സ്ഥാനാർഥികൾ ആശ്രിതരുടെ സ്വത്തും വെളിപ്പെടുത്തണം
സ്ഥാനാർഥികൾ ആശ്രിതരുടെ  സ്വത്തും വെളിപ്പെടുത്തണം
Saturday, February 17, 2018 1:05 AM IST
ന്യൂ​​ഡ​​ൽ​​ഹി: തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ മ​​ത്സ​​രി​​ക്കു​​ന്ന​​വ​​ർ ത​​ന്‍റെ സ്വ​​ത്തു​​ക്ക​​ളു​​ടെ വി​​വ​​ര​​ങ്ങ​​ൾ​​ക്കൊ​​പ്പം കു​​ടും​​ബ​​ത്തി​​ന്‍റെ​​യും ആ​​ശ്രി​​ത​​രു​​ടെ​​യും സ്വ​​ത്തു വി​​വ​​ര​​ങ്ങ​​ൾ കൂ​​ടി സ​​മ​​ർ​​പ്പി​​ക്ക​​ണ​​മെ​​ന്നു സു​​പ്രീം​കോ​​ട​​തി. സ്വ​​ത്തി​​ന്‍റെ​​യും വ​​രു​​മാ​​ന​​ത്തി​​ന്‍റെ​​യും ശ്രോ​​ത​​സ് കൂ​​ടി തെ​​ര​​ഞ്ഞെ​​ടു​​പ്പ് നാ​​മ​​നി​​ർ​​ദേ​​ശ പ​​ത്രി​​ക​​യ്ക്കൊ​​പ്പം കൈ​​മാ​​റ​​ണ​​മെ​​ന്നും കോ​​ട​​തി ഉ​​ത്ത​​ര​​വി​​ട്ടു.

തെ​​ര​​ഞ്ഞെ​​ടു​​പ്പ് പ​​രി​​ഷ്ക​​ര​​ണ​​വു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട് ലോ​​ക് പ്ര​​ഹ​​രി എ​​ന്ന സ​​ർ​​ക്കാ​​രി​​ത​​ര സം​​ഘ​​ട​​ന ന​​ൽ​​കി​​യ ഹ​​ർ​​ജി​​യി​​ലാ​​ണ് ജ​​സ്റ്റീ​​സ് ജെ. ​​ചെ​​ല​​മേ​​ശ്വ​​ർ അ​​ധ്യ​​ക്ഷ​​നാ​​യ ബെ​​ഞ്ചി​​ന്‍റെ ഉ​​ത്ത​​ര​​വ്.

ര​​ണ്ട് തെ​​ര​​ഞ്ഞെ​​ടു​​പ്പു​​ക​​ൾ​​ക്കി​​ട​​യി​​ൽ സ്ഥാ​​നാ​​ർ​​ഥി​​ക​​ളു​​ടെ സ്വ​​ത്തു​​ക്ക​​ൾ​​ക്കു​​ണ്ടാ​​കു​​ന്ന വ​​ർ​​ധ​​ന​​ രേ​​ഖ​​പ്പെ​​ടു​​ത്ത​​ണ​​മെ​​ന്നും രാ​​ഷ്‌​ട്രീ​യ നേ​​താ​​ക്ക​​ളു​​ടെ സ​​ന്പ​​ത്ത് വ​​ർ​​ധി​​ക്കു​​ന്ന​​തു പ​​രി​​ശോ​​ധി​​ക്ക​​ണ​​മെ​​ന്നും ആ​​വ​​ശ്യ​​പ്പെ​​ട്ടാ​​ണ് ലോ​​ക് പ്ര​​ഹ​​രി സു​​പ്രീം​കോ​​ട​​തി​​യി​​ൽ ഹ​​ർ​​ജി ന​​ൽ​​കി​​യ​​ത്. എം​​പി​​യാ​​യോ എം​​എ​​ൽ​​എ ആ​​യോ തെ​​ര​​ഞ്ഞെ​​ടു​​ക്ക​​പ്പെ​​ട്ട​​തി​​നു​ശേ​​ഷം ഇ​​വ​​രു​​ടെ സ്വ​​ത്ത് പത്തു നൂറും മടങ്ങ് വ​​ർ​​ധി​​ക്കു​​ന്ന​​ത് അ​​ന്വേ​​ഷി​​ക്കേ​​ണ്ട​​തു​​ണ്ടെ​​ന്നു വാ​​ദ​​ത്തി​​നി​​ടെ കോ​​ട​​തി ചൂ​​ണ്ടി​​ക്കാ​​ട്ടി​​യി​​രു​​ന്നു. അ​​ന്വേ​​ഷ​​ണം വേ​​ണോ​​യെ​​ന്നു തീ​​രു​​മാ​​നി​​ക്കേ​​ണ്ട​​തു പാ​​ർ​​ല​​മെ​ന്‍റാ​ണെ​​ന്നു ര​​ണ്ടം​​ഗ ബെ​​ഞ്ച് വ്യ​​ക്ത​​മാ​​ക്കി.


അ​​തേ​​സ​​മ​​യം, ഇ​​ക്കാ​​ര്യ​​ത്തി​​ൽ സ്ഥി​​ര​​മാ​​യൊ​​രു സം​​വി​​ധാ​​നം കൊ​​ണ്ടു​​വ​​രേ​​ണ്ട​​ത് അ​​ത്യാ​​വ​​ശ്യ​​മാ​​ണെ​​ന്നും കോ​​ട​​തി നി​​രീ​​ക്ഷി​​ച്ചു. ജ​​ന​​ങ്ങ​​ളു​​ടെ വോ​​ട്ട് തേ​​ടി വി​​ജ​​യി​​ച്ച​​യാ​​ൾ ത​​ന്‍റെ സ്വ​​ത്ത് വ​​ർ​​ധി​​പ്പി​​ക്കാ​​നാ​​ണ് ശ്ര​​മി​​ച്ചി​​ട്ടു​​ള്ള​​തെ​​ങ്കി​​ൽ അ​​ത്ത​​ര​​മാ​​ളു​​ക​​ൾ പി​​ന്നീ​​ട് ഒ​​രു തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ലും മ​​ത്സ​​രി​​ക്കാ​​തി​​രി​​ക്കാ​​ൻ ന​​ട​​പ​​ടി​​യെ​​ടു​​ക്കേ​​ണ്ട​​തു​​ണ്ട്. സ്ഥാ​​നാ​​ർ​​ഥി​​ക​​ൾ ത​​ങ്ങ​​ളു​​ടെ സ്വ​​ത്ത് വി​​വ​​ര​​ങ്ങ​​ൾ യ​​ഥാ​​വി​​ധി സ​​മ​​ർ​​പ്പി​​ച്ചി​​ല്ലെ​​ങ്കി​​ൽ അ​​യോ​​ഗ്യ​​ത ഏ​​ർ​​പ്പെ​​ടു​​ത്ത​​ണം: കോ​​ട​​തി അഭിപ്രായപ്പെട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.