ഗോരഖ്പുരിൽ നിഷാദ് പാർട്ടി അധ്യക്ഷന്‍റെ മകൻ സമാജ്‌വാദി സ്ഥാനാർഥി
Monday, February 19, 2018 12:54 AM IST
ല​​​ക്നോ: യു​​​പി​​​യി​​​ലെ ഗോ​​​ര​​​ഖ്പു​​​ർ ലോ​​​ക്സ​​​ഭാ മ​​​ണ്ഡ​​​ല​​​ത്തി​​​ലേ​​​ക്കു​​​ള്ള ഉ​​​പ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ നി​​​ഷാ​​​ദ് പാ​​​ർ​​​ട്ടി അ​​ധ്യ​​ക്ഷ​​ൻ സ​​ഞ്ജ​​യ്നി​​ഷാ​​ദി​​ന്‍റെ മ​​ക​​ൻ പ്ര​​​വീ​​​ൺ​​​കു​​​മാ​​​ർ നി​​​ഷാ​​​ദ് സ​​​മാ​​​ജ്‌​​​വാ​​​ദി പാ​​​ർ​​​ട്ടി സ്ഥാ​​​നാ​​​ർ​​​ഥി​​യാ​​കും.

എ​​​സ്പി​​​യു​​​ടെ സൈ​​​ക്കി​​​ൾ ചി​​​ഹ്ന​​​ത്തി​​​ലാ​​​കും പ്ര​​​വീ​​​ൺ​​​കു​​​മാ​​​ർ മ​​​ത്സ​​​രി​​​ക്കു​​​ക. കി​​​ഴ​​​ക്ക​​​ൻ യു​​​പി​​​യി​​​ൽ സ്വാ​​​ധീ​​​ന​​​മു​​​ള്ള പീ​​​സ് പാ​​​ർ​​​ട്ടി​​​യും പ്ര​​​വീ​​​ണി​​​നെ പി​​​ന്തു​​​ണ​​​യ്ക്കും.ഫൂൽപുർ ലോക്സഭാമണ്ഡലത്തിൽ നാഗേന്ദ്ര പ്രതാപ് സിംഗ് പട്ടേൽ ആണു സമാജ്‌വാദി പാർട്ടി സ്ഥാനാർഥി. നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ എ​​​സ്പി​​​യു​​​മാ​​​യി സ​​​ഖ്യ​​​ത്തി​​​ലാ​​​യി​​​രു​​​ന്ന കോ​​​ൺ​​​ഗ്ര​​​സ് ഗോ​​​ര​​​ഖ്പു​​​രി​​​ലും ഫൂ​​​ൽ​​​പു​​​രി​​​ലും സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ളെ പ്ര​​​ഖ്യാ​​​പി​​​ച്ചി​​​ട്ടു​​​ണ്ട്. യു​​പി മു​​ഖ്യ​​മ​​ന്ത്രി​​യാ​​യ​​തി​​നെ​​ത്തു​​ട​​ർ​​ന്ന് യോ​​ഗി ആ​​ദി​​ത്യ​​നാ​​ഥ് രാ​​ജി​​വ​​ച്ച മ​​ണ്ഡ​​ല​​മാ​​ണു ഗോ​​ര​​ഖ്പു​​ർ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.