മധു കോഡയ്ക്കും കൂട്ടാളികൾക്കും മൂന്നു വർഷം തടവ്
Saturday, December 16, 2017 2:43 PM IST
ന്യൂ​ഡ​ൽ​ഹി: ക​ൽ​ക്ക​രി അ​ഴി​മ​തി​ക്കേ​സി​ൽ ജാ​ർ​ഖ​ണ്ഡ് മു​ൻ മു​ഖ്യ​മ​ന്ത്രി മ​ധു​കോ​ഡ​യ്ക്കു മൂ​ന്നു വ​ർ​ഷം ത​ട​വും 25 ല​ക്ഷം രൂ​പ പി​ഴ​യും. സി​ബി​ഐ പ്ര​ത്യേ​ക കോ​ട​തി​യാ​ണു ശി​ക്ഷ വി​ധി​ച്ച​ത്. മ​ധു കോ​ഡ​യ്ക്കൊ​പ്പം മു​ൻ ക​ൽ​ക്ക​രി സെ​ക്ര​ട്ട​റി എ​ച്ച്.​സി. ഗു​പ്ത, മു​ൻ ചീ​ഫ് സെ​ക്ര​ട്ട​റി എ.​കെ. ബ​സു, വി​ജ​യ് ഘോ​ഷി എ​ന്നി​വ​ർ​ക്കും മൂ​ന്നു വ​ർ​ഷം ശി​ക്ഷ വി​ധി​ച്ചു.

കേ​സി​ൽ കൂ​ട്ടു​പ്ര​തി​യാ​യ വി​നി അ​യ​ണ്‍ ആ​ൻ​ഡ് സ്റ്റീ​ൽ ഉ​ദ്യോ​ഗ് ലി​മി​റ്റ​ഡി (വി​ഐ​എ​സ്യു​എ​ൽ) ക​ന്പ​നി​ക്ക് 50 ല​ക്ഷം രൂ​പ പി​ഴ​യാ​ണ് കോ​ട​തി വി​ധി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.