ഗുജറാത്തിൽ ദളിത് പ്രതിഷേധം: ജിഗ്‌നേഷ് മേവാനിയെ അറസ്റ്റ് ചെയ്തു
ഗുജറാത്തിൽ ദളിത് പ്രതിഷേധം: ജിഗ്‌നേഷ് മേവാനിയെ അറസ്റ്റ് ചെയ്തു
Monday, February 19, 2018 12:54 AM IST
അ​​​ഹ​​​മ്മ​​​ദാ​​​ബാ​​​ദ്: ദ​​​ളി​​​ത് നേതാവ് ഭാ​​​നു​​​ഭാ​​​യ് വ​​​നാ​​​ക​​​ർ ജീ​​​വ​​​നൊ​​​ടു​​​ക്കി​​​യ​​​ സാഹചര്യത്തിൽ ഗു​​​ജ​​​റാ​​​ത്തി​​​ലെ വി​​​വി​​​ധ​​​യി​​​ട​​​ങ്ങ​​​ളി​​​ൽ ദ​​​ളി​​​ത് വി​​​ഭാ​​​ഗ​​​ക്കാ​​​ർ പ്ര​​​തി​​​ഷേ​​​ധ റാ​​​ലി​​​ക​​​ൾ ന​​​ട​​​ത്തി. ഗാ​​​ന്ധി​​​ന​​​ഗ​​​ർ, അ​​​ഹ​​​മ്മ​​​ദാ​​​ബാ​​​ദ്, പ​​​ഠാ​​​ൻ, മെ​​​ഹ്സാ​​​ന തു​​​ട​​​ങ്ങി​​​യ സ്ഥ​​​ല​​​ങ്ങ​​​ളി​​​ലാ​​​യി​​​രു​​​ന്നു പ്ര​​​തി​​​ഷേ​​​ധം രൂ​​​ക്ഷ​​​മാ​​​യ​​​ത്. അ​​​ഹ​​​മ്മ​​​ദാ​​​ബാ​​​ദി​​​ലെ സ​​​ര​​​സ്‌​​​പു​​​രി​​​ൽ പ്ര​​​തി​​​ഷേ​​​ധ റാ​​​ലി സം​​​ഘ​​​ടി​​​പ്പി​​​ക്കാ​​​നൊ​​​രു​​​ങ്ങി​​​യ ജി​​​ഗ്‌​​​നേ​​​ഷ് മേ​​​വാ​​​നി എം​​​എ​​​ൽ‌​​​എ​​​യെ​​​യും 70 പേ​​​രെ​​​യും പോ​​​ലീ​​​സ് അ​​​റ​​​സ്റ്റ് ചെ​​​യ്തു.

ത​​​ന്നെ പോ​​​ലീ​​​സ് കൈ​​​യേ​​​റ്റം ചെ​​​യ്തു​​​വെ​​​ന്നും കാ​​​റി​​​ൽ​​​നി​​​ന്നു വ​​​ലി​​​ച്ചി​​​റ​​​ക്കി​​​യെ​​​ന്നും മേ​​​വാ​​​നി ആ​​​രോ​​​പി​​​ച്ചു. കാ​​​റി​​​ന്‍റെ താ​​​ക്കോ​​​ലു​​​ക​​​ൾ പോ​​​ലീ​​​സ് ന​​​ശി​​​പ്പി​​​ച്ചെ​​​ന്നും മേ​​​വാ​​​നി പ​​​റ​​​ഞ്ഞു. എ​​​ന്നാ​​​ൽ, മേ​​​വാ​​​നി​​​യെ കൈ​​​യേ​​​റ്റം ചെ​​​യ്തി​​​ട്ടി​​​ല്ലെ​​​ന്നും ക​​​രു​​​ത​​​ൽ ത​​​ട​​​ങ്ക​​​ലി​​​ലെ​​​ടു​​​ക്കു​​​ക മാ​​​ത്ര​​​മാ​​​ണു ചെ​​​യ്ത​​​തെ​​​ന്നും പോ​​​ലീ​​​സ് അ​​​റി​​​യി​​​ച്ചു.


ദ​​​ളി​​​ത് കു​​​ടും​​​ബ​​​ത്തി​​​നു​​​ള്ള കൃ​​​ഷി​​​ഭൂ​​​മി അ​​​നു​​​വ​​​ദി​​​ക്കാ​​​ത്ത​​​തി​​​ൽ പ്ര​​​തി​​​ഷേ​​​ധി​​​ച്ച് വെ​​​ള്ളി​​​യാ​​​ഴ്ച​​​യാ​​​യി​​​രു​​​ന്നു പ​​​ഠാ​​​ൻ ക​​​ള​​​ക്ട​​​റേ​​​റ്റി​​​ൽ​​​വ​​​ച്ച് വ​​​നാ​​​ക​​​ർ(62) സ്വ​​​യം തീ​​​കൊ​​​ളു​​​ത്തി​​​യ​​​ത്. ശ​​​നി​​​യാ​​​ഴ്ച ഇ​​​ദ്ദേ​​​ഹം അ​​​ഹ​​​മ്മ​​​ദാ​​​ബാ​​​ദി​​​ലെ സ്വ​​​കാ​​​ര്യ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ മ​​​ര​​​ണ​​​ത്തി​​​നു കീ​​​ഴ​​​ട​​​ങ്ങി. വ​​​നാ​​​ക​​​റു​​​ടെ മൃ​​​ത​​​ദേ​​​ഹം ഏ​​​റ്റു​​​വാ​​​ങ്ങാ​​​ൻ ബ​​​ന്ധു​​​ക്ക​​​ൾ ഇ​​​തു​​​വ​​​രെ ത​​​യാ​​​റാ​​​യി​​​ട്ടി​​​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.