ചൈനയിൽ പ്രതിസന്ധി, ജിയോഫോൺ ഇനി മെയ്ഡ് ഇൻ ഇന്ത്യ
ചൈനയിൽ പ്രതിസന്ധി, ജിയോഫോൺ ഇനി മെയ്ഡ്  ഇൻ ഇന്ത്യ
Friday, December 15, 2017 2:19 PM IST
മും​​ബൈ: സൗ​​ജ​​ന്യ ഫീ​​ച്ച​​ർ​​ഫോ​​ൺ എ​​ന്ന പേ​​രി​​ൽ മു​​കേ​​ഷ് അം​​ബാ​​നി​​യു​​ടെ റി​​ല​​യ​​ൻ​​സ് ജി​​യോ ഇ​​ൻ​​ഫോ​​കോം അ​​വ​​ത​​രി​​പ്പി​​ച്ച ജി​​യോ​​ഫോ​​ൺ ഇ​​നി ഇ​​ന്ത്യ​​യി​​ൽ നി​​ർ​​മി​​ക്കും.

ഇ​​ന്ത്യ​​യി​​ൽ വി​​ത​​ര​​ണം ചെ​​യ്യാ​​ൻ​​വേ​​ണ്ടി ഇ​​പ്പോ​​ൾ ചൈ​​ന​​യി​​ൽ നി​​ർ​​മി​​ച്ചു​​വ​​രു​​ന്ന ജി​​യോ​​ഫോ​​ൺ നി​​ർ​​ദി​​ഷ്ട സ​​മ​​യ​​ത്തി​​നു​​ള്ള​​ലി​​ൽ ന​​ല്കാ​​ത്ത​​തി​​നാ​​ലാ​​ണ് ക​​മ്പ​​നി​​യു​​ടെ പു​​തി​​യ തീ​​രു​​മാ​​നം. 60 ല​​ക്ഷം ഫോ​​ണു​​ക​​ൾ നി​​ർ​​മി​​ച്ചു ന​​ല്ക​​ണ​​മെ​​ന്നാ​​യി​​രു​​ന്നു ചൈ​​നീ​​സ് ക​​മ്പ​​നി​​യോ​​ട് ആ​​വ​​ശ്യ​​പ്പെ​​ട്ടി​​രു​​ന്ന​​ത്. ഇ​​ത് പാ​​ലി​​ക്കാ​​തെ വ​​ന്ന​​തി​​നാ​​ൽ ചെ​​ന്നൈ​​യി​ലെ ക​​ന്പ​​നി​​ക്ക് നി​​ർ​​മാ​​ണ​​ച്ചു​​മ​​ത​​ല ന​​ല്കി​​യെ​​ന്നാ​​ണ് റി​​പ്പോ​​ർ​​ട്ടു​​ക​​ൾ.


ര​​ണ്ടാം ഘ​​ട്ട​​ത്തി​​ൽ ഒ​​രു കോ​​ടി ജിയോ​​ഫോ​​ണു​​ക​​ളാ​​ണ് ജി​​യോ ആ​​വ​​ശ്യ​​പ്പെ​​ട്ടി​​രി​​ക്കു​​ന്ന​​ത്. ഇ​​ത് ചെ​​ന്നൈ​​യി​​ൽ നി​​ർ​​മി​​ക്കും. ഉ​​ത്പാ​​ദ​​നം തു​​ട​​ങ്ങി​​യെ​​ന്ന് ജി​​യോ അ​​വ​​കാ​​ശ​​പ്പെ​​ട്ടു.
ചൈ​​ന​​യു​​ടെ പ്ര​​തി​​ദി​​ന ഉ​​ത്പാ​​ജ​​ന​​ശേ​​ഷി 3-4 ല​​ക്ഷം ഫോ​​ണു​​ക​​ളാ​​ണ്. 2018 ഡി​​സം​​ബ​​റോ​​ടെ 20 കോ​​ടി ഫീ​​ച്ച​​ർ​​ഫോ​​ൺ വി​​റ്റ​​ഴി​​ക്കു​​ക​​യാ​​ണ് ജി​​യോ​​യു​​ടെ ല​​ക്ഷ്യം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.