പാസ്പോർട്ട് കാനഡയ്ക്കു പറന്നു, ബഹറിൻ യാത്രക്കാരൻ ഡൽഹിയിൽ കുടുങ്ങി‌
പാസ്പോർട്ട് കാനഡയ്ക്കു പറന്നു, ബഹറിൻ യാത്രക്കാരൻ ഡൽഹിയിൽ കുടുങ്ങി‌
Tuesday, January 16, 2018 12:42 AM IST
ന്യൂ​ഡ​ൽ​ഹി: പാ​സ്പോ​ർ​ട്ട് അ​ട​ങ്ങി​യ ബാ​ഗ് മ​റ്റൊ​രു യാ​ത്ര​ക്കാ​ര​ൻ മാ​റി​യെ​ടു​ത്തു കാ​ന​ഡ​യി​ലേ​ക്കു പ​റ​ന്ന​തു​മൂ​ലം ബ​ഹ​റി​നി​ലേ​ക്കു പോ​കേ​ണ്ട പ്ര​വാ​സി ഇ​ന്ത്യ​ക്കാ​ര​ൻ മൂ​ന്നു ദി​വ​സ​മാ​യി ഡ​ൽ​ഹി വി​മാ​ന​ത്താ​വ​ള​ത്തി​ൽ കു​ടു​ങ്ങി. അ​മേ​രി​ക്ക​ൻ പൗ​ര​ത്വ​മു​ള്ള ല​ക്നോ സ്വ​ദേ​ശി സ​ത്യേ​ന്ദ്ര സിം​ഗ് ആ​ണു വി​മാ​ന​ത്താ​വ​ള​ത്തി​ൽനി​ന്നു പു​റ​ത്തു ക​ട​ക്കാ​നാ​കാ​തെ വിഷ മിച്ചത്.

ശ​നി​യാ​ഴ്ച​യാ​ണു ബ​ഹ​റി​നി​ലേ​ക്കു പോ​കേ​ണ്ട സ​ത്യേ​ന്ദ്ര സിം​ഗ് ല​ക്നോ​യി​ൽനി​ന്നു ഡ​ൽ​ഹി ഇ​ന്ദി​രാ​ഗാ​ന്ധി വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തി​യ​ത്. സു​ര​ക്ഷാപ​രി​ശോ​ധ​നയ്​ക്ക് വ​ൻ തി​ര​ക്കാ​യി​രു​ന്നു. പ​രി​ശോ​ധ​ന​യ്ക്കാ​യി പാ​സ്പോ​ർ​ട്ട് അ​ട​ങ്ങി​യ ബാ​ഗ് സ്കാ​ന​റി​ൽ വ​ച്ചു. എ​ന്നാ​ൽ, പ​രി​ശോ​ധ​ന ക​ഴി​ഞ്ഞു നോ​ക്കു​ന്പോ​ൾ ബാ​ഗ് കാ​ണാ​നി​ല്ല. ഉ​ട​ൻ ത​ന്നെ സു​ര​ക്ഷാ വി​ഭാ​ഗ​ത്തി​ൽ വി​വ​രം അ​റി​യി​ച്ചു. തു​ട​ർ​ന്നു സി​സി ടി​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണു സ​ത്യേ​ന്ദ്ര​യു​ടെ ബാ​ഗ് എ​യ​ർ കാ​ന​ഡ വി​മാ​ന​ത്തി​ലെ ഒരു യാ​ത്ര​ക്കാ​ര​ൻ മാ​റി​യെ​ടു​ത്തു​വെ​ന്നു വ്യ​ക്ത​മാ​യ​ത്.

