വിശ്വഭാരതി വിസി നിയമന ഉത്തരവ് രാഷ്‌ട്രപതി പിൻവലിച്ചു
വിശ്വഭാരതി വിസി നിയമന ഉത്തരവ് രാഷ്‌ട്രപതി പിൻവലിച്ചു
Saturday, February 24, 2018 12:55 AM IST
ന്യൂ​ഡ​ൽ​ഹി: വി​ശ്വ​ഭാ​ര​തി സ​ർ​വ​ക​ലാ​ശാ​ലാ വൈ​സ് ചാ​ൻ​സ​ല​റാ​യി സ്വ​പ​ൻ കു​മാ​ർ ദ​ത്തി​നെ നി​യ​മി​ച്ച ഉ​ത്ത​ര​വ് രാ​ഷ്‌ട്രപ​തി രാം​നാ​ഥ് കോ​വി​ന്ദ് പി​ൻ​വ​ലി​ച്ചു. കേ​ന്ദ്ര മാ​ന​വവി​ഭ​വ​ശേ​ഷി മ​ന്ത്രാ​ല​യ​ത്തി​ന്‍റെ ആ​വ​ശ്യ​പ്ര​കാ​ര​മാ​ണു ന​ട​പ​ടി. പു​തി​യ വിസിയെ നി​യ​മി​ക്കാ​ൻ നടപടി തുടങ്ങും.
അ​സാ​ധാ​ര​ണ​മാ​യ ന​ട​പ​ടി​യാ​ണി​ത്. ക​ഴി​ഞ്ഞ വ​ർ​ഷം വി​ശ്വ​ഭാ​ര​തി സ​ർ​വ​കാ​ല​ശാ​ല വൈ​സ് ചാ​ൻ​സ​ല​ർ സ്ഥാ​ന​ത്തേ​ക്ക് മൂ​ന്നു പേ​രു​ക​ൾ ശി​പാ​ർ​ശ ചെ​യ്തി​രു​ന്നു. രാ​ഷ്‌ട്രപ​തി അ​ധ്യ​ക്ഷ​നാ​യ ക​മ്മി​റ്റി​യാ​ണ് വൈ​സ് ചാ​ൻ​സ​ല​റെ നി​യ​മി​ക്കു​ന്ന​ത്.


സ​ർ​വ​ക​ലാ​ശാ​ല​യി​ലെ ഒ​രു വി​ഭാ​ഗം അ​ധ്യാ​പ​ക​ർ ഉ​ൾ​പ്പെ​ടു​ന്ന സം​ഘ​വും മ​ന്ത്രാ​ല​യ​വും ത​മ്മി​ലു​ള്ള ഭി​ന്ന​ത​യാ​ണ് വി​സി നി​യ​മ​ന​ം അ​ട്ടി​മ​റി​ക്ക​പ്പെ​ടു​ന്ന​തി​നു പി​ന്നി​ലെ​ന്ന് ആ​രോ​പ​ണ​മു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.