ആദ്യ ബാച്ച് ഇലക്‌ട്രിക് കാറുകൾ ടാറ്റ കൈമാറി
Friday, December 15, 2017 2:19 PM IST
മും​​ബൈ: പൊ​​തു​​മേ​​ഖ​​ലാ സ്ഥാ​​പ​​ന​​മാ​​യ എ​​ന​​ർ​​ജി എ​​ഫി​​ഷ​​ൻ​​സി സ​​ർ​​വീ​​സ​​സ് ലി​​മി​​റ്റ​​ഡി​​ന് (ഇ​​ഇ​​എ​​സ്എ​​ൽ) വാ​​ഗ്ദാ​​നം ചെ​​യ്തി​​രു​​ന്ന​​തു​​പോ​​ലെ ആ​​ദ്യ ബാ​​ച്ച് ഇ​​ല​​ക്‌​​ട്രി​​ക് കാ​​റു​​ക​​ൾ ടാ​​റ്റാ മോ​​ട്ടോ​​ഴ്സ് കൈ​​മാ​​റി. ടാ​​റ്റ​​യു​​ടെ സെ​​ഡാ​​ൻ മോ​​ഡ​​ലാ​​യ ടി​​ഗോ​​റി​​ന്‍റെ ഇ​​ല​​ക്‌​​ട്രി​​ക് പ​​തി​​പ്പാ​​ണ് കൈ​​മാ​​റി​​യ​​ത്. ഇ​​ഇ​​എ​​സ്എ​​ലി​​ൽ​​നി​​ന്ന് 10,000 ഇ​​ല​​ക്‌​​ട്രി​​ക് കാ​​റു​​ക​​ളു​​ടെ ടെ​​ൻ​​ഡ​​റാ​​യി​​രു​​ന്നു ടാ​​റ്റ നേ​​ടി​​യ​​ത്. ടാ​​റ്റാ മോ​​ട്ടോ​​ഴ്സ് സി​​ഇ​​ഒ​​യും എം​​ഡി​​യു​​മാ​​യ ഗ്വ​​ണ്ട​​ർ ബു​​ച്ചെ​​ക്ക് ഇ​​ഇ​​എ​​സ്എ​​ൽ എം​​ഡി സൗ​​ര​​ഭ് കു​​മാ​​റി​​ന് താ​​ക്കോ​​ൽ കൈ​​മാ​​റി.

പ​​രി​​സ്ഥി​​തി മ​​ലി​​നീ​​ക​​ര​​ണം കു​​റ​​യ്ക്കാ​​ൻ സ​​ർ​​ക്കാ​​ർ സ്വീ​​ക​​രി​​ച്ച ന​​ട​​പ​​ടി​​ക​​ളു​​ടെ ഭാ​​ഗ​​മാ​​കാ​​ൻ ക​​ഴി​​ഞ്ഞ​​തി​​ൽ സ​​ന്തോ​​ഷ​​മു​​ണ്ടെ​​ന്ന് ബു​​ച്ചെ​​ക്ക് പ​​റ​​ഞ്ഞു.


ബേ​​സ്, പ്രീ​​മി​​യം, ഹൈ ​​എ​​ന്നി​​ങ്ങ​​നെ മൂ​​ന്നു വേ​​രി​​യ​​ന്‍റു​​ക​​ളി​​ലാ​​യാ​​ണ് ഇ​​ല​​ക്‌​​ട്രി​​ക് ടി​​ഗോ​​റി​​നെ ടാ​​റ്റ അ​​വ​​ത​​രി​​പ്പി​​ച്ചി​​രി​​ക്കു​​ന്ന​​ത്. എ​​ല്ലാ വേ​​രി​​യ​​ന്‍റു​​ക​​ളും ഓ​​ട്ടോ​​മാ​​റ്റി​​ക്കും എ​​സി​​യു​​ള്ള​​തു​​മാ​​ണ്. സിം​​ഗി​​ൾ സ്പീ​​ഡ് ആ​​യ​​തി​​നാ​​ൽ യാ​​ത്ര​​ക്കാ​​ർ​​ക്ക് സു​​ഖ​​ക​​ര​​മാ​​യ യാ​​ത്ര സ​​മ്മാ​​നി​​ക്കും എ​​ന്നാ​​ണ് ടാ​​റ്റ അ​​വ​​കാ​​ശ​​പ്പെ​​ടു​​ന്ന​​ത്. ഈ ​​വ​​ർ​​ഷം സെ​​പ്റ്റം​​ബ​​റി​​ലാ​​ണ് 10,000 ഇ​​ല​​ക്‌​​ട്രി​​ക് വാ​​ഹ​​ന​​ങ്ങ​​ളു​​ടെ ടെ​​ൻ​​ഡ​​ർ ടാ​​റ്റ​​യ്ക്കു ല​​ഭി​​ച്ച​​ത്. ക​​രാ​​ർ പ്ര​​കാ​​രം 250 കാ​​റു​​ക​​ളാ​​ണ് ഈ ​​മാ​​സം കൈ​​മാ​​റി​​യ​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.