പാക് പിന്തുണയോടെയുള്ള ഭീകരവാദം, ശക്തമായ നടപടി സ്വീകരിക്കും: കരസേനാ മേധാവി
പാക് പിന്തുണയോടെയുള്ള ഭീകരവാദം, ശക്തമായ നടപടി സ്വീകരിക്കും: കരസേനാ മേധാവി
Tuesday, January 16, 2018 12:42 AM IST
ന്യൂ​​​​ഡ​​​​ൽ​​​​ഹി: അ​​​​യ​​​​ൽ​​​​രാ​​​​ജ്യ​​​​ത്തി​​​​ന്‍റെ പി​​​​ന്തു​​​​ണ​​​​യോ​​​​ടെ ജ​​​​മ്മു കാ​​​​ഷ്മീ​​​​രി​​​​ൽ ഭീ​​​​ക​​​​ര​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​നം അ​​​​നു​​​​വ​​​​ദി​​​​ക്കി​​​​ല്ലെ​​​​ന്നും പ്ര​​​​കോ​​​​പ​​​​നം തു​​​​ട​​​​ർ​​​​ന്നാ​​​​ൽ പാ​​​​ഠം പ​​​​ഠി​​​​പ്പി​​​​ക്കു​​​​മെ​​​​ന്നും ക​​​​ര​​​​സേ​​​​നാ മേ​​​​ധാ​​​​വി ജ​​​​ന​​​​റ​​​​ൽ ബി​​​​പി​​​​ൻ റാ​​​​വ​​​​ത്ത്. നി​​​​യ​​​​ന്ത്ര​​​​ണ രേ​​​​ഖ​​​​യി​​​​ലൂ​​​​ടെ ഇ​​​​ന്ത്യ​​​​യി​​​​ലേ​​​​ക്കു നു​​​​ഴ​​​​ഞ്ഞു​​​​ക​​​​യ​​​​റാ​​​​ൻ ഭീ​​​​ക​​​​ര​​​​ർ​​​​ക്കു പാ​​​​ക് സൈ​​​​ന്യം സ​​​​ഹാ​​​​യം ന​​​​ല്കു​​​​ന്നു​​​​ണ്ട്. ഇ​​​​ത്ത​​​​രം നീ​​​​ക്ക​​​​ങ്ങ​​​​ൾ​​​​ക്കെ​​​​തി​​​​രേ സൈ​​​​ന്യം ഫ​​​​ല​​​​പ്ര​​​​ദ​​​​മാ​​​​യ ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ സ്വീ​​​​ക​​​​രി​​​​ക്കു​​​​ന്നു​​​​ണ്ട്.

പ്ര​​​​കോ​​​​പ​​​​നം തു​​​​ട​​​​ർ​​​​ന്നാ​​​​ൽ സൈ​​​​ന്യം മ​​​​റ്റു മാ​​​​ർ​​​​ഗ​​​​ങ്ങ​​​​ൾ സ്വീ​​​​ക​​​​രി​​​​ക്കു​​​​മെ​​​​ന്ന് ആ​​​​ർ​​​​മി ദി​​​​ന​​​​ത്തി​​​​ൽ സൈ​​​​നി​​​​ക​​​​രെ അ​​​​ഭി​​​​സം​​​​ബോ​​​​ധ​​​​ന ചെ​​​​യ്ത് അ​​​​ദ്ദേ​​​​ഹം പ​​​​റ​​​​ഞ്ഞു. ‍ യ​​​​ഥാ​​​​ർ​​​​ഥ നി​​​​യ​​​​ന്ത്ര​​​​ണ രേ​​​​ഖ​​​​യി​​​​ൽ ചൈ​​​​ന സം​​​​ഘ​​​​ർ​​​​ഷം സൃ​​​​ഷ്ടി​​​​ക്കു​​​​ന്നു​​​ണ്ടെ​​​ന്നും സൈ​​​​ന്യം ഇ​​​​തി​​​​നെ​​​​തി​​​​രേ ശ​​​​ക്ത​​​​മാ​​​​യ ന​​​​ട​​​​പ​​​​ടി സ്വീ​​​​ക​​​​രി​​​​ക്കു​​​​ണ്ടെ​​​​ന്നും റാ​​​​വ​​​​ത്ത് വ്യ​​​​ക്ത​​​​മാ​​​​ക്കി. ഭീ​​​​ക​​​​ര​​​​രും അ​​​​വ​​​​രെ നി​​​​യ​​​​ന്ത്രി​​​​ക്കു​​​​ന്ന​​​​വ​​​​രും പു​​​​തി​​​​യ ത​​​​ന്ത്ര​​​​ങ്ങ​​​​ളി​​​​ലൂ​​​​ടെ​​​​യാ​​​​ണ് രാ​​​​ജ്യ​​​​ത്ത് പ്ര​​​​ശ്ന​​​​ങ്ങ​​​​ൾ സൃ​​​​ഷ്ടി​​​​ക്കു​​​​ന്ന​​​​ത്. അ​​​​മ​​​​ർ​​​​നാ​​​​ഥ് തീ​​​​ർ​​​​ഥാ​​​​ട​​​​ക​​​​ർ​​​​ക്കു നേ​​​​രേയും ജ​​​​മ്മു കാ​​​​ഷ്മീ​​​​രി​​​​ലെ സൈ​​​​നി​​​​ക​​​​ർക്കും പോ​​​​ലീ​​​​സിനും നേ​​​​രേ​​​​യു​​​​ള്ള ആ​​​​ക്ര​​​​മ​​​​ണ​​​​ങ്ങ​​​​ളും ല​​​​ഫ്. ഉ​​​​മ​​​​ർ ഫ​​​​യ​​​​സി​​​​ന്‍റെ വ​​​​ധ​​​​വും രാ​​​​ഷ്‌​​​​ട്ര​​​​ത്തി​​​​ന്‍റെ സു​​​​ര​​​​ക്ഷ ത​​​ക​​​ർ​​​ക്കാ​​​നും സ​​​​മൂ​​​​ഹ​​​​ത്തെ ഭി​​​​ന്നി​​​​പ്പി​​​ക്കാ​​​നു​​​മു​​​ള്ള ശ്ര​​​​മ​​​​ങ്ങ​​​​ളാ​​​​ണ്. രാ​​​​ഷ്‌​​​ട്ര​​​​ത്തി​​​​നു​​​​നേ​​​​രേ​​​​യു​​​​ള്ള ആ​​​​ക്ര​​​​മണ​​​​ങ്ങ​​​​ൾ നേ​​​രി​​​ടു​​​ന്ന​​​തി​​​ൽ സൈ​​​​ന്യം സു​​​​ശ​​​​ക്ത​​​​മാ​​​​ണെ​​​​ന്നും ജ​​​​ന​​​​റ​​​​ൽ ബി​​​​പി​​​​ൻ റാ​​​​വ​​​​ത്ത് പ​​​​റ​​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.