കവി ജയ് ഗോസ്വാമിക്ക് മൂർത്തിദേവീ പുരസ്കാരം
കവി ജയ് ഗോസ്വാമിക്ക് മൂർത്തിദേവീ പുരസ്കാരം
Friday, December 15, 2017 2:19 PM IST
ന്യൂ​​​ഡ​​​ൽ​​​ഹി: ബം​​​ഗാ​​​ളി ക​​​വി​ ജ​​​യ് ഗോ​​​സ്വാ​​​മി​​​ക്ക് മൂ​​​ർ​​​ത്തി​​ദേ​​​വീ പു​​​ര​​​സ്കാ​​​രം. മൂ​​​ർ​​​ത്തീ ദേ​​​വീ പു​​​ര​​​സ്കാ​​​രം നേ​​​ടു​​​ന്ന ആ​​​ദ്യ ബം​​​ഗാ​​​ളി എ​​​ഴു​​​ത്തു​​​കാ​​​ര​​​നാ​​​ണ് ജ​​​യ് ഗോ​​​സ്വാ​​​മി. ജ​​​യ് ഗോ​​​സ്വാ​​​മി ക​​​ഥ​​​ക​​​ളും എ​​​ഴു​​​താ​​​റു​​​ണ്ട്. സ​​​ര​​​സ്വ​​​തീ ദേ​​​വി​​​യു​​​ടെ ശി​​​ല്പ​​​വും നാ​​​ലു ല​​​ക്ഷം രൂ​​​പ​​​യും അ​​​ട​​​ങ്ങു​​​ന്ന​​​താ​​​ണ് പു​​​ര​​​സ്കാ​​​രം. ജ്ഞാ​​​ന​​​പീ​​​ഠ പു​​​ര​​​സ്കാ​​​രം ക​​​ഴി​​​ഞ്ഞാ​​​ൽ ഏ​​​റ്റ​​​വും ഉ​​​യ​​​ർ​​​ന്ന പു​​​ര​​​സ്കാ​​​ര​​​മാ​​​ണ് മൂ​​​ർ​​​ത്തി​​ദേ​​​വീ പു​​​ര​​​സ്കാ​​​രം. ക​​​വി സ​​​ത്യ​​​വ്ര​​​ത് ശാ​​​സ്ത്രി ത​​​ല​​​വ​​​നാ​​​യ ജൂ​​​റി​​​യാ​​​ണ് ജ​​​യ് ഗോ​​​സ്വാ​​​മി​​​യെ പു​​​ര​​​സ്കാ​​​ര​​​ത്തി​​​നാ​​​യി തെ​​​ര​​​ഞ്ഞെ​​​ടു​​​ത്ത​​​ത്.

1954 ന​​​വം​​​ബ​​​ര്‍ 10ന് ​​കോ​​ല്‍ക്കൊ​​​ത്ത​​​യി​​​ലാ​​​ണ് ജ​​​യ് ജ​​​നി​​​ച്ച​​​ത്. ശൈ​​​ശ​​​വ​​​വും കൗ​​​മാ​​​ര​​​വും റാ​​ണാ​​​ഘ​​​ട്ടി​​​ലാ​​​യി​​​രു​​​ന്നു. സ്‌​​​കൂ​​​ൾ വി​​​ദ്യാ​​​ഭ്യാ​​​സം പൂ​​​ർ​​​ത്തി​​​യാ​​​ക്കി​​​യ​​​തും അ​​​വി​​​ടെ​​​യാ​​​ണ്. ഇ​​​പ്പോ​​​ള്‍ കോ​​​ല്‍ക്കൊ​​​ത്ത​​​യി​​​ല്‍ താ​​​മ​​​സം. പ​​​ത്തൊ​​​മ്പ​​​താ​​​മ​​​ത്തെ വ​​​യ​​​സു മു​​​ത​​​ൽ ക​​​വി​​​ത​​​ക​​​ൾ എ​​​ഴു​​​തി​​​ത്തു​​​ട​​​ങ്ങി. 