മനോജ് ജലാനി ആയുഷ്മാൻ ഭാരത് മിഷൻ ഡയറക്ടർ
മനോജ് ജലാനി ആയുഷ്മാൻ ഭാരത് മിഷൻ ഡയറക്ടർ
Thursday, February 15, 2018 12:54 AM IST
ന്യൂ​ഡ​ൽ​ഹി: ആ​യു​ഷ്മാ​ൻ ഭാ​ര​ത് പ​ദ്ധ​തി​യു​ടെ മി​ഷ​ൻ ഡ​യ​റ​ക്ട​റാ​യി മ​നോ​ജ് ജ​ലാ​നി​യെ​യും ആ​യു​ഷ്മാ​ൻ ഭാ​ര​ത് സ്കീം ​ഡ​യ​റ​ക്ട​റാ​യി ഡോ. ​ദി​നേ​ശ് അ​റോ​റ​യെ​യും നി​യ​മി​ച്ചു. 10 കോ​ടി ദ​രി​ദ്ര-​ദു​ർ​ബ​ല​വി​ഭാ​ഗം കു​ടും​ബ​ങ്ങ​ൾ​ക്ക് ആ​രോ​ഗ്യ ഇ​ൻ​ഷ്വ​റ​ൻ​സ് ന​ല്കു​ന്ന പ​ദ്ധ​തി ആ​യു​ഷ്മാ​ൻ ഭാ​ര​തി​ന്‍റെ ഭാ​ഗ​മാ​ണ്.

ആ​രോ​ഗ്യ കു​ടും​ബ​ക്ഷേ​മ മ​ന്ത്രാ​ല​യ​ത്തി​ൽ അ​ഡീ​ഷ​ണ​ൽ സെ​ക്ര​ട്ട​റി​യാ​യ ജ​ലാ​നി 1987 ബാ​ച്ച് മ​ധ്യ​പ്ര​ദേ​ശ് കേ​ഡ​ർ ഐ​എ​എ​സ് ഓ​ഫീ​സ​റാ​ണ്. 2002 ബാ​ച്ച് കേ​ര​ള കേ​ഡ​ർ ഐ​എ​എ​സ് ഓ​ഫീ​സ​റാ​യ അ​റോ​റ ഇ​പ്പോ​ൾ നീ​തിി ആ​യോ​ഗി​ൽ ഡ​യ​റ​ക്ട​റാ​ണ്. ജൂ​ലൈ ഏ​ഴി​നു കേ​ന്ദ്ര ഡെ​പ്യൂ​ട്ടേ​ഷ​ൻ അ​വ​സാ​നി​ക്കും​വ​രെ​യാ​ണ് അ​റോ​റ​യു​ടെ നി​യ​മ​നം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.