ഹരിയാനയിൽ ദളിത് പെണ്‍കുട്ടിയെ കൂട്ടമാനഭംഗം ചെയ്തു കൊലപ്പെടുത്തി
ഹരിയാനയിൽ ദളിത് പെണ്‍കുട്ടിയെ കൂട്ടമാനഭംഗം ചെയ്തു കൊലപ്പെടുത്തി
Tuesday, January 16, 2018 12:41 AM IST
ന്യൂ​ഡ​ൽ​ഹി: ഹ​രി​യാ​ന​യി​ലെ ജി​ന്ദ് ജി​ല്ല​യി​ൽ ദ​ളി​ത് വി​ഭാ​ഗ​ത്തി​ൽ പെ​ട്ട പെ​ണ്‍കു​ട്ടി​യെ കൂ​ട്ട​മാ​ന​ഭം​ഗം ചെ​യ്തു കൊ​ല​പ്പെ​ടു​ത്തി​യ നി​ല​യി​ൽ ക​ണ്ടെ​ത്തി. മാ​ന​ഭം​ഗ​ത്തി​നു പു​റ​മേ പെ​ണ്‍കു​ട്ടി ക്രൂ​ര പീ​ഡ​ന​ങ്ങ​ൾ​ക്ക് ഇ​ര​യാ​യി​ട്ടു​ണ്ടെ​ന്ന് മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ടം ചെ​യ്ത റോ​ഹ്ത​ക്ക് മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ഡോ​ക്ട​ർ​മാ​ർ പ​റ​ഞ്ഞു. ര​ഹ​സ്യ​ഭാ​ഗ​ത്തി​ലൂ​ടെ ക​യ​റ്റി​യ ക​ന്പി ക​ര​ൾ വ​രെ ത​ക​ർ​ത്തു എ​ന്നാ​ണു ഡോ​ക്ട​ർ​മാ​ർ പ​റ​ഞ്ഞ​ത്.

ഹ​രി​യാ​ന​യി​ലെ കു​രു​ക്ഷേ​ത്ര​യി​ൽനി​ന്ന് ക​ഴി​ഞ്ഞ ഒ​ന്പ​തി​നാ​ണു പെ​ണ്‍കു​ട്ടി​യെ കാ​ണാ​താ​യ​ത്. പ​ത്തി​ന് പി​താ​വ് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു. വെ​ള്ളി​യാ​ഴ്ച​യാ​ണ് ജി​ന്ദി​ൽനി​ന്നും മൃ​ത​ദേ​ഹം ക​ണ്ടെ​ടു​ത്ത​ത്. ശ​നി​യാ​ഴ്ച പോ​സ്റ്റ്മോ​ർ​ട്ടം ന​ട​ത്തി. പെ​ണ്‍കു​ട്ടി​യു​ടെ ശ​രീ​ര​ത്തി​ൽ ഗു​രു​ത​ര​മാ​യ 19 മു​റി​വു​ക​ൾ ക​ണ്ടെ​ത്തി​. ര​ണ്ടോ മൂ​ന്നോ പേ​ർ ചേ​ർ​ന്ന് ആ​ക്ര​മി​ച്ച​താ​യാ​ണു വ്യ​ക്ത​മാ​യി​രി​ക്കു​ന്ന​ത്. മാ​ന​ഭം​ഗ​ത്തി​നു പു​റ​മേ ക്രൂ​ര​മാ​യി പീ​ഡി​പ്പി​ക്കു​ക​യും മു​റി​വേ​ൽ​പ്പി​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്.


ജി​ന്ദ് ജി​ല്ല​യി​ലെ ബു​ദ്ധ​ഖേ​ര ഗ്രാ​മ​ത്തി​ലെ ക​നാ​ൽ പ​രി​സ​ര​ത്തുനി​ന്നാ​ണു മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. മ​റ്റെ​വി​ടെ​യോ വ​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം ഇ​വി​ടെ ത​ള്ളി​യ​താ​ണെ​ന്നു ക​രു​തു​ന്നു. കൊ​ല​പാ​ത​ക​ത്തി​നും തെ​ളി​വു​ക​ൾ ന​ശി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച​തി​നു​മാ​ണു പോ​ലീ​സ് കേ​സെ​ടു​ത്തി​ട്ടു​ള്ള​ത്.

പെ​ണ്‍കു​ട്ടി​യെ കാ​ണാ​താ​യ അ​തേ ​ദി​വ​സം ഗ്രാ​മ​ത്തി​ൽനി​ന്നു കാ​ണാ​താ​യ യു​വാ​വി​നെ പോ​ലീ​സ് സം​ശ​യി​ക്കുന്നതായി റി പ്പോർട്ടുണ്ട്. ക​ഴു​ത്തി​ലു​ണ്ടാ​യി​രു​ന്ന ലോ​ക്ക​റ്റാ​ണ് മൃ​ത​ദേ​ഹം തി​രി​ച്ച​റി​യാ​ൻ സ​ഹാ​യി​ച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.