യുവാവിന്‍റെ നാഭിയിൽ തുളഞ്ഞുകയറി കഴുത്തിലൂടെ ഇറങ്ങിവന്ന ഇരുന്പുദണ്ഡ് ശസ്ത്രക്രിയയിൽ പുറത്തെടുത്തു
Thursday, March 15, 2018 12:55 AM IST
മും​​​ബൈ: യു​​​വാ​​​വി​​​ന്‍റെ നാ​​​ഭി​​​യി​​​ലൂ​​​ടെ ക​​​യ​​​റി ക​​​ഴു​​​ത്തി​​​നു ​വെ​​​ളി​​​യി​​​ലേ​​​ക്ക് എ​​​ത്തി​​​യ നാ​​​ല​​​ടി നീ​​​ള​​​മു​​​ള്ള ഇ​​​രു​​​ന്പു ദ​​​ണ്ഡ് മും​​​ബൈ​​​യി​​​ലെ ജെ​​​ജെ ഹോ​​​സ്പി​​​റ്റ​​​ലി​​​ൽ അ​​​ഞ്ചു​​​മ​​​ണി​​​ക്കൂ​​​ർ നീ​​​ണ്ട സ​​​ങ്കീ​​​ർ​​​ണ​​​മാ​​​യ ശ​​​സ്ത്ര​​​ക്രി​​​യ​​​യി​​​ലൂ​​​ടെ പു​​​റ​​​ത്തെ​​​ടു​​​ത്തു. നാ​​​സി​​​കി​​​ലെ തൊ​​​ഴി​​​ലാ​​​ളി​​​യാ​​​യ ന​​​സീം ഷേ​​​ഖ്(33)​​​ആ​​​ണു ശ​​​സ്ത്ര​​​ക്രി​​​യ​​​യ്ക്കു വി​​​ധേ​​​യ​​​നാ​​​യ​​​ത്.

പി​​​ല്ല​​​ർ പ​​​ണി​​​യാ​​​ൻ വാ​​​ർ​​​ത്ത നീ​​​ണ്ടു​​​നി​​​ന്ന ക​​​ന്പി​​​യാ​​​ണ് പ​​​ണി​​​ക്കി​​​ടെ കാ​​​ലു​​​തെ​​​റ്റി വീ​​​ണ ന​​​സീ​​​മി​​​ന്‍റെ നാ​​​ഭി​​​യി​​​ൽ തു​​​ള​​​ഞ്ഞു​​​ക​​​യ​​​റി​​​യ​​​ത്. മാ​​​ർ​​​ച്ച് എ​​​ട്ടി​​​നാ​​​യി​​​രു​​​ന്നു സം​​​ഭ​​​വം. പി​​​ല്ല​​​റി​​​ന്‍റെ വാ​​​ർ​​​ത്ത ക​​​ന്പി മു​​​റി​​​ച്ചു​​​മാ​​​റ്റി​​​യാ​​​ണ് സ​​​ഹ​​​തൊ​​​ഴി​​​ലാ​​​ളി​​​ക​​​ൾ ന​​​സീ​​​മി​​​നെ ര​​​ക്ഷി​​​ച്ച​​​ത്. ആ​​​മാ​​​ശ​​​യ​​​വും ക​​​ര​​​ളും നെ​​​ഞ്ചും ത​​​ക​​​രാ​​​റി​​​ലാ​​​ക്കി​​​യാ​​​ണ് ക​​​ന്പി ക​​​ഴു​​​ത്തി​​​ലൂ​​​ടെ പു​​​റ​​​ത്തു​​​വ​​​ന്ന​​​ത്. ഡോ. ​​​അ​​​ജ​​​യ് ഭ​​​ണ്ഡാ​​​ർ​​​വ​​​റി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ലാ​​​യി​​​രു​​​ന്നു ശ​​​സ്ത്ര​​​ക്രി​​​യ.


ആം​​​ബു​​​ല​​​ൻ​​​സി​​​ൽ 200 കി​​​ലോ​​​മീ​​​റ്റ​​​ർ സ​​​ഞ്ച​​​രി​​​ച്ചാ​​​ണ് ന​​​സീ​​​മി​​​നെ മും​​​ബൈ ആ​​​ശു​​​പ​​​ത്രി​​​യി​​​ലെ​​​ത്തി​​​ച്ച​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.