലെ അ​​ർ​​ജു​​ൻ ദേ​​ബ​​ർ​​മ്മ 775 വോ​​ട്ട് നേ​​ടി. സി​​പി​​എം സ്ഥാ​​നാ​​ർ​​ഥി​​യു​​ടെ നി​​ര്യാ​​ണ​​ത്തെ​​ത്തു​​ട​​ർ​​ന്നാ​​യി​​രു​​ന്നു ചാ​​രി​​ലാ​​മി​​ൽ തെ​​ര​​ഞ്ഞെ​​ടു​​പ്പ് നീ​​ട്ടി​​വ​​ച്ച​​ത്. ബി​​ജെ​​പി വ്യാ​​പ​​ക​​മാ​​യ അ​​ക്ര​​മം അ​​ഴി​​ച്ചു​​വി​​ട്ടി​​രി​​ക്കു​​ക​​യാ​​ണെ​​ന്നാ​​രോ​​പി​​ച്ച് സി​​പി​​എം മ​​ത്സ​​ര​​ത്തി​​ൽ​​നി​​ന്നു പി​​ന്മാ​​റി​​യി​​രു​​ന്നു. ചാ​​രി​​ലാ​​മി​​ലെ വി​​ജ​​യ​​ത്തോ​​ടെ ബി​​ജെ​​പി​​യു​​ടെ അം​​ഗ​​ബ​​ലം 36 ആ​​യി ഉ​​യ​​ർ​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.