രാഹുൽ അമരത്ത്
രാഹുൽ അമരത്ത്
Saturday, December 16, 2017 2:47 PM IST
ന്യൂ​ഡ​ൽ​ഹി: കോ​ണ്‍ഗ്ര​സി​ൽ പു​തു​യു​ഗ​പ്പി​റ​വി കു​റി​ച്ച് രാ​ഹു​ൽ ഗാ​ന്ധി പാ​ർ​ട്ടി പ്ര​സി​ഡ​ന്‍റാ​യി ചു​മ​ത​ല​യേ​റ്റു. കോ​ണ്‍ഗ്ര​സ് ആ​സ്ഥാ​ന​ത്തും പു​റ​ത്തും ആ​വേ​ശ​ത്തി​ര​യി​ള​ക്കി​യെ​ത്തി​യ നൂ​റുക​ണ​ക്കി​നു നേ​താ​ക്ക​ളെ​യും പ്ര​വ​ർ​ത്ത​ക​രെ​യും സ്ഥാ​ന​മൊ​ഴി​ഞ്ഞ അ​മ്മ സോ​ണി​യ ഗാ​ന്ധി​യെ​യും സാ​ക്ഷിനി​ർ​ത്തി​യാ​ണ് നാ​ല്പ​ത്തേ​ഴു​കാ​ര​നാ​യ രാ​ഹു​ൽ കോ​ണ്‍ഗ്ര​സ് തെ​ര​ഞ്ഞെ​ടു​പ്പ് അ​ഥോ​റി​റ്റി ചെ​യ​ർ​മാ​നാ​യ മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​നി​ൽനി​ന്ന് അ​ധി​കാ​രരേ​ഖ ഏ​റ്റു​വാ​ങ്ങി അ​ധ്യ​ക്ഷ പ​ദ​മേ​റ്റ​ത്.

ഡ​ൽ​ഹി അ​ക്ബ​ർ റോ​ഡി​ലെ എ​ഐ​സി​സി ആ​സ്ഥാ​ന​ത്ത് രാ​വി​ലെ 11നു ​ന​ട​ന്ന ച​ട​ങ്ങി​ൽ സോ​ണി​യ​യ്ക്കു പു​റമേ മു​ൻ പ്ര​ധാ​ന​മ​ന്ത്രി ഡോ. ​മ​ൻ​മോ​ഹ​ൻ സിം​ഗ്, പ്ര​വ​ർ​ത്ത​കസ​മി​തി അം​ഗ​ങ്ങ​ൾ, പാ​ർ​ട്ടി മു​ഖ്യ​മ​ന്ത്രി​മാ​ർ, പി​സി​സി അ​ധ്യ​ക്ഷ​ന്മാ​ർ, മു​ൻ മു​ഖ്യ​മ​ന്ത്രി​മാ​ർ, എം​പി​മാ​ർ തു​ട​ങ്ങി പ്ര​മു​ഖ നേ​താ​ക്ക​ളെ​ല്ലാം പ​ങ്കെ​ടു​ത്തു. സ​ഹോ​ദ​രി പ്രി​യ​ങ്ക ഗാ​ന്ധി ഭ​ർ​ത്താ​വ് റോ​ബ​ർ​ട്ട് വ​ധേ​ര​യോ​ടൊ​പ്പം സ്റ്റേ​ജി​നു താ​ഴെ സൈ​ഡി​ലാ​യി മു​ന്നി​ലെ നി​ര​യി​ൽ ഇ​രു​ന്നാ​ണ് രാ​ഹു​ലി​ന്‍റെ പ​ദ​വി​യേ​റ്റെ​ടു​ക്ക​ലി​നു സാ​ക്ഷി​യാ​യ​ത്. ഡോ​ക്ട​ർ​മാ​ർ ക​ർ​ശ​ന​മാ​യി വി​ശ്ര​മം നി​ർ​ദേ​ശ​ച്ച​തി​നാ​ൽ മു​തി​ർ​ന്ന നേ​താ​വ് എ.​കെ. ആ​ന്‍റ​ണി​ക്ക് ഡ​ൽ​ഹി​യി​ലെ വ​സ​തി​യി​ലി​രു​ന്ന് ടെ​ലി​വി​ഷ​നി​ലൂടെ ച​ട​ങ്ങു​ക​ൾ കാ​ണേ​ണ്ടി വ​ന്നു.


കോ​ണ്‍ഗ്ര​സി​നെ ര​ണ്ടു ദ​ശ​ക​ത്തോ​ളം ന​യി​ച്ച ശേ​ഷം ചു​മ​ത​ല​യൊ​ഴി​ഞ്ഞ അ​മ്മ സോ​ണി​യ ഗാ​ന്ധി​യു​ടെ അ​രി​കി​ലെ​ത്തി നെ​റു​ക​യി​ൽ ചും​ബി​ച്ച ശേ​ഷ​മാ​ണ് രാ​ഹു​ൽ ചു​മ​ത​ല​യേ​റ്റ​ത്. വി​കാ​ര​നി​ർ​ഭ​ര​മാ​യി സോ​ണി​യ മ​ക​നെ കെ​ട്ടി​പ്പു​ണ​ർ​ന്നു പുറത്തു കൈ​ത​ട്ടി അ​ഭി​ന​ന്ദി​ക്കു​ക​യും ചെ​യ്തു. കോ​ണ്‍ഗ്ര​സി​നെ ന​യി​ക്കാ​ൻ രാ​ഹു​ൽ പ്രാ​പ്ത​നാ​ണെ​ന്നും വ്യ​ക്തി​പ​ര​മാ​യി പോ​ലും നേ​രി​ട്ട അ​ധി​ക്ഷേ​പ​ങ്ങ​ളി​ൽ നി​ന്ന് രാ​ഹു​ൽ കരുത്താർജിച്ചെന്നും സോ​ണി​യ പ​റ​ഞ്ഞു.

ജോ​ർ​ജ് ക​ള്ളി​വ​യ​ലി​ൽ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.