സുനന്ദയുടെ മരണം: ഡൽഹി പോലീസിനു നോട്ടീസ്
സുനന്ദയുടെ മരണം: ഡൽഹി പോലീസിനു നോട്ടീസ്
Saturday, February 24, 2018 12:55 AM IST
ന്യൂ​ഡ​ൽ​ഹി: ശ​ശി ത​രൂ​ർ എം​പി​യു​ടെ ഭാ​ര്യ സു​ന​ന്ദ പു​ഷ്ക​റി​ന്‍റെ ദു​രൂ​ഹ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സു​പ്രീം​കോ​ട​തി ഡ​ൽ​ഹി പോ​ലീ​സി​ന് നോ​ട്ടീ​സ് അ​യ​ച്ചു. സു​ന​ന്ദ​യു​ടെ മ​ര​ണം പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം അ​ന്വേ​ഷി​ക്ക​ണമെ​ന്നാ​വ​ശ്യ​പ്പെ​ട്ടു ബി​ജെ​പി നേ​താ​വ് സു​ബ്ര​ഹ്മ​ണ്യൻ സ്വാ​മി ന​ൽ​കി​യ ഹ​ർ​ജി​യി​ലാ​ണ് സു​പ്രീം​കോ​ട​തി ഡ​ൽ​ഹി പോ​ലീ​സി​ന് നോ​ട്ടീ​സ് അ​യ​ച്ച​ത്.

കേ​സി​ൽ ഡ​ൽ​ഹി പോ​ലീ​സി​ന്‍റെ അ​ന്വേ​ഷ​ണം തൃ​പ്തി​ക​ര​മ​ല്ലെ​ന്നു സു​ബ്ര​ഹ്മ​ണ്യ​ൻ സ്വാ​മി​യു​ടെ വാ​ദം മു​ൻ​പ് ഡ​ൽ​ഹി ഹൈ​ക്കോ​ട​തി ത​ള്ളി​യി​രു​ന്നു. കേ​സു​മാ​യി നേ​രി​ട്ടു ബ​ന്ധ​മി​ല്ലാ​ത്ത സു​ബ്ര​ഹ്മ​ണ്യ​ൻ സ്വാ​മി​ക്കു ഹ​ർ​ജി ന​ൽ​കാ​ൻ നി​യ​മ​പ്ര​കാ​രം അ​നു​മ​തി​യു​ണ്ടോ എ​ന്ന വി​ഷ​യം പി​ന്നീ​ടു പ​രി​ശോ​ധി​ക്കു​മെ​ന്നാ​ണ് സു​പ്രീം​കോ​ട​തി ജ​ഡ്ജി അ​രു​ണ്‍ മി​ശ്ര പ​റ​ഞ്ഞ​ത്.


മൂ​ന്ന​ര വ​ർ​ഷ​ത്തോ​ള​മാ​യി കേ​സി​ൽ അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​ത് ഡ​ൽ​ഹി പോ​ലീ​സാ​ണ്. കേ​സി​ന്‍റെ ത​ൽ​സ്ഥി​തി വ്യ​ക്ത​മാ​ക്കു​ന്ന റി​പ്പോ​ർ​ട്ട് ഇ​തു​വ​രെ കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ചി​ട്ടി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.