ബാബു സെബാസ്റ്റ്യന്‍റെ ഹർജി സുപ്രീംകോടതി മാർച്ചിൽ പരിഗണിക്കും
ബാബു സെബാസ്റ്റ്യന്‍റെ ഹർജി സുപ്രീംകോടതി മാർച്ചിൽ പരിഗണിക്കും
Friday, February 23, 2018 1:03 AM IST
ന്യൂ​ഡ​ൽ​ഹി: നി​യ​മ​നം റ​ദ്ദാ​ക്കി​യ​തി​നെ​തി​രേ മ​ഹാ​ത്മാ ഗാ​ന്ധി സ​ർ​വ​ക​ലാ​ശാ​ല മു​ൻ വൈ​സ് ചാ​ൻ​സ​ല​ർ ബാ​ബു സെ​ബാ​സ്റ്റ്യ​ൻ ന​ൽ​കി​യ ഹ​ർ​ജി സു​പ്രീം കോ​ട​തി മാ​ർ​ച്ച് അ​ഞ്ചി​നു പ​രി​ഗ​ണി​ക്കും. ഹ​ർ​ജി അ​ടി​യ​ന്ത​ര​മാ​യി പ​രി​ഗ​ണി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ചീ​ഫ് ജ​സ്റ്റീ​സ് ദീ​പ​ക് മി​ശ്ര അ​ധ്യ​ക്ഷ​നാ​യ മൂ​ന്നം​ഗ ബെ​ഞ്ച് ഇ​ന്ന​ലെ അം​ഗീ​ക​രി​ച്ചു.

ഹോ​ളി ഉ​ത്സ​വ​ത്തി​ന്‍റെ ഭാ​ഗ​മാ​യി അ​ടു​ത്ത ആ​ഴ്ച കോ​ട​തി അ​വ​ധി​യാ​യ​തി​നാ​ൽ മാ​ർ​ച്ച് അ​ഞ്ചി​ലെ പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ത്താ​ൻ മൂ​ന്നം​ഗ ബെ​ഞ്ച് നി​ർ​ദേ​ശി​ച്ചു. വൈ​സ് ചാ​ൻ​സ​ല​റു​ടെ നി​യ​മ​ന​ത്തി​നാ​യി സെ​ർ​ച്ച് ക​മ്മി​റ്റി രൂ​പീ​ക​രി​ച്ച​തി​ലും മ​റ്റ് ന​ട​പ​ടി​ക​ളി​ലും അ​പാ​ക​ത​യു​ണ്ടെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ഡോ. ​ബാ​ബു സെ​ബാ​സ്റ്റ്യ​ന്‍റെ നി​യ​മ​നം കേ​ര​ള ഹൈ​ക്കോ​ട​തി റ​ദ്ദാ​ക്കി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.