മേഘാലയയിലും നാഗാലാൻഡിലും പ്രചാരണം സമാപിച്ചു
മേഘാലയയിലും നാഗാലാൻഡിലും പ്രചാരണം സമാപിച്ചു
Monday, February 26, 2018 12:54 AM IST
ഷി​​ല്ലോം​​ഗ്/​​കൊ​​ഹി​​മ: നി​​യ​​മ​​സ​​ഭാ തെ​​ര​​ഞ്ഞെ​​ടു​​പ്പ് ന​​ട​​ക്കു​​ന്ന മേ​​ഘാ​​ല​​യ​​യി​​ലും നാ​​ഗാ​​ലാ​​ൻ​​ഡി​​ലും പ​​ര​​സ്യ​​പ്ര​​ചാ​​ര​​ണം അ​​വ​​സാ​​നി​​ച്ചു. ചൊ​​വ്വാ​​ഴ്ച​​യാ​​ണ് ഇ​​രു സം​​സ്ഥാ​​ന​​ങ്ങ​​ളി​​ലും തെ​​ര​​ഞ്ഞെ​​ടു​​പ്പ്. മാ​​ർ​​ച്ച് മൂ​​ന്നി​​നു ഫ​​ല​​പ്ര​​ഖ്യാ​​പ​​ന​​മു​​ണ്ടാ​​കും.

മേ​​ഘാ​​ല​​യ​​യി​​ലും നാ​​ഗാ​​ലാ​​ൻ​​ഡി​​ലും 60 സീ​​റ്റ് വീ​​ത​​മാ​​ണു​​ള്ള​​ത്. എ​​ന്നാ​​ൽ ര​​ണ്ടി​​ട​​ത്തും 59 സീ​​റ്റു​​ക​​ളി​​ലേ​​ക്കാ​​ണു തെ​​ര​​ഞ്ഞെ​​ടു​​പ്പ് ന​​ട​​ക്കു​​ക. മേ​​ഘാ​​ല​​യ​​യി​​ൽ സ്ഥാ​​നാ​​ർ​​ഥി​​യു​​ടെ നി​​ര്യാ​​ണം​​മൂ​​ലം ഒ​​രു മ​​ണ്ഡ​​ല​​ത്തി​​ൽ തെ​​ര​​ഞ്ഞെ​​ടു​​പ്പ് മാ​​റ്റി​​വ​​ച്ചി​​രി​​ക്കു​​ക​​യാ​​ണ്. നാ​​ഗാ​​ലാ​​ൻ​​ഡി​​ൽ അ​​ൻ​​ഗാ​​മി-2 മ​​ണ്ഡ​​ല​​ത്തി​​ൽ മു​​ൻ മു​​ഖ്യ​​മ​​ന്ത്രി നെ​​ഫ്യു റി​​യോ എ​​തി​​രി​​ല്ലാ​​തെ തെ​​ര​​ഞ്ഞെ​​ടു​​ക്ക​​പ്പെ​​ട്ടു.


മേ​​ഘാ​​ല​​യ​​യി​​ൽ കോ​​ൺ​​ഗ്ര​​സ് 59 സ്ഥാ​​നാ​​ർ​​ഥി​​ക​​ളെ മ​​ത്സ​​രി​​പ്പി​​ക്കു​​ന്നു. ബി​​ജെ​​പി​​ക്ക് 47 സ്ഥാ​​നാ​​ർ​​ഥി​​ക​​ളാ​​ണു​​ള്ള​​ത്. മു​​ൻ ലോ​​ക്സ​​ഭാ സ്പീ​​ക്ക​​ർ പി.​​എ. സാം​​ഗ്‌​​മ സ്ഥാ​​പി​​ച്ച എ​​ൻ​​പി​​പി​​യും ശ​​ക്ത​​മാ​​യി രം​​ഗ​​ത്തു​​ണ്ട്. ബി​​ജെ​​പി അം​​ഗ​​മാ​​യ നോ​​ർ​​ത്ത് ഈ​​സ്റ്റ് ഡെ​​മോ​​ക്രാ​​റ്റി​​ക് അ​​ല​​യ​​ൻ​​സ് അം​​ഗ​​മാ​​യ എ​​ൻ​​പി​​പി മേ​​ഘാ​​ല​​യ​​യി​​ൽ ഒ​​റ്റ​​യ്ക്കാ​​ണു മ​​ത്സ​​രി​​ക്കു​​ന്ന​​ത്.

നാ​​ഗാ​​ലാ​​ൻ​​ഡി​​ൽ നെ​​ഫ്യു റി​​യോ​​യു​​ടെ നാ​​ഷ​​ണ​​ൽ ഡെ​​മോ​​ക്രാ​​റ്റി​​ക് പ്രോ​​ഗ്ര​​സീ​​വ് പാ​​ർ​​ട്ടി (​​എ​​ൻ​​ഡി​​പി​​പി)​​യു​​മാ​​യി സ​​ഖ്യ​​ത്തി​​ലാ​​ണു ബി​​ജെ​​പി. എ​​ൻ​​ഡി​​പി​​പി 40 സീ​​റ്റി​​ലും ബി​​ജെ​​പി 20 സീ​​റ്റി​​ലും മ​​ത്സ​​രി​​ക്കു​​ന്നു. കോ​​ൺ​​ഗ്ര​​സ് 18 സീ​​റ്റി​​ൽ മാ​​ത്ര​​മാ​​ണു മ​​ത്സ​​രി​​ക്കു​​ന്ന​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.