തട്ടിപ്പ് സർക്കാരിന്‍റെ അറിവോടെ: രാഹുൽ ഗാന്ധി
തട്ടിപ്പ് സർക്കാരിന്‍റെ അറിവോടെ:  രാഹുൽ  ഗാന്ധി
Sunday, February 18, 2018 2:58 AM IST
ന്യൂ​ഡ​ൽ​ഹി: നീ​ര​വ് മോ​ദി​യു​ടെ ബാ​ങ്ക് ത​ട്ടി​പ്പ് കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ അ​റി​വോ​ടെ​യാ​ണെ​ന്നും ഈ ​കൊ​ള്ള​ക്കാ​ർ ര​ക്ഷ​പ്പെട്ട​ത് എ​ങ്ങി​നെ​യെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി രാ​ജ്യ​ത്തോ​ട് വി​ശ​ദീ​ക​രി​ക്ക​ണ​മെ​ന്നും കോ​ണ്‍ഗ്ര​സ് പ്ര​സി​ഡ​ന്‍റ് രാ​ഹു​ൽ ഗാ​ന്ധി ആ​വ​ശ്യ​പ്പെ​ട്ടു. സാ​ധാ​ര​ണ ക്കാരുടെ ബാ​ങ്ക് നിക്ഷേപം കൊ​ള്ള​യ​ടി​ക്കാ​ൻച​ങ്ങാ​തി​ക​ളെ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി സ​ഹാ​യി​ക്കു​ക​യാ​ണെ​ന്ന് കോ​ണ്‍ഗ്ര​സ് സ്റ്റി​യ​റിം​ഗ് ക​മ്മി​റ്റി യോ​ഗം കു​റ്റ​പ്പെ​ടു​ത്തി.

സ​ർ​ക്കാ​രി​ലെ ഉ​ന്ന​ത​ർ​ക്ക് ഇ​തേ​ക്കു​റി​ച്ച് അ​റി​വു​ണ്ടാ​യി​രി​ക്ക​ണം. ഇ​ല്ലെ​ങ്കി​ൽ ഇ​ത്ര വ​ലി​യ ത​ട്ടി​പ്പ് സാ​ധ്യ​മാ​കു​മാ​യി​രു​ന്നി​ല്ലെ​ന്ന് രാ​ഹു​ൽ ചൂ​ണ്ടി​ക്കാ​ട്ടി. ത​ട്ടി​പ്പി​നെ​ക്കു​റി​ച്ച് പ്ര​ധാ​ന​മ​ന്ത്രി ഉ​ത്ത​രം പ​റ​യ​ണമെന്ന് കോ​ണ്‍ഗ്ര​സ് പ്ര​സി​ഡ​ന്‍റ് പ​റ​ഞ്ഞു.


പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ച​ങ്ങാ​ത്ത മു​ത​ലാ​ളി​ത്ത​ത്തി​ന്‍റെ ഫ​ല​മാ​ണ് വ​ൻ ബാ​ങ്ക് ത​ട്ടി​പ്പി​ന് പി​ന്നി​ലെ​ന്ന് കോ​ണ്‍ഗ്ര​സ് സ്റ്റി​യ​റിം​ഗ് ക​മ്മി​റ്റി ആ​രോ​പി​ച്ചു.

ത​ട്ടി​പ്പുകാരായ നീ​ര​വ് മോ​ദി​യും ല​ളി​ത് മോ​ദി​യും വി​ജ​യ് മ​ല്യ​യും വി​ദേ​ശ​ത്തേ​ക്കു ക​ട​ക്കാ​ൻ സ​ഹാ​യി​ച്ച​ത് മോ​ദി സ​ർ​ക്കാ​രാ​ണെ​ന്ന് എ​ഐ​സി​സി വ​ക്താ​വ് ര​ണ്‍ദീ​പ് സിം​ഗ് സു​ർ​ജേ​വാ​ല ചൂ​ണ്ടി​ക്കാ​ട്ടി.

ജോ​ർ​ജ് ക​ള്ളി​വ​യ​ലി​ൽ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.