അ​പ്പോ​ഴേ​ക്കും എ​യ​ർ കാ​ന​ഡ വി​മാ​നം പ​റ​ന്നു​യ​ർ​ന്നി​രു​ന്നു. എ​യ​ർ കാ​ന​ഡ​യി​ൽ പു​റ​പ്പെ​ട്ട യാ​ത്ര​ക്കാ​ര​ൻസ്വ​ന്തം ബാ​ഗ് എ​ടു​ക്കാ​തെ​യാ​ണ് സ​ത്യേ​ന്ദ്ര​യു​ടെ ബാ​ഗു​മാ​യി കാ​ന​ഡ​യ്ക്കു പ​റ​ന്ന​ത്.


പ​ണ​മോ മാ റ്റാൻ വ​സ്ത്ര​ങ്ങ​ളോ ഇ​ല്ലാ​തെ സ​ത്യേ​ന്ദ്ര ശ​നി​യാ​ഴ്ച വി​മാ​ന​ത്താ​വ​ള​ത്തി​ലെ ടെ​ർ​മി​ന​ലി​ലെ ത​റ​യി​ൽ കി​ട​ന്നു. സു​ര​ക്ഷാ കാ​ര​ണ​ങ്ങ​ളാ​ൽ ഇ​യാ​ൾ​ക്ക് ടെ​ർ​മി​ന​ലി​നു പു​റ​ത്തു പോ​കാ​ൻ അ​നു​മ​തി ഉ​ണ്ടാ​യി​രു​ന്നി​ല്ല. ല​ക്നോ വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​മി​ഗ്രേ​ഷ​ൻ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​യി​രു​ന്ന​തു​കൊ​ണ്ട് സ​ത്യേ​ന്ദ്ര​യ്ക്കു തി​രി​കെ മ​ട​ങ്ങാ​നും ക​ഴി​യി​ല്ല.

പി​ന്നീ​ട് വീ​ട്ടു​കാ​രെ വി​വ​രം അ​റി​യി​ച്ച​പ്പോ​ൾ ആ​ഹാ​ര​ത്തി​നും മ​റ്റു​മു​ള്ള പ​ണം അ​യ​ച്ചു കൊ​ടു​ത്തു. എ​ന്നാ​ൽ, വി​മാ​ന​ത്താ​വ​ള​ത്തി​നു​ള്ളി​ൽത​ന്നെ ക​ഴി​യേ​ണ്ട​തി​നാ​ൽ ബ​ന്ധു​ക്ക​ളു​മാ​യി കൂ​ടി​ക്കാ​ണാ​ൻ ക​ഴി​യി​ല്ല. ഞാ​യ​റാ​ഴ്ച എ​യ​ർ ഇ​ന്ത്യ​യു​ടെ ലോ​ഞ്ചി​ലേ​ക്ക് സ​ത്യേ​ന്ദ്ര​യെ മാ​റ്റി.
ല​ക്നോ​യി​ൽ ക​ഴി​യു​ന്ന മാ​താ​പി​താ​ക്ക​ളെ കാ​ണാ​നാ​ണു സ​ത്യേ​ന്ദ്ര സിം​ഗ് എ​ത്തി​യ​ത്. പാ​സ്പോ​ർ​ട്ട് കൈ​വ​ശം ഇ​ല്ലാ​ത്ത​തി​നാ​ൽ അ​ദ്ദേ​ഹ​ത്തെ മ​ട​ക്കി അ​യയ്​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്നാ​ണു സി​ഐ​എ​സ്എ​ഫ് പ​റ​ഞ്ഞ​ത്. ഒ​ടു​വി​ൽ ഇ​ന്ന​ലെ എ​യ​ർ കാ​ന​ഡ വി​മാ​ന​ത്തി​ൽ സ​ത്യേ​ന്ദ്ര​യു​ടെ പാ​സ്പോ​ർ​ട്ടും ബാ​ഗും ഡ​ൽ​ഹി​യി​ൽ തി​രി​ച്ചെ​ത്തി. ഒ​ടു​വി​ൽ ഇ​ന്ന​ലെ രാ​ത്രി സ​ത്യേ​ന്ദ്ര സിം​ഗ് ബ​ഹറി​നി​ലേ​ക്കു പ​റ​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.