അയോധ്യ: സുബ്രഹ്‌മണ്യൻ സ്വാമിയുടെ അപേക്ഷ തള്ളി
അയോധ്യ: സുബ്രഹ്‌മണ്യൻ സ്വാമിയുടെ അപേക്ഷ തള്ളി
Thursday, March 15, 2018 12:55 AM IST
ന്യൂ​ഡ​ൽ​ഹി: അ​യോ​ധ്യ​യി​ലെ ത​ർ​ക്ക ഭൂ​മി​യു​ടെ ഉ​ട​മ​സ്ഥ​ത സം​ബ​ന്ധി​ച്ച കേ​സി​ൽ ക​ക്ഷി ചേ​രു​ന്ന​തി​നാ​യി ബി​ജെ​പി നേ​താ​വ് സു​ബ്ര​മ​ണ്യ​ൻ സ്വാ​മി അ​ട​ക്ക​മു​ള്ള​വ​ർ ന​ൽ​കി​യ അ​പേ​ക്ഷ​ക​ൾ സു​പ്രീം കോ​ട​തി ത​ള്ളി.

അ​ല​ഹാ​ബാ​ദ് ഹൈ​ക്കോ​ട​തി​യി​ലെ കേ​സി​ൽ ക​ക്ഷി​ക​ളാ​യി​രു​ന്ന​വ​രു​ടെ വാ​ദം മാ​ത്ര​മേ പ​രി​ഗ​ണി​ക്കു​ക​യു​ള്ളു​യെ​ന്നു ചീ​ഫ് ജ​സ്റ്റീ​സ് ദീ​പ​ക് മി​ശ്ര അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ച് വ്യ​ക്ത​മാ​ക്കി. കേ​സ് അ​ഞ്ചം​ഗ ഭ​ര​ണ​ഘ​ട​ന ബെ​ഞ്ചി​നു വി​ടു​ന്ന​തു പി​ന്നീ​ട് പ​രി​ഗ​ണി​ക്കു​മെ​ന്നും മൂ​ന്നം​ഗ ബെ​ഞ്ച് വ്യ​ക്ത​മാ​ക്കി.

അ​യോ​ധ്യ​യി​ലെ വി​ഷ​യം ഭൂ​മി ഉ​ട​മ​സ്ഥ​ത സം​ബ​ന്ധി​ച്ച​താ​ണെ​ന്നും അ​ല്ലാ​തെ​യു​ള്ള വി​ഷ​യ​ങ്ങ​ൾ പ​രി​ഗ​ണി​ക്കി​ല്ലെ​ന്നും നേ​ര​ത്തെ സു​പ്രീം കോ​ട​തി വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് കേ​സി​ൽ ക​ക്ഷി ചേ​രാ​നാ​യി സു​പ്രീം കോ​ട​തി​യെ സ​മീ​പി​ച്ച 32 പേ​രു​ടെ അ​പേ​ക്ഷ​ക​ൾ കോ​ട​തി ത​ള്ളി​യ​ത്.


അ​തേ​സ​മ​യം, അ​യോ​ധ്യ​യി​ലെ രാ​മ​ജ​ന്മ​ഭൂ​മി​യി​ൽ പ്രാ​ർ​ഥി​ക്കു​ക എ​ന്ന​തു ത​ന്‍റെ അ​വ​കാ​ശ​മാ​ണെ​ന്നും അ​തു മൗ​ലി​കാ​വ​കാ​ശ​മാ​യി പ​രി​ഗ​ണി​ക്ക​ണ​മെ​ന്നും സു​ബ്ര​ഹ്മ​ണ്യ​ൻ സ്വാ​മി ആ​വ​ശ്യ​പ്പെ​ട്ടു. ഇ​തു സം​ബ​ന്ധി​ച്ച് മ​റ്റൊ​രു ഹ​ർ​ജി സ​മ​ർ​പ്പി​ച്ചി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി. എ​ന്നാ​ൽ, അ​തേ കു​റി​ച്ചു പ്ര​തി​ക​രി​ക്കാ​ൻ കോ​ട​തി ത​യാ​റാ​യി​ല്ല. ഹ​ർ​ജി ഉ​ചി​ത​മാ​യ ബെ​ഞ്ച് പ​രി​ഗ​ണി​ച്ചു കൊ​ള്ളു​മെ​ന്നും മൂ​ന്നം​ഗ ബെ​ഞ്ച് അ​റി​യി​ച്ചു. കേ​സ് വീ​ണ്ടും 23നു ​പ​രി​ഗ​ണി​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.