തോമസ് ചാണ്ടി കായൽ കൈയേറ്റ കേസ്: ജസ്റ്റീസ് കുര്യൻ ജോസഫും പിന്മാറി
തോമസ് ചാണ്ടി കായൽ കൈയേറ്റ കേസ്: ജസ്റ്റീസ് കുര്യൻ ജോസഫും  പിന്മാറി
Saturday, January 20, 2018 12:44 AM IST
ന്യൂ​ഡ​ൽ​ഹി: കാ​യ​ൽ കൈ​യേ​റ്റ കേ​സി​ൽ കേ​ര​ള ഹൈ​ക്കോ​ട​തി വി​ധി​ക്കെ​തി​രേ തോ​മ​സ് ചാ​ണ്ടി ന​ൽ​കി​യ അ​പ്പീ​ലി​ൽ വാ​ദം കേ​ൾ​ക്കു​ന്ന​തി​ൽനി​ന്ന് സുപ്രീം കോടതി ജ​സ്റ്റീ​സ് കു​ര്യ​ൻ ജോ​സ​ഫ് പി​ന്മാ​റി. ഇ​തോ​ടെ ഈ ​കേ​സി​ൽനി​ന്നും മൂ​ന്നാ​മ​ത്തെ ജ​ഡ്ജി​യാ​ണു പി​ന്മാറു​ന്ന​ത്. ഇ​ന്ന​ലെ കേ​സ് പ​രി​ഗ​ണി​ച്ച​പ്പോ​ൾ താ​ൻ പി​ന്മാ​റു​ന്ന​താ​യി ജ​സ്റ്റീ​സ് കു​ര്യ​ൻ ജോ​സ​ഫ് അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. ജ​സ്റ്റീ​സു​മാ​രാ​യ എ.​എം. ഖാ​ൻ​വി​ൽ​ക​ർ, എ.​എം. സാപ്രേ എ​ന്നി​വ​രാ​ണ് നേ​ര​ത്തെ പി​ന്മാറി​യി​രു​ന്ന​ത്.

ജ​സ്റ്റീ​സു​മാ​രാ​യ ആ​ർ.​കെ. അ​ഗ​ർ​വാ​ൾ, എ.​എം. സാ​പ്രേ എ​ന്നി​വ​രു​ടെ ബെ​ഞ്ചി​നു മു​ന്പാ​കെ​യാ​ണ് കേ​സ് ആ​ദ്യം ലി​സ്റ്റ് ചെ​യ്തി​രു​ന്ന​ത്. എ​ന്നാ​ൽ, സാപ്രേയ്ക്കു മു​ന്പാ​കെ ഹാ​ജ​രാ​വാ​ൻ സാ​ധി​ക്കി​ല്ലെ​ന്ന് തോ​മ​സ് ചാ​ണ്ടി​യു​ടെ അ​ഭി​ഭാ​ഷ​ക​ൻ വി​വേ​ക് ത​ൻ​ക അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. വി​ഷ​യം ചീ​ഫ് ജ​സ്റ്റീ​സി​ന്‍റെ ബെ​ഞ്ചി​ന് മു​ന്പാ​കെ​യെ​ത്തി​യ​പ്പോ​ൾ അ​തി​ൽനി​ന്ന് ജ​സ്റ്റീ​സ് ഖ​ൻ​വി​ൽ​ക്ക​ർ പി​ന്മാ​റി. പ​ഴ​യ ബെ​ഞ്ചി​ലേ​ക്ക് ത​ന്നെ കേ​സെ​ത്തി​യെ​ങ്കി​ലും ജ​സ്റ്റി​സ് സാപ്രേ​യും പി​ന്മാറി.


മ​ധ്യ​പ്ര​ദേ​ശി​ൽനി​ന്നു​ള്ള ജ​സ്റ്റീ​സ് സ​ാപ്രേ​യു​ടെ നാ​ട്ടു​കാ​ര​നും സു​ഹൃ​ത്തു​മാ​യ​തി​നാ​ലാ​ണ് ഹാ​ജ​രാ​കാ​ൻ ക​ഴി​യി​ല്ലെ​ന്ന് വി​വേ​ക് ത​ൻ​ക പ​റ​ഞ്ഞി​രു​ന്ന​ത്. ജ​സ്റ്റീ​സ് ഖ​ൻ​വി​ൽ​ക്ക​റും മ​ധ്യ​പ്ര​ദേ​ശി​ൽനി​ന്നാ​ണ്. വി​വേ​ക് ത​ൻ​ക​ന​ൽ​കി​യ ക​ത്ത് പി​ൻ​വ​ലി​ക്കു​ന്ന​താ​യി തോ​മ​സ് ചാ​ണ്ടി​യു​ടെ അ​ഭി​ഭാ​ഷ​ക​ർ വീ​ണ്ടും ക​ത്ത് ന​ൽ​കി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.