പദ്മാവത് : സെൻസർ സർട്ടിഫിക്കറ്റ് റദ്ദാക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി
Saturday, January 20, 2018 12:44 AM IST
ന്യൂ​ഡ​ൽ​ഹി: വി​വാ​ദ ചി​ത്രം പ​ദ്മാ​വ​തി​ന് സെ​ൻ​സ​ർ ബോ​ർ​ഡ് ന​ൽ​കി​യ സ​ർ​ട്ടി​ഫി​ക്ക​റ്റ് റ​ദ്ദാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു ന​ൽ​കി​യ ഹ​ർ​ജി സു​പ്രീം​കോ​ട​തി ത​ള്ളി. വി​ഷ​യം അ​ടി​യ​ന്ത​ര​മാ​യി പ​രി​ഗ​ണി​ക്ക​ണം എ​ന്നാ​വ​ശ്യ​പ്പെ​ട്ടു ന​ൽ​കി​യ ഹ​ർ​ജി​യാ​ണു ചീ​ഫ് ജ​സ്റ്റീ​സ് ദീ​പ​ക് മി​ശ്ര അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ച് ത​ള്ളി​യ​ത്. സി​നി​മ​യു​ടെ പ്ര​ദ​ർ​ശ​നം ക്ര​മ​സ​മാ​ധാ​ന​ത്തി​നു പു​റ​മേ ജീ​വ​നും സ്വ​ത്തി​നും വ​ലി​യ ഭീ​ഷ​ണി ഉ​ണ്ടാ​ക്കു​മെ​ന്ന വാ​ദ​വും കോ​ട​തി പ​രി​ഗ​ണി​ച്ചി​ല്ല.

ക്ര​മ​സ​മാ​ധാ​നം നി​ല​നി​ർ​ത്തേ​ണ്ട​ത് കോ​ട​തി​യു​ടെ ജോ​ലി​യ​ല്ലെന്നും അ​തു സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്ത​മാ​ണെ​ന്നു​മാ​ണു ഹ​ർ​ജി ത​ള്ളി​ക്കൊ​ണ്ട് സു​പ്രീം​കോ​ട​തി ബെ​ഞ്ച് പ​റ​ഞ്ഞ​ത്. സി​നി​മ​യ്ക്ക് സം​സ്ഥാ​ന​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​യ വി​ല​ക്ക് നീ​ക്കി സു​പ്രീം​കോ​ട​തി വ്യാ​ഴാ​ഴ്ച ഉ​ത്ത​ര​വി​റ​ക്കി​യി​രു​ന്നു. സെ​ൻ​സ​ർ ബോ​ർ​ഡ് ഒ​രി​ക്ക​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​കി​ക്ക​ഴി​ഞ്ഞാ​ൽ അ​തി​ൽ പി​ന്നെ മ​റ്റൊ​രു ഇ​ട​പെ​ട​ലി​ന്‍റെ ആ​വ​ശ്യ​മി​ല്ലെ​ന്നും കോ​ട​തി ഇ​ന്ന​ലെ വ്യ​ക്ത​മാ​ക്കി.

ഗു​ജ​റാ​ത്ത്, രാ​ജ​സ്ഥാ​ൻ, ഹ​രി​യാ​ന, ഉ​ത്ത​രാ​ഖ​ണ്ഡ് സ​ർ​ക്കാ​രു​ക​ൾ ഏ​ർ​പ്പെ​ടു​ത്തിയ വി​ല​ക്ക് നീ​ക്കിവ്യാ​ഴാ​ഴ്ച സി​നി​മ രാ​ജ്യ​വ്യാ​പ​ക​മാ​യി റീ​ലീ​സ് ചെ​യ്യാ​ൻ സു​പ്രീം​കോ​ട​തി വ​ഴി​യൊ​രു​ക്കി​യി​രു​ന്നു. മ​റ്റു സം​സ്ഥാ​ന​ങ്ങ​ളോ​ടും സി​നി​മാ പ്ര​ദ​ർ​ശ​നം ന​ട​ക്കു​ന്ന സ​മ​യ​ത്ത് ക്ര​മ​സ​മാ​ധാ​നം ഉ​റ​പ്പു വ​രു​ത്ത​ണ​മെ​ന്നും സി​നി​മയ്​ക്കുമേ​ൽ നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്ത​രു​തെ​ന്നും നി​ർ​ദേ​ശി​ച്ചി​രു​ന്നു.


അ​തി​നി​ടെ, സി​നി​മ​യ്ക്കെ​തി​രേ അ​നൗ​ദ്യോ​ഗി​ക​മാ​യി രാ​ജ്യ​വ്യാ​പ​ക വി​ല​ക്ക് വേ​ണ​മെ​ന്ന നി​ല​പാ​ടി​ൽ ര​ജ​പു​ത് ക​ർ​ണി സേ​ന ഉ​റ​ച്ചു നി​ൽ​ക്കു​ക​യാ​ണ്. സു​പ്രീം​കോ​ട​തി ഉ​ത്ത​ര​വു​ണ്ടെ​ങ്കി​ലും സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ സി​നി​മ​യ്ക്ക് വി​ല​ക്കേ​ർ​പ്പെ​ടു​ത്ത​ണ​മെ​ന്നാ​ണു ​സേ​ന​യു​ടെ സ്ഥാ​പ​ക നേ​താ​വ് ലോ​കേ​ന്ദ്ര സിം​ഗ് കാ​ൽ​വി പ​റ​ഞ്ഞ​ത്. സി​നി​മ റി​ലീ​സ് ചെ​യ്താ​ൽ ചി​റ്റോ​ർ​ഗ​ഡി​ൽ വ​നി​ത​ക​ൾ ആ​ത്മാ​ഹുതി ന​ട​ത്തു​മെ​ന്ന ഭീ​ഷ​ണി​യും ഇ​വ​ർ ഉ​യ​ർ​ത്തു​ന്നു​ണ്ട്. ജ​നു​വ​രി 25നാ​ണ് സെ​ൻ​സ​ർ​ ബോ​ർ​ഡ് നി​ർ​ദേ​ശി​ച്ച മാ​റ്റ​ങ്ങ​ളു​മാ​യി പ​ദ്മാ​വ​ത് റി​ലീ​സിം​ഗി​നൊ​രു​ങ്ങു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.