ബോഫോഴ്സ് കേസ്: ജസ്റ്റീസ് ഖാൻവിൽക്കർ പിന്മാറി
ബോഫോഴ്സ് കേസ്: ജസ്റ്റീസ് ഖാൻവിൽക്കർ പിന്മാറി
Thursday, February 15, 2018 12:54 AM IST
ന്യൂ​ഡ​ൽ​ഹി: ബോ​ഫോ​ഴ്സ് കേ​സ് പ​രി​ഗ​ണി​ക്കു​ന്ന ബെ​ഞ്ചി​ൽ നി​ന്നു ജ​സ്റ്റീ​സ് എ.​എം. ഖാ​ൻ​വി​ൽ​ക്ക​ർ പിന്മാറി. ചീ​ഫ് ജ​സ്റ്റീ​സ് ദീ​പ​ക് മി​ശ്ര അ​ധ്യ​ക്ഷ​നാ​യ മൂ​ന്നം​ഗ ബെ​ഞ്ച് പ​രി​ഗ​ണി​ക്കാ​നി​രി​ക്കേ​യാ​ണ് ജ​ഡ്ജി യുടെ പിന്മാറ്റം. അതേസമയം ഇതിനുള്ള കാരണം വ്യക്തമല്ല. കേസ് മാ​ർ​ച്ച് 28നു ​പു​തി​യ ബെ​ഞ്ച് പ​രി​ഗ​ണി​ക്കു​മെ​ന്ന് ചീ​ഫ് ജ​സ്റ്റീ​സ് അ​റി​യി​ച്ചു.

കേ​സി​ൽ ഹി​ന്ദു​ജ ബ്ര​ദേ​ഴ്സ് അ​ട​ക്ക​മു​ള്ള പ്ര​തി​ക​ളെ കു​റ്റ​വി​മു​ക്ത​രാ​ക്കി​യ ഡ​ൽ​ഹി ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​നെ​തി​രേ സി​ബി​ഐ​യും ബി​ജെ​പി നേ​താ​വ് അ​ജ​യ് അ​ഗ​ർ​വാ​ളും ന​ൽ​കി​യ ഹ​ർ​ജി​ക​ളാ​ണ് സു​പ്രീം കോ​ട​തി പ​രി​ഗ​ണി​ക്കു​ന്ന​ത്. ്ള 64 കോ​ടി​യു​ടെ ബൊ​ഫോ​ഴ്സ് ആ​യു​ധ ഇ​ട​പാ​ടി​ൽ 2005 മേ​യി​ലാ​ണ് ഹി​ന്ദു​ജ ബ്ര​ദേ​ഴ്സി​നെ​യും ക​ന്പ​നി​യെ​യും ഡ​ൽ​ഹി ഹൈ​ക്കോ​ട​തി കു​റ്റ​വി​മു​ക്ത​രാ​ക്കി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.