കേരളത്തിൽ അഞ്ച് നക്സൽബാധിത ജില്ലകൾ
Thursday, March 15, 2018 1:00 AM IST
ന്യൂ​ഡ​ൽ​ഹി: കേ​ര​ള​ത്തി​ൽ പാ​ല​ക്കാ​ട്, മ​ല​പ്പു​റം, വ​യ​നാ​​ട്, ക​ണ്ണൂ​ർ,കോ​ഴി​ക്കോ​ട് ജി​ല്ല​ക​ളെ ന​ക്സ​ൽബാ​ധി​ത ജി​ല്ല​ക​ളാ​യി പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്ന് കേ​ര​ളം കേ​ന്ദ്ര സ​ർ​ക്കാ​രി​ന് ശി​പാ​ർ​ശ ന​ൽ​കി.

സു​ര​ക്ഷാ കാ​ര്യ​ങ്ങ​ൾ​ക്കു​ള്ള ചെ​ല​വ് വ​ക​യി​രു​ത്തു​ന്ന പ​ദ്ധ​തി​ക​ൾ​ക്കാ​യി ഈ ​ജി​ല്ല​ക​ളെ ന​ക്സ​ൽ ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ളാ​യി ക​ണ​ക്കാ​ക്ക​ണ​മെ​ന്ന് സം​സ്ഥാ​ന സ​ർ​ക്കാ​ർ ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. കേ​ര​ള​ത്തി​ലെ അ​ഞ്ചു ജി​ല്ല​ക​ളെ ന​ക്സ​ൽ ബാ​ധി​ത ജി​ല്ല​ക​ളാ​യി ശി​പാ​ർ​ശ ചെ​യ്തി​ട്ടു​ണ്ടെ​ന്ന് കേ​ന്ദ്ര ആ​ഭ്യ​ന്ത​ര സ​ഹ​മ​ന്ത്രി ഹ​ൻ​സ് രാ​ജ് അ​ഹി​ർ ആ​ണ് രാ​ജ്യ​സ​ഭ​യി​ൽ വ്യ​ക്ത​മാ​ക്കി​യ​ത്. പി.​വി. അ​ബ്ദു​ൾ വ​ഹാ​ബി​ന്‍റെ ചോ​ദ്യ​ത്തി​ന് മ​റു​പ​ടി​യാ​യാ​ണ് മ​ന്ത്രി ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.