1976 മു​​​ത​​​ല്‍ പ്ര​​​മു​​​ഖ ബം​​​ഗാ​​​ളി മാ​​​സി​​​ക​​​യാ​​​യ ദേ​​​ശി​​​ല്‍ എ​​​ഴു​​​തി​​​ത്തു​​​ട​​​ങ്ങി. അ​​​ടു​​​ത്ത കാ​​​ലം വ​​​രെ ദേ​​​ശി​​​ന്‍റെ എ​​​ഡി​​​റ്റ​​​റു​​​മാ​​​യി​​​രു​​​ന്നു. ഇ​​​പ്പോ​​​ള്‍ സം​​​വാ​​​ദ് പ്ര​​​തി​​​ദി എ​​​ന്ന പ​​​ത്രി​​​ക​​​യി​​​ൽ എ​​​ഡി​​​റ്റ​​​റാ​​​ണ്. ര​​​ണ്ടു ത​​​വ​​​ണ ആ​​​ന​​​ന്ദ പു​​​ര​​​സ്‌​​​കാ​​​റി​​​ന് അ​​​ര്‍ഹ​​​നാ​​​യി​​​ട്ടു​​​ണ്ട്. ചി​​​ല ക​​​വി​​​ത​​​ക​​​ളു​​​ടെ ഇം​​​ഗ്‌​​​ളീ​​​ഷ് പ​​​രി​​​ഭാ​​​ഷ ല​​​ഭ്യ​​​മാ​​​ണ്.


1990 ആ​​​ന​​​ന്ദ​​​പു​​​ര​​​സ്‌​​​കാ​​​ര്‍ : ഘൂ​​​മി​​​യേഛോ, ഝാ​​​വു​​​പാ​​​താ? (​​​ദേ​​​വ​​​ദാ​​​രു ഇ​​​ല​​​ക​​​ളെ, ഉ​​​റ​​​ങ്ങി​​​യോ?), 1997 ബം​​​ഗ്‌​​​ളാ സാ​​​ഹി​​​ത്യ അ​​​ക്കാ​​​ദ​​​മി പു​​​ര​​​സ്‌​​​കാ​​​രം വ​​​ജ്ര​​​ബി​​​ദ്യു​​​തേ ഭ​​​ര്‍തി ഖാ​​​താ (മി​​​ന്ന​​​ലേ​​​റ്റ താ​​​ളു​​​ക​​​ള്‍), 1997ൽ ​​​വീ​​​രേ​​​ന്ദ്ര ച​​​ട്ടോ​​​പാ​​​ധ്യാ​​​യ് സ്മൃ​​​തി പു​​​ര​​​സ്‌​​​കാ​​​രം- പാ​​​താ​​​ര്‍ പോ​​​ഷാ​​​ക് (ഇ​​​ല​​​കൊ​​​ണ്ടു​​​ള​​​ള വ​​​സ്ത്രം), 1998ൽ ​​ആ​​​ന​​​ന്ദ​​​പു​​​ര​​​സ്‌​​​കാ​​​രം- ജാ​​​രാ ബൃ​​​ഷ്ടി​​​തേ ഭി​​​ജേഛി​​​ലോ( മ​​​ഴ ന​​​ന​​​ഞ്ഞ​​​വ​​​ര്‍, കാ​​​വ്യോ​​​പ​​​ന്യാ​​​സം ), 2000 ൽ ​​​കേ​​​ന്ദ്ര​​​സാ​​​ഹി​​​ത്യ അ​​​ക്കാ​​​ദ​​മി അ​​​വാ​​​ര്‍ഡ് - പ​​​ഗ്ലീ തൊ​​​മാ​​​ര്‍ സം​​​ഗേ ( ഭ്രാ​​​ന്തി​​​പ്പെ​​​ണ്ണേ നി​​​ന്‍റെ കൂ​​​ടെ) തു​​​ട​​​ങ്ങി നി​​​ര​​​വ​​​ധി പു​​​ര​​​സ്കാ​​​ര​​​ങ്ങ​​​ൾ ജ​​​യ് ഗോ​​​സ്വാ​​​മി​​​യെ തേ​​​ടി​​​യെ​​​ത്തി​​​യി​​​ട്ടു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.