തോമസ് ചാണ്ടിയുടെ അപ്പീൽ: ജസ്റ്റീസ് സാപ്രേ പിന്മാറി
തോമസ് ചാണ്ടിയുടെ അപ്പീൽ: ജസ്റ്റീസ് സാപ്രേ പിന്മാറി
Tuesday, January 16, 2018 12:42 AM IST
ന്യൂ​ഡ​ൽ​ഹി: കാ​യ​ൽ കൈ​യേ​റി​യ കേ​സി​ൽ ഹൈ​ക്കോ​ട​തി വി​ധി​ക്കെ​തി​രേ തോ​മ​സ് ചാ​ണ്ടി ന​ൽ​കി​യ അ​പ്പീ​ൽ കേ​ൾ​ക്കു​ന്ന​തി​ൽ നി​ന്ന് ജ​സ്റ്റീ​സ് എ.​എം സാപ്രേ പി​ന്മാ​റി.

കേ​സി​ൽ ജ​സ്റ്റീ​സ് സാ​പ്രേ​യ്ക്കു മു​ന്നി​ൽ ഹാ​ജ​രാ​കാൻ സാ​ധി​ക്കി​ല്ലെ​ന്ന് തോ​മ​സ് ചാ​ണ്ടി​യു​ടെ അ​ഭി​ഭാ​ഷ​ക​ൻ വി​വേ​ക് ത​ൻ​ക അ​റി​യി​ച്ചി​രു​ന്നു. തു​ട​ർ​ന്ന് വി​ഷ​യം ചീ​ഫ് ജ​സ്റ്റീ​സി​ന്‍റെ ബെ​ഞ്ചി​നു മു​ന്നി​ലെ​ത്തി​യ​പ്പോ​ൾ വാ​ദം കേ​ൾ​ക്കു​ന്ന​തി​ൽ നി​ന്ന് ജ​സ്റ്റീ​സ് എ.​എം. ഖാ​ൻ​വി​ൽ​ക്ക​റും പി​ന്മാറി​യി​രു​ന്നു.

ഈ ​മാ​സം 19ന് ​കേ​സ് സു​പ്രീം​കോ​ട​തി​യു​ടെ മ​റ്റൊ​രു ബെ​ഞ്ച് പ​രി​ഗ​ണി​ക്കും. ജ​സ്റ്റീ​സ് സാപ്രേ​യും വി​വേ​ക് ത​ൻ​ക​യും മ​ധ്യ​പ്ര​ദേ​ശി​ൽ നി​ന്നു​ള്ള​വ​രും സു​ഹൃ​ത്തു​ക്ക​ളു​മാ​ണ്. അ​തു​കൊ​ണ്ടാ​കാം സാപ്രേയ്ക്കു മു​ന്പാ​കെ ഹാ​ജ​രാ​വാ​ൻ ക​ഴി​യി​ല്ലെ​ന്ന് ത​ൻ​ക അ​റി​യി​ച്ച​തെ​ന്ന് ക​രു​തു​ന്നു. ജ​സ്റ്റീ​സ് ഖാ​ൻ​വി​ൽ​ക​റും മ​ധ്യ​പ്ര​ദേ​ശി​ൽ നി​ന്നാ​ണ്.

കാ​യ​ൽ കൈ​യേ​റ്റ വി​ഷ​യ​ത്തി​ൽ ത​നി​ക്കെ​തി​രാ​യ ജി​ല്ലാ ക​ള​ക്ട​റു​ടെ റി​പ്പോ​ർ​ട്ട് റ​ദ്ദാ​ക്ക​ണ​മെ​ന്ന തോ​മ​സ് ചാ​ണ്ടി​യു​ടെ ആ​വ​ശ്യം ഹൈ​ക്കോ​ട​തി ത​ള്ളി​യി​രു​ന്നു. ഹ​ർ​ജി ത​ള്ളി​ക്കൊ​ണ്ട് തോ​മ​സ് ചാ​ണ്ടി​ക്കെ​തി​രാ​യ പ​രാ​മ​ർ​ശ​ങ്ങ​ളും ഹൈ​ക്കോ​ട​തി ന​ട​ത്തി​യ​തി​നെ​ത്തു​ട​ർ​ന്ന് അ​ദ്ദേ​ഹ​ത്തി​ന് മ​ന്ത്രി​സ്ഥാ​നം രാ​ജി​വ​യ്ക്കേ​ണ്ടി​വ​ന്നു. തു​ട​ർ​ന്നാ​ണ് ഹൈ​ക്കോ​ട​തി വി​ധി​ക്കെ​തി​രേ തോ​മ​സ് ചാ​ണ്ടി സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ച​ത്. ജ​സ്റ്റീ​സു​മാ​രാ​യ ആ​ർ.​കെ അ​ഗ​ർ​വാ​ൾ, സാപ്രേ എ​ന്നി​വ​രു​ടെ മു​ന്നി​ലാ​ണ് കേ​സെ​ത്തി​യ​ത്. എ​ന്നാ​ൽ സാ​പ്രേ​യ്ക്കു മു​ന്പാ​കെ ഹാ​ജ​രാ​കാ​നാ​കി​ല്ലെ​ന്നു​കാ​ട്ടി വി​വേ​ക് ത​ൻ​ക ക​ത്ത് ന​ൽ​കി. ഈ ​ക​ത്ത് കോ​ട​തി​യ​ല​ക്ഷ്യ​മാ​ണെ​ന്ന് കേ​സി​ൽ ത​ട​സ ഹ​ർ​ജി ന​ൽ​കി​യ സി​പി​ഐ അം​ഗം ടി.​എ​ൻ. മു​കു​ന്ദ​ന്‍റെ അ​ഭി​ഭാ​ഷ​ക​ൻ വി.​കെ ബി​ജു​വും ചൂ​ണ്ടി​ക്കാ​ട്ടി. തുടർന്നു ക​ത്ത് പി​ൻ​വ​ലി​ക്കു​ന്ന​താ​യി തോ​മ​സ് ചാ​ണ്ടി​യു​ടെ അ​ഭി​ഭാ​ഷ​ക​ർ ക​ഴി​ഞ്ഞ ദി​വ​സം കോ​ട​തി​യെ അ​റി​യി​ച്ചി​രു​ന്നു.


പി​ന്നീ​ട്, മു​തി​ർ​ന്ന അ​ഭി​ഭാ​ഷ​ക​ൻ മു​കു​ൾ റോ​ഹ്ത്ത​ഗി​യാ​ണ് തോ​മ​സ് ചാ​ണ്ടി​ക്കുവേ​ണ്ടി ഹാ​ജ​രാ​യ​ത്. തി​ങ്ക​ളാ​ഴ്ച റോ​ഹ്ത്ത​ഗി വാ​ദം ആ​രം​ഭി​ച്ച​പ്പോ​ൾ ത​ന്നെ താ​ൻ കേ​സ് കേ​ൾ​ക്കു​ന്നി​ല്ലെ​ന്ന് ജ​സ്റ്റീ​സ് സാപ്രേ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.